AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Commerce Career Guidance: പ്ലസ് ടു കൊമേഴ്‌സുകാരുടെ ശ്രദ്ധയ്ക്ക്; ഇനിയാരും അവസരങ്ങൾ കുറവാണെന്ന് പറയരുത്

Best Course Options After Plus Two Commerce: പ്ലസ്ടുവിൽ കൊമേഴ്സ് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് മുന്നിലുള്ള അവസരങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

Commerce Career Guidance: പ്ലസ് ടു കൊമേഴ്‌സുകാരുടെ ശ്രദ്ധയ്ക്ക്; ഇനിയാരും അവസരങ്ങൾ കുറവാണെന്ന് പറയരുത്
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 18 May 2025 15:20 PM

ഈ അധ്യയന വർഷത്തെ പ്ലസ് ടു റിസൾട്ട് മെയ് 21ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. പ്ലസ്ടുവിൽ സയൻസ്, കൊമേഴ്സ്, ആർട്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകൾ പഠിച്ചിറങ്ങുന്നവർക്ക് മുന്നിൽ അടുത്തതെന്ത് എന്നൊരു ചോദ്യം സ്വാഭാവികമായും ഉണ്ടാകും. സയൻസ് പഠിച്ചവർ കൂടുതലായി എഞ്ചിനീയറിങ്, മെഡിക്കൽ മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ ആർട്സ് വിഭാഗക്കാർ ബിരുദ തലത്തിൽ ആർട്സ് വിഷയങ്ങൾ തെരഞ്ഞെടുക്കുന്നു. അത്തരത്തിൽ, പ്ലസ്ടുവിൽ കൊമേഴ്സ് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് മുന്നിലുള്ള അവസരങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പ്ലസ്ടുവിൽ കൊമേഴ്സ് പഠിച്ചിറങ്ങുന്നവരിൽ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും തെരഞ്ഞെടുക്കുന്ന കോഴ്സാണ് കൊമേഴ്സിൽ ബിരുദം അഥവാ ബികോം. മൂന്ന് വർഷമാണ് കോഴ്‌സിന്റെ ധരിഖ്യം. അക്കൗണ്ടൻസി, എക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ്, ഫിനാൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഹ്യൂമൻ റിസോഴ്സ് തുടങ്ങിയ വിഷയങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. കൊമേഴ്‌സുകാർക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു കോഴ്സാണ് എകണോമിക്സിൽ ബിരുദം. ഇതിൽ മൈക്രോ എക്കണോമിക്സ്, മാക്രോ എക്കണോമിക്ക്സ്, എക്കണോമെട്രിക്സ്, മാത്തമാറ്റിക്കൽ എക്കണോമിക്സ്, പൊളിറ്റിക്കൽ എക്കണോമി, ഇന്റർനാഷണൽ എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളാണ് ഉൾപ്പെടുന്നത്. എക്കണോമിക്സിൽ ബിരുദം നേടുന്നവർക്ക് ഗവേഷണ മേഖല, അധ്യാപനം, എന്നീ മേഖലകളിൽ പ്രവർത്തിക്കാനാകും. കൂടാതെ, ഇന്ത്യൻ എക്കണോമിക്സ് സർവീസിലും ജോലിക്കായി ശ്രമിക്കാം.

ബിസിനസ് മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ) പഠിക്കാം. ബിസിനസിനെ കുറിച്ച് പഠിക്കാനും കൂടുതൽ അടുത്തറിയാനും ഈ ബിരുദം സഹായിക്കും. കോർപ്പറേറ്റ് കമ്പനികളിൽ ജോലി ലഭിക്കാനും ഒപ്പം സ്വന്തമായി ബിസിനസ് തുടങ്ങാനും അവസരമുണ്ട്. ബിബിഎയിൽ തന്നെ പല സ്പെഷ്യലൈസേഷനുകളും ഉണ്ട്. ബിബിഎ ഫിനാൻസ്, ബിബിഎ ട്രാവൽ ആന്റ് ടൂറിസം എന്നിങ്ങനെ നിരവധി അവസരങ്ങൾ ഉണ്ട്.

കൊമേഴ്‌സ് കഴിഞ്ഞവർക്ക് ജേണലിസം മേഖലയിലും പ്രവർത്തിക്കാം. അഡ്വർടൈസിംഗ്, ഫിലിം മേക്കിംഗ്, കണ്ടന്റ് ഡവലപ്പിംഗ് തുടങ്ങിയവയിൽ താത്പര്യം ഉള്ളവർക്ക് ബാച്ചില‍ർ ഓഫ് ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ (BAJMC) കോഴ്സിന് ചേരാം. ആർട്സ്, കൊമേഴ്സ്, സയൻസ്, ഹ്യൂമാനിറ്റീസ് തുടങ്ങി പ്ലസ് ടുവിൽ ഏത് സ്ട്രീമിൽ പഠിച്ചിറങ്ങുന്നവർക്ക് ഇത് തിരഞ്ഞെടുക്കാവുന്നതാണ്. ഇനി അഭിഭാഷകരാകാൻ ആണ് താത്പര്യം എങ്കിൽ നിയമത്തിൽ ബിരുദമെടുക്കാം. ക്രിമിനൽ ലോ, ടോർട്ട് ലോ, ഇന്ത്യൻ ഭരണഘടന, പ്രോപ്പർട്ടി ലോ, അഡ്മിനിസ്ട്രേറ്റീവ് ലോ തുടങ്ങിയ വിഷയങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിനായി CLAT, AILET, LSAT തുടങ്ങിയ പ്രവേശന പരീക്ഷകൾ എഴുതാം.

ചാർട്ടേഡ് അക്കൗണ്ടന്റാകാൻ ആഗ്രഹിക്കുന്നവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടർ അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) നടത്തുന്ന ICAI CA കോഴ്‌സുകളും പഠിക്കാം. ഇതിൽ തന്നെ ഫൗണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ എന്നിങ്ങനെ മൂന്ന് ലെവലുകളുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ (ICSI) നടത്തുന്ന കമ്പനി സെക്രട്ടറി കോഴ്സാണ് മറ്റൊരു അവസരം. സിഎസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ വിദ്യാർത്ഥികൾ മൂന്ന് ലെവൽ പരീക്ഷകൾ പാസാകേണ്ടതുണ്ട്.