AAI Junior Executive Recruitment 2025: എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവാകാം, 1.40 ലക്ഷം വരെ ശമ്പളം
AAI Junior Executive Recruitment 2025 Important Details: ഓരോ തസ്തികയിലേക്കും അതത് വിഭാഗങ്ങളുമായി ബന്ധപ്പെട്ട എഞ്ചിനീയറിങ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാകും നിയമനം. ഗേറ്റ് സ്‌കോര്‍ ഇല്ലാത്തവര്‍ക്ക് അപേക്ഷിക്കാനാകില്ല

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (എഎഐ) വിവിധ വിഭാഗങ്ങളില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവാകാം. ആര്‍ക്കിടെക്ചര്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഐടി വിഭാഗങ്ങളിലാണ് അവസരം. ആര്‍ക്കിടെക്ചര്‍-11, എഞ്ചിനീയറിങ്-സിവില്‍-199, എഞ്ചിനീയറിങ്-ഇലക്ട്രിക്കല്‍-208, ഇലക്ട്രോണിക്‌സ്-527, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-31 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഓരോ തസ്തികയിലേക്കും അതത് വിഭാഗങ്ങളുമായി ബന്ധപ്പെട്ട എഞ്ചിനീയറിങ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാകും നിയമനം. ഗേറ്റ് സ്‌കോര്‍ ഇല്ലാത്തവര്‍ക്ക് അപേക്ഷിക്കാനാകില്ല.
ഐടി വിഭാഗത്തിലേക്ക് എംസിഎ ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ പരിചയസമ്പത്ത് ആവശ്യമില്ല. 27 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. സെപ്തംബര്‍ 27 വരെ അപേക്ഷിക്കാം. ഓഗസ്ത് 28നാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. 40000‐‐140000 ആണ് പേ സ്‌കെയില്‍.
എങ്ങനെ അപേക്ഷിക്കാം?
aai.aero എന്ന വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച് വിജ്ഞാപനം ലഭ്യമാണ്. അപേക്ഷിക്കേണ്ട വിധവും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാപനവും ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടലില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളും വായിക്കണം. തുടര്‍ന്ന് അപേക്ഷിക്കാം.
പ്രധാന തീയതികള്‍
- രജിസ്‌ട്രേഷന്‍ ആരംഭിച്ചത്: ഓഗസ്ത് 28
- അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്തംബര്‍ 27
ഒഴിവുകള്‍
- ജൂനിയർ എക്സിക്യൂട്ടീവ് (ആർക്കിടെക്ചർ): 11
- ജൂനിയർ എക്സിക്യൂട്ടീവ് (എഞ്ചിനീയറിംഗ്-സിവിൽ): 199
- ജൂനിയർ എക്സിക്യൂട്ടീവ് (എഞ്ചിനീയറിംഗ്-ഇലക്ട്രിക്കൽ): 208
- ജൂനിയർ എക്സിക്യൂട്ടീവ് (ഇലക്ട്രോണിക്സ്): 527
- ജൂനിയർ എക്സിക്യൂട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി): 31