Pre Approved Loans: ‘സാര്‍ നിങ്ങള്‍ക്ക് 1 ലക്ഷം ലോണ്‍ അപ്രൂവായിട്ടുണ്ട്’! ഇങ്ങനെ കോള്‍ വരാറില്ലേ? കാരണം ഇതാണ്
Loan Eligibility Check: ഇത്തരം വായ്പകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും വലിയ സന്തോഷമാണ്. ബ്രാഞ്ച് സന്ദര്‍ശനം വേണ്ട, ശമ്പള സ്ലിപ്പ് വേണ്ട, കുറച്ച് ബട്ടണുകള്‍ അമര്‍ത്തുമ്പോള്‍ തന്നെ പണം അക്കൗണ്ടിലേക്ക് എത്തുന്നു എന്നതാണ് മുഖ്യ ആകര്‍ഷണം.
നിങ്ങള്‍ക്ക് ഇത്ര രൂപ വായ്പ ലഭിക്കുമെന്നും പറഞ്ഞ് ഒരുപാട് കോളുകളും മെസേജുകളും വരാറില്ലേ? നിങ്ങളോടുള്ള സ്‌നേഹം കാരണമല്ല ബാങ്കുകള്‍ ഇത്തരത്തില്‍ മെസേജുകള്‍ അയക്കുന്നതും വിളിക്കുന്നതും. അവര്‍ക്ക് നിങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാം എന്നതാണ് വസ്തുത. പ്രീ അപ്രൂവ്ഡ് ലോണുകള്‍ എന്തെല്ലാം കാര്യങ്ങള്‍ക്ക് അനുസൃതമായാണ് ലഭിക്കുന്നതെന്ന് അറിയാമോ?
എന്തുകൊണ്ട് വായ്പ?
നിങ്ങളുടെ ശമ്പളം ക്രെഡിറ്റ് ചെയ്യപ്പെടുന്നത്, ശരാശരി ബാലന്‍സ്, മുന്‍കാല ഇഎംഐകള്‍, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍, സ്ഥിര നിക്ഷേപങ്ങള്‍ എന്നിവ നിരന്തരം പരിശോധനകള്‍ക്ക് വിധേയമാകുന്നു. ഈ വിവരങ്ങളുടെയും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന്റെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് എത്ര രൂപ വായ്പ നല്‍കാം, എത്ര പലിശ നിരക്ക് വാഗ്ദാനം ചെയ്യാം, കൃത്യസമയത്ത് തിരിച്ചടയ്ക്കാന്‍ സാധ്യതയുണ്ടോ എന്നെല്ലാം ബാങ്ക് പരിശോധിക്കുന്നു. ഇത്തരം റിസ്‌ക് പരിശോധനകള്‍ പൂര്‍ത്തിയായാല്‍ അധിക രേഖകള്‍ ആവശ്യമില്ലാതെ തന്നെ ബാങ്കിന് വ്യക്തിഗത വായ്പ നല്‍കാനാകും.
ആകര്‍ഷകമായി തോന്നാറുണ്ടോ?
ഇത്തരം വായ്പകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും വലിയ സന്തോഷമാണ്. ബ്രാഞ്ച് സന്ദര്‍ശനം വേണ്ട, ശമ്പള സ്ലിപ്പ് വേണ്ട, കുറച്ച് ബട്ടണുകള്‍ അമര്‍ത്തുമ്പോള്‍ തന്നെ പണം അക്കൗണ്ടിലേക്ക് എത്തുന്നു എന്നതാണ് മുഖ്യ ആകര്‍ഷണം.




മെഡിക്കല്‍ ആവശ്യങ്ങള്‍, സ്‌കൂള്‍ ഫീസ്, കാര്‍ റിപ്പയര്‍, വീട് മാറ്റം തുടങ്ങിയ ഘട്ടങ്ങളില്‍ ഇത്തരം വായ്പകള്‍ പ്രയോജനപ്പെടുന്നു. ഇതിന് പുറമെ ഒരു ചെറിയ അഹങ്കാരവും ഇതിലുണ്ട്. കാരണം അവര്‍ നല്ല ഉപഭോക്താവാണ്, അതിനാല്‍ ലഭിച്ച പ്രതിഫലം പോലെയാണ് പല ഉപഭോക്താക്കളും മനസിലാക്കുന്നത്.
Also Read: Ayushman Card Download 2025: 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ, ഈ കാർഡിന് മൊബൈൽ നമ്പർ മാത്രം മതി
എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലമൊന്നുമല്ല ഇത്തരം വായ്പകള്‍. ബാങ്കില്‍ നേരിട്ട് പോകേണ്ട, അധിക പേപ്പറുകള്‍ വേണ്ട എന്ന് മാത്രമേ ഉള്ളൂ ഉയര്‍ന്ന പലിശയാകും ഇത്തരം വായ്പകള്‍ക്ക് പലപ്പോഴും ഈടാക്കുന്നത്. വലിയ തുക വായ്പയായി എടുക്കുമ്പോള്‍, പലിശയും മുതലും ചേര്‍ത്ത് നിങ്ങള്‍ നല്ലൊരു സംഖ്യ തന്നെ തിരിച്ചടയ്‌ക്കേണ്ടതായി വന്നേക്കാം.