AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NEET PG 2025: നീറ്റ് പിജി 2025; അപ്ലോഡ് ചെയ്ത ഫോട്ടോ, ഒപ്പ് എന്നിവ തിരുത്താൻ അവസരം

NEET PG 2025 Image Correction Window Opens: അപേക്ഷാ സമയത്ത് അപ്ലോഡ് ചെയ്ത ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവയിൽ മാറ്റം വരുത്തേണ്ടവർക്ക് എൻബിഇഎംഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് തിരുത്തലുകൾ വരുത്താം.

NEET PG 2025: നീറ്റ് പിജി 2025; അപ്ലോഡ് ചെയ്ത ഫോട്ടോ, ഒപ്പ് എന്നിവ തിരുത്താൻ അവസരം
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 18 May 2025 17:59 PM

നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) നടത്തുന്ന 2025ലെ നീറ്റ് പിജി പരീക്ഷയ്ക്കായി അപേക്ഷിച്ചവർക്കുള്ള ഇമേജ് കറക്ഷൻ വിൻഡോ തുറന്നു. അപേക്ഷാ സമയത്ത് അപ്ലോഡ് ചെയ്ത ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവയിൽ മാറ്റം വരുത്തേണ്ടവർക്ക് എൻബിഇഎംഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് തിരുത്തലുകൾ വരുത്താം. മെയ് 21 വരെ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് തിരുത്തലുകൾ വരുത്താൻ സാധിക്കൂ.

2025ലെ നീറ്റ് പിജി പരീക്ഷ ജൂൺ 15നാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അഡ്മിറ്റ് കാർഡുകൾ ജൂൺ 11ന് പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. തുടർന്ന്, ജൂലൈ 15ഓടെ ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷാ സമയത്ത് അപ്‌ലോഡ് ചെയ്ത ചിത്രങ്ങളിൽ (ഫോട്ടോ, ഒപ്പ്, വിരൽ അടയാളം) എന്തെങ്കിലും പോരായ്മകൾ കണ്ടെത്തിയാൽ ഉദ്യോഗാർത്ഥികളെ വിവരം അറിയിക്കുമെന്ന് എൻബിഎംഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ അറിയിപ്പ് ലഭിച്ചവർ പ്രീ-ഫൈനൽ എഡിറ്റ് വിൻഡോയിൽ മെയ് 21ന് മുമ്പായി തിരുത്തലുകൾ വരുത്തണം. അറിയിപ്പ് ലഭിച്ചിട്ടും തിരുത്തലുകൾ വരുത്താത്തവരുടെ അപേക്ഷകൾ നിരസിക്കപ്പെടും.

അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നത് എങ്ങനെ?

  • nbe.edu.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  • ലോഗിൻ ചെയ്ത ശേഷം ‘NEET PG 2025’ എന്നതിൽ ‘ഫൈനൽ എഡിറ്റ് വിൻഡോ’ തിരഞ്ഞെടുക്കുക.
  • മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് തിരുത്തിയ ഫോട്ടോ/ ഒപ്പ്/ വിരൽ അടയാളം അപ്‌ലോഡ് ചെയ്ത് സമർപ്പിക്കുക.
  • ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

അതേസമയം നീറ്റ് പിജി പരീക്ഷ ജൂൺ 15ന് രണ്ട് ഷിഫ്റ്റുകളിലായാണ് നടക്കുക. കമ്പ്യൂട്ടർ അധിഷ്ഠിത ഫോർമാറ്റിലായിരിക്കും പരീക്ഷ. രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:30 വരെയും, ഉച്ചയ്ക്ക് 3:30 മുതൽ വൈകുന്നേരം 7:00 വരെയുമാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നീറ്റ് പിജി പരീക്ഷയിലൂടെ ഓൾ ഇന്ത്യ ക്വാട്ട, സംസ്ഥാന ക്വാട്ട, ഡീംഡ്/ സെൻട്രൽ സർവകലാശാലകൾ, സ്വകാര്യ കോളേജുകൾ എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങളിലായി 12,690 മാസ്റ്റർ ഓഫ് സർജറി (എം എസ്), 24,360 ഡോക്ടർ ഓഫ് മെഡിസിൻ (എം ഡി), 922 പിജി ഡിപ്ലോമ സീറ്റുകളിലേക്കുള്ള പ്രവേശനമാണ് ഇതോടെ ലക്ഷ്യമിടുന്നത്.