Allahabad University UG Admission: അലഹബാദ് സർവകലാശാല യുജി പ്രവേശനം; എവിടെ രജിസ്റ്റർ ചെയ്യാം, അറിയേണ്ടതെല്ലാം
Allahabad University UG Admission 2025: നേരത്തെ, ജൂൺ 30 ന് രജിസ്ട്രേഷൻ ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. പ്രവേശന പ്രക്രിയ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ alldunivcuet.samarth.edu.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അലഹബാദ് സർവകലാശാല 2025-26 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാജുവേറ്റ് (സിയുഇടി യുജി) യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ alldunivcuet.samarth.edu.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2025 ജൂലൈ 26 വരെയാണ്.
നേരത്തെ, ജൂൺ 30 ന് രജിസ്ട്രേഷൻ ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. പ്രവേശന പ്രക്രിയ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. സിയുഇടി യുജി 2025 പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. അപേക്ഷിക്കുന്നതിന് മുമ്പായി വിദ്യാർത്ഥികൾ സർവകലാശാലയുടെ യോഗ്യതാ മാനദണ്ഡങ്ങൾ മനസ്സിലാക്കേണ്ടത് നിർബന്ധമാണ്.
അപേക്ഷാ ഫീസ്
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ്- 300 രൂപ
എസ്‌സി, എസ്ടി, പിഡബ്ല്യുഡി- 150 രൂപ
രജിസ്റ്റർ ചെയ്യുന്നത് ഇങ്ങനെ
1. alldunivcuet.samarth.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
2. ‘ന്യൂ രജിസ്ട്രേഷൻ’ ക്ലിക്ക് ചെയ്യുക
3. വ്യക്തിഗത വിവരങ്ങൾ നൽകിയ ശേഷം നിങ്ങളുടെ ഇമെയിലിലേക്ക് വരുന്ന OTP വഴി പരിശോധിക്കുക
4. നിങ്ങളുടെ വിവരങ്ങൾ നൽകിയ ശേഷം ലോഗിൻ ചെയ്യുക
5. അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക
6. നിങ്ങൾക്ക് ഇഷ്ടപ്പെട്ട കോഴ്‌സ് ഏതാണോ അവ തിരഞ്ഞെടുക്കുക
7. രജിസ്ട്രേഷൻ ഫീസ് അടയ്ക്കുക
8. ഫോം സമർപ്പിച്ച് ശേഷം ആവശ്യമെങ്കിൽ അത് പ്രിൻ്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ
CUET UG 2025 അഡ്മിറ്റ് കാർഡും സ്കോർകാർഡും
10, 12 ക്ലാസുകളിലെ മാർക്ക് ഷീറ്റുകളും സർട്ടിഫിക്കറ്റുകളും
പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോയും ഒപ്പും (JPG/JPEG ഫോർമാറ്റ്)
ബാധകമെങ്കിൽ സാധുവായ ജാതി സർട്ടിഫിക്കറ്റ് (EWS/OBC/SC/ST)