AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Welfare Pension: സന്തോഷവാർത്ത… സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുന്നു; കുട്ടുന്നത് ഇത്രയും

Kerala Welfare Pension Increases: എൽഡിഎഫ് പ്രകടനപത്രികയിൽ പെൻഷൻ 2500 രൂപയാക്കുമെന്നാണ് പറഞ്ഞിരുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 1800 രൂപയെന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Welfare Pension: സന്തോഷവാർത്ത… സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുന്നു; കുട്ടുന്നത് ഇത്രയും
Representational Image
neethu-vijayan
Neethu Vijayan | Published: 20 Oct 2025 13:03 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വർദ്ദനവ് സർക്കാരിൻ്റെ പരി​ഗണനയിൽ. നിലവിൽ നൽകിവരുന്ന തുകയിൽ നിന്ന് 200 രൂപ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം ധനവകുപ്പിൻ്റെ പരിഗണനയിലാണ്. 1600 രൂപയാണ് പെൻഷനായി ഇപ്പോൾ നൽകുന്നത്. എന്നാൽ 200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എൽഡിഎഫ് പ്രകടനപത്രികയിൽ പെൻഷൻ 2500 രൂപയാക്കുമെന്നാണ് പറഞ്ഞിരുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 1800 രൂപയെന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ പോകുന്നതെന്നതും ശ്രദ്ധേയമാണ്. നവംബർ മാസത്തോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ നൽകിയിരുന്നു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിച്ചത്. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതമായി കേന്ദ്ര സർക്കാരാണ് നൽകേണ്ടത്.