AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kudumbashree Recruitment 2025: ഒന്നല്ല, മൂന്ന് തസ്തികകളില്‍ അവസരം, കുടുംബശ്രീയില്‍ ജോലി നേടാം

Kudumbashree DDUGKY Contract Recruitment 2025: സെന്റര്‍ ഫോര്‍ മാനേജ്‌മെന്റിന്റെ വെബ്‌സൈറ്റ്‌ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതേ വെബ്‌സൈറ്റില്‍ ഓരോ തസ്തികയുടെയും നോട്ടിഫിക്കേഷനുകള്‍ വിശദമായി വായിച്ചിട്ടുണ്ട്. അപേക്ഷ ഫീസ്, അപേക്ഷ ലഭിക്കേണ്ട അവസാന തീയതി അടക്കമുള്ളവ ഇതില്‍ വിശദീകരിച്ചിട്ടുണ്ട്

Kudumbashree Recruitment 2025: ഒന്നല്ല, മൂന്ന് തസ്തികകളില്‍ അവസരം, കുടുംബശ്രീയില്‍ ജോലി നേടാം
കുടുംബശ്രീ Image Credit source: facebook.com/KudumbashreeOfficial
jayadevan-am
Jayadevan AM | Published: 30 Sep 2025 18:19 PM

കുടുംബശ്രീയില്‍ വിവിധ തസ്തികകളില്‍ അവസരം. സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (ഫിനാന്‍സ് & പ്രൊപ്പോസര്‍ എക്‌സാമിനേഷന്‍), ജില്ലാ പ്രോഗ്രാം മാനേജര്‍, അക്കൗണ്ടന്റ് തസ്തികകളിലാണ് നിയമനം. ഡിഡിയുജികെവൈ പ്രകാരമുള്ള മൂന്ന് തസ്തികകളിലും കരാര്‍ നിയമനം. ഓരോ തസ്തികയുടെയും യോഗ്യത, പ്രായപരിധി, ഒഴിവുകള്‍, എങ്ങനെ അയയ്ക്കാം തുടങ്ങിയ വിശദാംശങ്ങള്‍ ചുവടെ.

സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (ഫിനാന്‍സ് & പ്രൊപ്പോസര്‍ എക്‌സാമിനേഷന്‍)

ഒരു ഒഴിവാണ് ഈ തസ്തികയിലുള്ളത്. കരാറില്‍ ഏര്‍പ്പെടുന്ന ദിവസം മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് കാലാവധി. പ്രവര്‍ത്തനം മികച്ചതെങ്കില്‍ കരാര്‍ ദീര്‍ഘിപ്പിച്ചേക്കാം. എംബിഎ, അല്ലെങ്കില്‍ എംകോം, ടാലി, ഡിസിഎ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 45 വയസാണ് പ്രായപരിധി.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ അക്കൗണ്ടന്റായി കുറഞ്ഞത് ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. അക്കൗണ്ടുകളുടെ പരിപാലനം, സാമ്പത്തിക റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയവയും അറിയണം. പ്രതിമാസം 60,000 രൂപ ലഭിക്കും.

ജില്ലാ പ്രോഗ്രാം മാനേജര്‍

ഈ തസ്തികയിലേക്കും ഒരു ഒഴിവാണുള്ളത്. കരാര്‍ ഏര്‍പ്പെടുന്ന ദിവസം മുതല്‍ ആ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതു വരെ കാലാവധിയുണ്ട്. എംബിഎ ബിരുദമുള്ള, 40 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ വൈദഗ്ധ്യം വികസനം സംബന്ധിച്ച മേഖലകളില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസവേതനം 30,000 രൂപ.

അക്കൗണ്ടന്റ്

ഒരു ഒഴിവാണ് ഈ തസ്തികയിലുമുള്ളത്. കരാര്‍ ഏര്‍പ്പെടുന്ന ദിവസം മുതല്‍ 2026 മാര്‍ച്ച് 31 വരെ കാലാവധി. പ്രവര്‍ത്തനം മികച്ചതെങ്കില്‍ കാലാവധി ദീര്‍ഘിപ്പിക്കും. ബികോം, ഡിസിഎ, ടാലി എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ അക്കൗണ്ടന്റായി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം. പ്രതിമാസ വേതനം 35,000 രൂപ.

Also Read: Kerala PSC: വീണ്ടും എല്‍ഡി ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ്, ഒപ്പം നിരവധി വിജ്ഞാപനങ്ങള്‍; അവസരങ്ങളുടെ പെരുമഴ തീര്‍ത്ത് പിഎസ്‌സി

എങ്ങനെ അയയ്ക്കാം?

 cmd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതേ വെബ്‌സൈറ്റില്‍ ഓരോ തസ്തികയുടെയും നോട്ടിഫിക്കേഷനുകള്‍ വിശദമായി വായിച്ചിട്ടുണ്ട്. അപേക്ഷ ഫീസ്, അപേക്ഷ ലഭിക്കേണ്ട അവസാന തീയതി അടക്കമുള്ളവ ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. ഇത് വിശദമായി വായിച്ചതിന് ശേഷം ഇതേ വെബ്‌സൈറ്റില്‍ തന്നിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാം.