5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Calicut University : പരീക്ഷാഫലം കാണാതെ അന്വേഷിച്ചെത്തിയപ്പോൾ ഉത്തരക്കടലാസില്ല; പലവട്ടം വിദ്യാർഥികളെ പിഴിഞ്ഞ് കാലിക്കറ്റ് സർവകലാശാല

Calicut University Exam Issues: കോഴിക്കോട് മുക്കം എം.എ.എം.ഒ. കോളേജിലെ രണ്ട് വിദ്യാർഥികളുടെ ഉത്തരക്കടലാസാണ് കാണാതായത്. ഫീസടയ്ക്കാതെ വീണ്ടും പരീക്ഷ എഴുതാൻ സർവകലാശാല അധികൃതർ വാഗ്ദാനം നൽകിയിരുന്നു

Calicut University : പരീക്ഷാഫലം കാണാതെ അന്വേഷിച്ചെത്തിയപ്പോൾ ഉത്തരക്കടലാസില്ല; പലവട്ടം വിദ്യാർഥികളെ പിഴിഞ്ഞ് കാലിക്കറ്റ് സർവകലാശാല
Follow Us
aswathy-balachandran
Aswathy Balachandran | Updated On: 23 Aug 2024 17:18 PM

തേഞ്ഞിപ്പലം: പരീക്ഷാ ഫലം സൈറ്റിൽ തടഞ്ഞു വെച്ചിരിക്കുന്നത് കണ്ട് കോഴിക്കോട് മുക്കം എം.എ.എം.ഒ. കോളേജിലെ രണ്ട് വിദ്യാർഥികൾ കാലിക്കറ്റ് സർവകലാശാലയിലെത്തി. ഒരു തവണ എത്തിയിട്ടും ഫലം കാണാതെ വന്നതോടെ വീണ്ടും സർവകലാശാലയിൽ കയറിയിറങ്ങി. ബി.എസ്‌സി. ഫിസിക്സ് നാലാം സെമസ്റ്റർ സപ്ലിമെൻ്ററി പരീക്ഷയാണ് ഇരുവരും എഴുതിയത്. ഒടുവിൽ സർവകലാശാലയിൽ നിന്ന് ലഭിച്ച മറുപടി ഉത്തരക്കടലാസുകൾ ലഭിച്ചിട്ടില്ലെന്ന്. ഇതിന് പരിഹാരമായി ഒരിക്കൽകൂടി പരീക്ഷ എഴുതിക്കോളാനും പരീക്ഷ ഫീസ് ഒഴിവാക്കിത്തരാമെന്നും സർവ്വകലാശാല കരുണ കാണിച്ചു.

വിദ്യാർഥികൾ രണ്ടുപേരും വീണ്ടും പരീക്ഷ എഴുതി. എന്നാൽ സർവകലാശാല പറഞ്ഞ ഫീസ് ഇളവ് വാക്കിൽ മാത്രം ഒതുങ്ങി. ഒരു ഇളവും ലഭിക്കാതെ ഇരുവരും ഫീസടച്ച് വീണ്ടും പരീക്ഷ എഴുതി ഫലം നോക്കി ഇരുന്നു. പക്ഷെ ഫലം വന്നപ്പോൾ വിത് ഹെൽഡ് തന്നെ.  അന്വേഷണവുമായി വീണ്ടും വിദ്യാർഥികൾ യൂണിവേഴ്സിറ്റിയിൽ എത്തി. രണ്ടാമതെഴുതിയ പരീക്ഷയിൽ വിദ്യാർഥികൾ തോറ്റെന്നായിരുന്നു സർവകലാശാല അധികൃതർ മറുപടി നൽകിയത്. വീണ്ടും പരീക്ഷയെഴുതാനായി തടഞ്ഞുവെച്ച ഫലം പ്രസിദ്ധീകരിക്കാമെന്നും അവർ വ്യക്തമാക്കി.

ALSO READ – നീറ്റ് പിജി ഫലം ഉടൻ, പെർസെൻറ്റൈൽ സ്കോർ കണക്കാക്കാനുള്ള വഴികൾ ഇങ്ങന

ഉത്തരക്കടലാസ് സർവകലാശാലയ്ക്ക് അയച്ചതാണെന്നാണ് കോളേജ് അധികൃതർ പറയുന്നത്. ഇതിൻ്റെ തപാൽ രേഖകൾ ഫയലിലുണ്ടെന്നും കോളേജ് വ്യക്തമാക്കി. പരാതിയായതോടെ വിഷയം പരീക്ഷാ സ്ഥിരംസമിതിയുടെ കീഴിലാണെന്ന് പറഞ്ഞ് സർവകലാശാല അധികൃതർ കയ്യൊഴിയുകയാണ്.

പ്രശ്നം ഇത് ആദ്യമല്ല

ഇതിനു മുമ്പും സർവ്വകലാശാലയുടെ അനാസ്ഥ കാരണം കുട്ടികളുടെ പരീക്ഷാഫലം പ്രശ്നത്തിലായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ഒരു വിഭാഗം വിദ്യാർഥികൾക്ക് മാർക്കുകൾ മാറിപ്പോയതാണ് അതിലൊന്ന്. ഒന്നാം സെമസ്റ്റർ എം.എസ്‌സി ഫിസിക്സിലെ ‘മാത്തമാറ്റിക്സ് ഫിസിക്സ്’ പരീക്ഷയുടെ ഫലം വന്നപ്പോഴാണ് പല വിദ്യാർഥികളുടേയും മാർക്ക് കുറഞ്ഞതായി കണ്ടു. സംഭവം റെഗുലർ പരീക്ഷയെഴുതിയ 15 പേരുടെയും സപ്ലിമെന്ററി പരീക്ഷയെഴുതിയ മൂന്നു പേരുടെയും മാർക്കുകളാണ് പരസ്പരം മാറിപ്പോയതാണ്.

ലഭിച്ച മാർക്കിൽ സംശയം തോന്നിയ ഒരു വിദ്യാർഥി പുനർമൂല്യനിർണയത്തിന് കൊടുത്തു. എന്നാൽ ആദ്യത്തെ അതേ മാർക്കുതന്നെ ലഭിച്ചു. വിദ്യാർഥി സർവകലാശാലയിൽ നേരിട്ടെത്തി ഉത്തരക്കടലാസുകൾ പരിശോധിച്ചപ്പോഴാണ് ഉത്തരക്കടലാസിൽ രേഖപ്പെടുത്തിയ മാർക്കല്ല മാർക്ക് ലിസ്റ്റിൽ എന്ന് മനസ്സിലായത്. ഒന്നല്ല രണ്ടല്ല 18 പേരുടെ മാർക്കാണ് ഇത്തരത്തിൽ മാറിപ്പോയത്.

ബാർകോഡ് പതിപ്പിച്ചതിലെ തകരാറാണ് ഇങ്ങനെ മാറാൻ കാരണമെന്നാണ് അധികൃതർ പറയുന്ന ന്യായീകരണം. ഈ പ്രശ്നവും ഇതുവരെ സർവകലാശാല അധികൃതർ പരിഹരിച്ചിട്ടില്ല. പരിഹരിക്കാൻ ശ്രമിക്കുന്നു എന്നാണ് സർവകലാശാല മറുപടി നൽകുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർഥികളെ മനഃപൂർവം ബുദ്ധിമുട്ടിക്കുന്നതല്ലെന്നും അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നുണ്ട് എന്നും അധികൃതർ കൂട്ടിച്ചേർത്തു.

Latest News