AFMS Medical Officer Recruitment: ഇന്ത്യൻ ആർമിയിൽ ഡോക്ടറാകാൻ സുവർണാവസരം; ശമ്പളം അറിയണ്ടേ

AFMS Medical Officer Recruitment 2025: അപേക്ഷകർ 2024 അല്ലെങ്കിൽ 2025 ൽ നീറ്റ് പിജി പരീക്ഷ എഴുതിയവരായിരിക്കണം. ഇതിനകം പിജി ബിരുദം നേടിയവർക്ക് ഈ അവസരം ബാധകമല്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ മൂന്ന് വരെയാണ്.

AFMS Medical Officer Recruitment: ഇന്ത്യൻ ആർമിയിൽ ഡോക്ടറാകാൻ സുവർണാവസരം; ശമ്പളം അറിയണ്ടേ

പ്രതീകാത്മക ചിത്രം

Published: 

15 Sep 2025 | 10:24 AM

ഇന്ത്യൻ ആർമിയിൽ ഡോക്ടർ അകാൻ അവസരം (AFMS Medical Officer Recruitment). സായുധ സേനാ മെഡിക്കൽ സർവീസസിൽ മെഡിക്കൽ ഓഫീസർ (എഎഫ്എംഎസ്) തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 225 ഒഴിവുകളാണുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ മൂന്ന് വരെയാണ്. സെപ്റ്റംബർ 13 മുതൽ അപേക്ഷ ക്ഷണിച്ചുതുടങ്ങി. join.afms.gov.in എന്ന ഔ​ദ്യോ​ഗിക വെബ്‌സൈറ്റിലൂടെ മാത്രമെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.

എംബിബിഎസ്, പിജി എന്നീ യോഗ്യതകൾ ഉള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഈ അവസരത്തിൽ അപേക്ഷ നൽകാം. 2019 ലെ നാഷണൽ മെഡിക്കൽ കൗൺസിൽ ആക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള മെഡിക്കൽ യോഗ്യത അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിൽ/എൻഎംസി/എംസിഐയിൽ നിന്നുള്ള സ്ഥിരം രജിസ്ട്രേഷനും അപേക്ഷ സമർപ്പിക്കുന്നതിന് നിർബന്ധമാണ്. യോഗ്യതാ മാനദണ്ഡങ്ങൾ കൃത്യമായി പരിശോധിച്ച് ശേഷം എഎഫ്എംഎസ് മെഡിക്കൽ ഓഫീസർ റിക്രൂട്ട്‌മെന്റ് 2025ലേക്ക് അപേക്ഷിക്കാം.

അപേക്ഷകർ 2024 അല്ലെങ്കിൽ 2025 ൽ നീറ്റ് പിജി പരീക്ഷ എഴുതിയവരായിരിക്കണം. ഇതിനകം പിജി ബിരുദം നേടിയവർക്ക് ഈ അവസരം ബാധകമല്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. എംബിബിഎസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് 30 വയസിനുള്ളിലായിരിക്കണം പ്രായപരിധി. അതേസമയം ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് 35 വയസ് വരെ പ്രായപരിധിയുണ്ട്. 61300 രൂപയാണ് അടിസ്ഥാന ശമ്പളം.

ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖങ്ങൾ 2025 നവംബർ 11 മുതൽ നടക്കും. ആകെയുള്ള 225 ഒഴിവുകളിൽ 169 ഒഴിവുകൾ പുരുഷന്മാർക്കും 56 ഒഴിവുകൾ സ്ത്രീകൾക്കുമായി തരംതിരിച്ചിരിക്കുന്നു. അവസാന എംബിബിഎസ് പരീക്ഷ പാസാകാൻ രണ്ടിൽ കൂടുതൽ ശ്രമങ്ങൾ നടത്തിയ ഉദ്യോഗാർത്ഥികൾ യോഗ്യരല്ല. അപേക്ഷാ ഫീസ് 200 രൂപയാണ്.

അപേക്ഷിക്കേണ്ടത് എങ്ങനെ?

www.join.afms.gov.in എന്ന AFMS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

ശേഷം “പുതിയ രജിസ്ട്രേഷൻ” ക്ലിക്ക് ചെയ്യുക.

ആവശ്യമായ എല്ലാ വ്യക്തിഗത, അക്കാദമിക്, NEET പിജി വിശദാംശങ്ങളും നൽകുക.

ഇനിപ്പറയുന്നവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക:

സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ (JPEG, 100 KB വരെ)

പത്താം ക്ലാസ് / ജനന സർട്ടിഫിക്കറ്റ് (PDF, 200 KB വരെ)

ഫൈനൽ MBBS പാർട്ട് I & II ശ്രമ സർട്ടിഫിക്കറ്റ്

ഇന്റേൺഷിപ്പ് പൂർത്തീകരണ സർട്ടിഫിക്കറ്റ്

NEET PG സ്കോർകാർഡ്

PG ഡിഗ്രി സർട്ടിഫിക്കറ്റ് (ലഭ്യമെങ്കിൽ)

ആധാർ കാർഡ്

ഓൺലൈൻ പേയ്‌മെന്റ് (നെറ്റ് ബാങ്കിംഗ് / ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ്) വഴി 200 രൂപ അടയ്ക്കുക.

എല്ലാ വിശദാംശങ്ങളും അവലോകനം ചെയ്ത ശേഷം, സമർപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.

Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി