AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Education Bandh: ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്, സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?

UDSF calls for education bandh in Kerala on October 29: ബന്ദ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുമോയെന്നാണ് പലരുടെയും സംശയം. യുഡിഎസ്എഫാണ് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്‌

Education Bandh: ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്, സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?
പ്രതിഷേധം Image Credit source: facebook.com/myksu
jayadevan-am
Jayadevan AM | Published: 28 Oct 2025 12:50 PM

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കേരളം ഭാഗമായതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 29) യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് നടത്തും. ബന്ദ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുമോയെന്നാണ് പലരുടെയും സംശയം. എന്നാല്‍ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചാല്‍ സ്‌കൂളുകള്‍ക്കോ കോളേജുകള്‍ക്ക് അവധിയുണ്ടായിരിക്കില്ല. വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പുമുടക്കിന് സാധ്യതയുണ്ടെന്ന് മാത്രം. ഏതു തരത്തിലുള്ള ബന്ദായാലും അത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ, മറ്റ് സ്ഥാപനങ്ങള്‍ക്കോ ഔദ്യോഗികമായ അവധി നല്‍കുന്നില്ല.

മഴ ശക്തമായാല്‍ കളക്ടര്‍മാര്‍ ചിലപ്പോള്‍ അവധി പ്രഖ്യാപിച്ചേക്കാമെന്നതാണ് നാളത്തെ ഏക അവധി സാധ്യത. അത്തരം അവധി അറിയിപ്പുകള്‍ അറിയാന്‍ ഔദ്യോഗിക ഉറവിടങ്ങളോ, വാര്‍ത്താ മാധ്യമങ്ങളോ പിന്തുടരണം.

വിദ്യാഭ്യാസ ബന്ദ്

കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തുകൊണ്ട് നഗര പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ റാലികള്‍ സംഘടിപ്പിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. 31ന് വൈകുന്നേരം എല്ലാ ജില്ലകളിലെയും ദേശീയ പാതകള്‍ ഉപരോധിച്ച് സമരം അടുത്ത തലങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വം മുറുകെ പിടിക്കുന്ന എസ്എഫ്‌ഐ ഇതര വിദ്യാര്‍ത്ഥി സംഘടനകളെ ക്ഷണിക്കുകയാണ്. എഐഎസ്എഫ് ഉള്‍പ്പെടെയുള്ള സംഘടനകളെ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എബിവിപിയും എസ്എഫ്‌ഐയും ഒഴികെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളെയും ക്ഷണിക്കുകയാണെന്നും കെഎസ്‌യു നേതാവ് വ്യക്തമാക്കി.

Also Read: PM SHRI Controversy : പിഎം ശ്രീ പദ്ധതി; വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ

കേരളം എന്നും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച സംസ്ഥാനമാണെന്നും, ആ മൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന രീതിയിലാണ് പിഎം ശ്രീയിലൂടെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ കുതന്ത്രം ഉണ്ടായിരിക്കുന്നതെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് വിമര്‍ശിച്ചു.

ഇതിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിലാണ്. ഇതിന്റെ രണ്ടാമത്തെ ഘട്ടത്തിലേക്ക് കടക്കുകയാണ്. നാളെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിനെതിരെ ക്യാമ്പയിനുകള്‍ പ്രഖ്യാപിക്കുകയാണ്. പഠിപ്പു മുടക്കിക്കൊണ്ട് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധസംഗമങ്ങള്‍ നടത്തും. കേരളത്തിന്റെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണിതെന്നും നവാസ് പറഞ്ഞു.