Gold Import Duty: സ്വര്‍ണത്തിന് ഇറക്കുമതി തീരുവ ഉയര്‍ത്തിയാല്‍ കള്ളക്കടത് എങ്ങനെ കൂടും?
Higher Gold Import Duty in India May Lead to More Illegal Gold Trade: പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്ന് 15 ശതമാനത്തിലേക്ക് ഉയര്‍ത്തി. 2022ലാണ് ആറ് ശതമാനത്തിലേക്ക് താഴ്ത്തിയത്. ഇപ്പോള്‍ വീണ്ടും ഉയര്‍ന്ന തീരുവ ചുമത്തുന്നത് രാജ്യത്ത് കള്ളക്കടത്ത് ആശങ്ക കൂടി വര്‍ധിപ്പിക്കുകയാണ്. സ്വര്‍ണത്തിന്റെ തീരുവയിലെ വര്‍ധനവ് എങ്ങനെയാണ് കള്ളക്കടത്ത് സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് അറിയാമോ?
ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങിക്കുന്നത് ഒഴിവാക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തേക്ക് വലിയ അളവില്‍ എല്ലാ വര്‍ഷവും സ്വര്‍ണം ഇറക്കുമതി ചെയ്യേണ്ടി വരുന്നതിനാല്‍ ഇത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ കനത്ത സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ക്രൂഡ് ഓയില്‍ വില ഗണ്യമായി ഉയര്‍ത്തുന്നു. ഇത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന് പിന്നാലെയാണ് മോദിയുടെ അഭ്യര്‍ത്ഥന.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്ന് 15 ശതമാനത്തിലേക്ക് ഉയര്‍ത്തി. 2022ലാണ് ആറ് ശതമാനത്തിലേക്ക് താഴ്ത്തിയത്. ഇപ്പോള്‍ വീണ്ടും ഉയര്‍ന്ന തീരുവ ചുമത്തുന്നത് രാജ്യത്ത് കള്ളക്കടത്ത് ആശങ്ക കൂടി വര്‍ധിപ്പിക്കുകയാണ്. സ്വര്‍ണത്തിന്റെ തീരുവയിലെ വര്‍ധനവ് എങ്ങനെയാണ് കള്ളക്കടത്ത് സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് അറിയാമോ?
സ്വര്‍ണം ഇറക്കുമതിയും തീരുവയും കള്ളക്കടത്തും
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിക്കുന്നത് ചെലവ് ഉയരാന്‍ കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങളിലെല്ലാം തന്നെ രാജ്യത്ത് കള്ളക്കടത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് വര്‍ധിച്ചുവരുന്ന ഇറക്കുമതി തീരുവയും ആഭ്യന്തര സ്വര്‍ണവിലയും കള്ളക്കടത്ത് സാധ്യത വര്‍ധിപ്പിക്കും.
ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ തീരുവ വര്‍ധനവ് ഇക്കാലമത്രയും കള്ളക്കടത്തിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് ഡിആര്‍ഐ പറയുന്നു. ഇതിനായി കര്‍ശനമായ വിമാനത്താവള നിരീക്ഷണവും സുരക്ഷാ പരിശോധനകളും ഉണ്ടായിരുന്നിട്ട് പോലും സമീപ വര്‍ഷങ്ങളില്‍ കള്ളക്കടത്ത് ക്രമാതീതമായി വര്‍ധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട്.
2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും പ്രതിദിനം രണ്ട് സ്വര്‍ണക്കള്ളക്കടത് കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ നിന്ന് പ്രതിദിനം ശരാശരി 0.4 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 2024 സാമ്പത്തിക വര്‍ഷത്തോടെ ദിവസേനയുള്ള കള്ളക്കടത് കേസുകളുടെ എണ്ണം 16 ആയി ഉയര്‍ന്നു. 10 കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.
സ്വര്‍ണവിലയില്‍ അസാധാരണമായ കുതിച്ചുചാട്ടം സംഭവിച്ച വര്‍ഷം കൂടിയാണ്ി 2024. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കേന്ദ്രബാങ്കുകള്‍ സ്വര്‍ണം കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നത്, സുരക്ഷിത നിക്ഷേപങ്ങളുടെ ആവശ്യം വര്‍ധിക്കല്‍ എന്നിവയെ തുടര്‍ന്ന് ഏകദേശം 23 ശതമാനം വര്‍ധനവാണ് സ്വര്‍ണവിലയില്‍ സംഭവിച്ചതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കുന്നു.
എന്തുകൊണ്ട് കള്ളക്കടത്ത് ഉയരുന്നു?
തീരുവ വര്‍ധിപ്പിച്ചത് നിയമാനുസൃതമായി സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന വ്യാപാരികളുടെ ചെലവ് വര്‍ധിപ്പിക്കുന്നു. ഇത് പിന്നീട് ആഭരണവില വീണ്ടും ഉയരുന്നതിനും വഴിയൊരുക്കും. ഇറക്കുമതി തീരുവ ഒഴിവാക്കാനായി ശരീരത്തിലും മറ്റും ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. ഇത്തരത്തിലെത്തുന്ന സ്വര്‍ണങ്ങള്‍ വിമാനത്താവളങ്ങളില്‍ വെച്ച് പിടികൂടുന്നതും പതിവാണ്. ഗള്‍ഫ് മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് വലിയ അളവില്‍ സ്വര്‍ണം എത്താനുള്ള സാധ്യത അധികൃതര്‍ വിലയിരുത്തുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മ്യാന്മാര്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് കര മാര്‍ഗവും സ്വര്‍ണം ഇന്ത്യയിലേക്ക് ഒഴുകുന്നുണ്ട്. കാരിയര്‍ ബാഗുകള്‍, ശരീരത്തിനുള്ളില്‍ ഒളിപ്പിക്കല്‍, ഉപകരണങ്ങള്‍ക്കുള്ളില്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെയാണ് പരിശോധനയില്‍ നിന്നും രക്ഷപ്പെട്ട് അനധികൃത സ്വര്‍ണമെത്തുന്നത്.
English Summary
The increase in India’s gold import duty to 15 percent has raised concerns among traders and economists about a possible rise in gold smuggling. Experts believe higher import costs may encourage illegal channels and impact the domestic gold market.