Bharat Electronics Recruitment: ഐടിഐ, ഡിപ്ലോമ പാസായവരാണോ; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം
BEL Non Executive Recruitment 2025: അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ നാലാം തീയതി ആണ്. എഞ്ചിനീയറിങ് ഡിപ്ലോമ, ഐടിഐ എന്നിവ പാസായവർക്ക് അപേക്ഷ നൽകാം. 18നും 28നും ഇടയിൽ പ്രായമായ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജപ്പെടുത്താം.

Bharat Electronics Recruitment
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (ബിഇഎൽ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിങ് അസിസ്റ്റന്റ് ട്രെയിനി (EAT), ടെക്നീഷ്യൻ ‘C’ എന്നീ തസ്തികകളിലുള്ള ഒഴിവുകൾ നികത്താനാണ് നിയമനം. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ബിഇഎല്ലിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ bel-india.in ലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ നാലാം തീയതി ആണ്. എഞ്ചിനീയറിങ് ഡിപ്ലോമ, ഐടിഐ എന്നിവ പാസായവർക്ക് അപേക്ഷ നൽകാം. അകെ 162 ഒഴിവുകളുണ്ട്. 18നും 28നും ഇടയിൽ പ്രായമായ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജപ്പെടുത്താം.
Also Read: സ്വന്തം ഇഷ്ടത്തിന് പരീക്ഷാ സ്ഥലം തിരഞ്ഞെടുക്കാം; ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോളടിച്ചു
യോഗ്യതാ മാനദണ്ഡം
എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ട്രെയിനി (EAT): ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എന്നി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മൂന്ന് വർഷത്തെ എഞ്ചിനീറിങ് ഡിപ്ലോമ പാസ് ആയിരിക്കണം.
ടെക്നീഷ്യൻ ‘C’: ഈ തസ്തികയിൽ അപേക്ഷിക്കാൻ ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ എന്നീ വിഷയത്തിൽ ഐടിഐ പാസായിരിക്കണം. എസ്എസ്എൽസി + ഐടിഐ + ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് അല്ലെങ്കിൽ എസ്എസ്എൽസി + ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻഎസി) കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷ നൽകാം.
ആദ്യം ജനറൽ ആപ്റ്റിറ്റ്യൂഡ് (50 മാർക്ക്), രണ്ടാം ഘട്ടത്തിൽ ടെക്നിക്കൽ/ട്രേഡ് ആപ്റ്റിറ്റ്യൂഡ് (100 മാർക്ക്) എന്നിങ്ങനെയാണ് പരീക്ഷ നടക്കുക. ഇതിന്റെ അടിസ്ഥനത്തിലാകും അന്തിമ നിയമന പട്ടിക പ്രഖ്യാപിക്കുക. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല.