Women Savings Schemes in India 2025: സ്ത്രീകൾക്കായി മികച്ച സമ്പാദ്യ ഓപ്ഷൻ! എത്ര രൂപ വരെ ലഭിക്കും?
നന്നായി സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സഹായകരമാകുന്ന സമ്പാദ്യ പദ്ധതികളാണിത്. ചെറിയ നിക്ഷേപങ്ങളിൽ നിന്നും വലിയ തുക ഇതിൽ ലഭിക്കും
സ്ത്രീകളെ ലക്ഷ്യം വെച്ച് നിരവധി സമ്പാദ്യ പദ്ധതികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. മികച്ച വരുമാനവും ഇതിൽ നിന്നും ലഭിക്കും. അവയിൽ ചിലത് നമുക്ക് പരിശോധിക്കാം. എന്തൊക്കെയാണ് ആ പദ്ധതികൾ, എങ്ങനെയാണ് ഇതിൽ ചേരുന്നത് എന്നത് പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് മഹിളാ സമ്മാൻ സേവിംഗ്സ്
സ്ത്രീകൾക്ക് മാത്രമായി 2023-ൽ ആരംഭിച്ച പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം. 2 വർഷത്തെ കാലാവധിയുള്ള ഒരു ഹ്രസ്വകാല പദ്ധതിയാണിത്. സാധാരണ സേവിംഗ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതിയിൽ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. ഹ്രസ്വകാല വരുമാനം വാഗ്ദാനം ചെയ്യുന്നതും ഒപ്പം സുരക്ഷിതവും സ്ഥിരതയുള്ളതുമായ നിക്ഷേപ പദ്ധതിയാണിത്.
സുകന്യ സമൃദ്ധി യോജന
പെൺമക്കളുടെ വിദ്യാഭ്യാസം ഭാവില എന്നിവ സുരക്ഷിതമാക്കാനായി രൂപകൽപ്പന ചെയ്ത പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ഈ പദ്ധതി പ്രകാരം അവരുടെ മകളുടെ പേരിൽ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കാം. ഇതൊരു ദീർഘകാല സമ്പാദ്യ പദ്ധതിയാണ്. 8.2 ശതമാനം വാർഷിക പലിശയാണ് ഈ പദ്ധതി പ്രകാരം നിങ്ങൾക്ക് ലഭിക്കുന്നത്. ഈ പദ്ധതിയിലെ നിക്ഷേപകർക്ക് നികുതി ഇളവുകളും ലഭിക്കും.
നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി)
കേന്ദ്രസർക്കാരിൻ്റെ ഒരു ബജറ്റ് പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC). കേന്ദ്രസർക്കാരിൻ്റെ ഒരു ദീർഘകാല സേവിംഗ്സ് പദ്ധതിയാണിത്. 5 മുതൽ 10 വർഷം വരെയാണ് ഇതിൻ്റെ കാലാവധി. 7.7 ശതമാനം പലിശയാണ് ഈ കാലയളവിൽ, നിങ്ങളുടെ സമ്പാദ്യത്തിന് ലഭിക്കുന്നത്. സെക്ഷൻ 80C പ്രകാരം നിങ്ങൾക്ക് നികുതി ആനുകൂല്യങ്ങളും ഇതിൽ ലഭിക്കും. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് പദ്ധതിയുടെ ഭാഗമാകാം.