Canine Forensics: നായയെ പരിശീലിപ്പിക്കാൻ പഠിക്കാം…; അതും പൊലീസ് അക്കാദമിയിൽ, അവസാന തീയതി

Canine Forensics Course: മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 (നാളെ) ആണ്. നേരിട്ടുപഠിക്കേണ്ട കോഴ്സാണിത്. ഭാവിയിൽ മികച്ചസാധ്യത മുന്നിൽ കണ്ടാണ് പോലീസ് അക്കാദമി ഇത്തരമൊരു കോഴ്സിന് തുടക്കമിട്ടിരിക്കുന്നത്.

Canine Forensics: നായയെ പരിശീലിപ്പിക്കാൻ പഠിക്കാം...; അതും പൊലീസ് അക്കാദമിയിൽ, അവസാന തീയതി

പ്രതീകാത്മക ചിത്രം

Published: 

30 Oct 2025 10:14 AM

കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് പഠന വകുപ്പിന് കീഴിൽ നായയെ പരിശീലിപ്പിക്കാനുള്ള പഠനത്തിന് അവസരം. തൃശ്ശൂർ കേരള പോലീസ് അക്കാദമിയിൽ പുതുതായി ആരംഭിക്കുന്ന പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആന്റ് കനൈൻ ഫോറൻസിക് – 2025 (ബാച്ച് I) ലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 (നാളെ) ആണ്.

145 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷാ ഫീസടച്ചതിന്ശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ എന്ന് ഉദ്യോ​ഗാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കുക. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രവേശനം ആരംഭിക്കുന്ന തീയതി വരെയുള്ള പൂർണമായ വിശദാംശങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

Also Read: പിഎസ്‌സിയുടെ അറിയിപ്പ്, ആ പരീക്ഷ വീണ്ടും എഴുതാം; പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അപേക്ഷയുടെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ, തപാൽ വഴിയോ വകുപ്പ് മേധാവി, ഫോറൻസിക് പഠന വകുപ്പ്, കാലിക്കറ്റ് സർവകലാശാല, കേരള പോലീസ് അക്കാദമി, തൃശൂർ ( ഫോൺ – 0487 2328770 ഇ-മെയിൽ വിലാസം: forensichod@uoc.ac.in) വഴിയോ സമർപ്പിക്കേണ്ടതാണ്.

നേരിട്ടുപഠിക്കേണ്ട കോഴ്സാണിത്. കാലിക്കറ്റ് സർവകലാശാലയും പോലീസ് അക്കാദമിയും നിലവിൽ അക്കാദമിക് ധാരണാപത്രമുണ്ട്. അതുപ്രകാരമാണ് ഇവിടെ കാലിക്കറ്റ് സർ‍വകലാശാല ഫൊറൻസിക് സയൻസ് കോഴ്സ് നടത്തിവരുന്നത്. നാഷണൽ ഫൊറൻസിക് സയൻസ് സർവകലാശാലയിൽ 35,000 രൂപയാണ് കോഴ്സിന് ഈടാക്കുന്ന ഫീസ്. വിദേശരാജ്യങ്ങളിൽ നായപരിപാലന ജോലിക്കും അംഗീകൃതസർട്ടിഫിക്കറ്റ് ആവശ്യമാണ്. അതിനാൽ ഭാവിയിൽ മികച്ചസാധ്യത മുന്നിൽ കണ്ടാണ് പോലീസ് അക്കാദമി ഇത്തരമൊരു കോഴ്സിന് തുടക്കമിട്ടിരിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും