AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holiday: ഇന്ന് അവധി തൃശൂരില്‍ മാത്രമല്ല, സ്‌കൂള്‍ അവധി കൂടുതല്‍ സ്ഥലങ്ങളില്‍

Kerala School Holiday Today 28-10-2025: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മഴ മൂലമുള്ള അവധി തൃശൂര്‍ ജില്ലയില്‍ മാത്രമാണുള്ളത്. മറ്റ് അവധികള്‍ വേറെ കാരണങ്ങളാലാണ്. തൃശൂരില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധിയാണ്‌

Kerala School Holiday: ഇന്ന് അവധി തൃശൂരില്‍ മാത്രമല്ല, സ്‌കൂള്‍ അവധി കൂടുതല്‍ സ്ഥലങ്ങളില്‍
പ്രതീകാത്മക ചിത്രം Image Credit source: antonio hugo/Moment/Getty Images
jayadevan-am
Jayadevan AM | Published: 28 Oct 2025 06:01 AM

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ശക്തമായ മഴ കണക്കിലെടുത്ത് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന ദിവസമായ ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയ്ക്കും അവധിയായിരിക്കും. എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ മുഴുവനായി അവധി പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് മാത്രമായിരിക്കും അവധി. അതും ഉച്ചകഴിഞ്ഞാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

തൃശൂരില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സിബിഎസ്ഇ, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയം, മദ്രസകള്‍ എന്നിവയ്‌ക്കെല്ലാം അവധിയാണ്. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍, അഭിമുഖങ്ങള്‍, ജില്ലാ ശാസ്ത്രമേള എന്നിവയ്ക്ക് മാറ്റമില്ല.

ജില്ലയിലെ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് ആദ്യം അവധി പ്രഖ്യാപിച്ചിരുന്നു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഗതാഗത നിയന്ത്രണം. ജനത്തിരക്ക് എന്നിവ കണക്കിലെടുത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അവധി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ മഴ മൂലം ജില്ലയില്‍ മുഴുവനും കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

Also Read: PM SHRI Controversy : പിഎം ശ്രീ പദ്ധതി; വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ

കായികമേളയ്ക്ക് ഇന്ന് സമാപ്തി

എട്ടുദിവസം നീണ്ടുനിന്ന സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുഖ്യാതിഥിയാകും. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജിആര്‍ അനില്‍, വീണാ ജോര്‍ജ്, സജി ചെറിയാന്‍, ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.