Bharat Bandh: വെള്ളിയാഴ്ച ഭാരത് ബന്ദ്; സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?

Muslim Personal Law Board calls for nationwide bandh on October 3: ബന്ദ് പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കടക്കം അവധി ലഭിക്കുമോയെന്ന ചോദ്യമുയരുന്നുണ്ട്. എന്നാല്‍ ബന്ദിന് സ്‌കൂളുകള്‍ക്കോ, മറ്റ് സ്ഥാപനങ്ങള്‍ക്കോ അവധി പ്രഖ്യാപിക്കുന്ന പതിവില്ല

Bharat Bandh: വെള്ളിയാഴ്ച ഭാരത് ബന്ദ്; സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?

പ്രതീകാത്മക ചിത്രം

Updated On: 

30 Sep 2025 | 07:27 PM

ഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ച ഭാരത് ബന്ദ് ഒക്ടോബര്‍ മൂന്നിന് നടക്കും. വഖഫ് ഭേദഗതി ബില്ലിനെതിരെയാണ് പ്രതിഷേധം. ആശുപത്രികളെയും അനുബന്ധ സ്ഥാപനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളടക്കം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അടച്ചിടണമെന്നാണ് ബോര്‍ഡിന്റെ ആഹ്വാനം. സമാധാനപരമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നതെന്നാണ് ബോര്‍ഡ് പറയുന്നത്. വഖഫ് ഭേദഗതിക്കെതിരെ കൂട്ടായ ശബ്ദം ഉയര്‍ത്താനുള്ള ശ്രമം മാത്രമാണ് ഇതെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. കമ്മ്യൂണിറ്റിയുടെ പിന്തുണ ഉറപ്പാക്കണമെന്ന് പള്ളികളിലെ ഖത്തീബുമാരോട് ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബന്ദ് പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കടക്കം അവധി ലഭിക്കുമോയെന്ന ചോദ്യമുയരുന്നുണ്ട്. എന്നാല്‍ ബന്ദിന് സ്‌കൂളുകള്‍ക്കോ, മറ്റ് സ്ഥാപനങ്ങള്‍ക്കോ അവധി പ്രഖ്യാപിക്കുന്ന പതിവില്ല. ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കാതിരിക്കാന്‍ ഡയസ്‌നോണ്‍ അടക്കം പ്രഖ്യാപിക്കാറുമുണ്ട്. ഒക്ടോബര്‍ മൂന്നിലെ ബന്ദിന് സംസ്ഥാനത്ത് ഇതുവരെ ഒരു സംഘടനയും പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ടായിരിക്കില്ല. സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കാനാണ് സാധ്യത.

Also Read: Bandh: ഒക്ടോബര്‍ മൂന്നിന് ബന്ദിന് ആഹ്വാനം ചെയ്ത്‌ മുസ്ലീം വ്യക്തിനിയമ ബോർഡ്

പൊതുഗതാഗതം തടസപ്പെടുമോയെന്ന് വ്യക്തമല്ല. പൊതുഗതാഗതം തടസപ്പെട്ടാല്‍ ജനജീവിതം ദുസഹമാകാം. അങ്ങനെയെങ്കില്‍ അത് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. എന്നാല്‍ കേരളത്തില്‍ നിലവില്‍ ഒരു സംഘടനയും ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാത്തതിനാല്‍ വെള്ളിയാഴ്ചത്തെ ബന്ദ് കേരളത്തെ കാര്യമായി ബാധിച്ചേക്കില്ല. അവധിയുണ്ടെന്ന തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളില്‍ വിശ്വസിക്കാതിരിക്കുക.

ബന്ദ് പ്രഖ്യാപിച്ച ബോര്‍ഡുമായി ബന്ധമുള്ള, അല്ലെങ്കില്‍ ഐക്യദാര്‍ഢ്യമുള്ള വ്യക്തികള്‍ നിയന്ത്രിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ ചിലപ്പോള്‍ പ്രതിഷേധ സൂചകമായി അന്ന് അടച്ചിട്ടേക്കാമെന്ന് മാത്രം.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ