Study at abroad: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യു.കെ മടുത്തോ? കണക്കുകൾ സത്യം പറയും
Indian students applying to UK : ഇന്ത്യൻ വിദ്യാർത്ഥികളെപ്പോലെ തന്നെ യു.കെയിലേക്ക് അപേക്ഷിക്കുന്ന നൈജീരിയൻ സ്വദേശികളുടെ എണ്ണത്തിലും ഇപ്പോൾ കുറവുണ്ടെന്നാണ് പറയപ്പെടുന്നത്. 46 ശതമാനം കുറവാണ് ഇവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്.
ലണ്ടൻ: അടുത്തിടെ വരെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഏറ്റവും പ്രീയപ്പെട്ട ഇടമായിരുന്നു യു.കെ. വിദ്യാർത്ഥികളുടെ കുത്തൊഴുക്കായിരുന്നു അങ്ങോട്ട് എന്നും പറയാം. എന്നാൽ ഇപ്പോൾ യു.കെ സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുറയുന്നതായാണ് കണക്ക്. 2024 ജൂൺ വരെയുള്ള മുൻകാല ഡേറ്റകൾ പരിശോധിച്ചാൽ 23 ശതമാനം കുറവുള്ളതായി കാണാൻ കഴിയും.
ഇതിനു പുറമേ ഈ അടുത്ത കാലത്താണ് സ്റ്റുഡന്റ് വിസയിൽ യു കെ കാര്യമായ മാറ്റങ്ങൾ നടപ്പാക്കിയത്. യു കെയിൽ എത്തുന്നവർ കുടുംബങ്ങളെ കൂടി അവിടേക്കു കൊണ്ടുവരുന്ന പ്രവണത കൂടുതലായിരുന്നു. ഇത്തരത്തിൽ കുടുംബത്തിലെ അംഗങ്ങളെ കൊണ്ടുവരുന്നതിന് പുതിയ രീതി അനുസരിച്ച് പരിധികൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ സ്വദേശികളായ 1,10,006 സ്‌പോൺസേഡ് സ്റ്റഡി വിസാ ഗ്രാന്റുകളാണ് ജൂൺ 2024 അവസാനിക്കുമ്പോഴുണ്ടായിരുന്നത് എന്നാണ് വിവരം. ഇത്അ കുറഞ്ഞ കണക്കാണ് എന്നാണ് മുൻകാല ഡാറ്റകൾ പറയുന്നത്. അതായത് മുൻ വർഷത്തെക്കാൾ 32,687 കുറവുണ്ട് എന്ന് വ്യക്തമായി പറയാം. 2019-നും 2023-നുമിടയിൽ യു.കെയിലുള്ള വിദേശ വിദ്യാർഥികളുടെ ഏറിയ പങ്കും ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും ഉള്ളവരായിരുന്നു.
ഇന്ത്യൻ വിദ്യാർത്ഥികളെപ്പോലെ തന്നെ യു.കെയിലേക്ക് അപേക്ഷിക്കുന്ന നൈജീരിയൻ സ്വദേശികളുടെ എണ്ണത്തിലും ഇപ്പോൾ കുറവുണ്ടെന്നാണ് പറയപ്പെടുന്നത്. 46 ശതമാനം കുറവാണ് ഇവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. ഇത്തരത്തിൽ വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയുന്നത് യു.കെ സർവ്വകലാശാലകളെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
കനത്ത ഫീസാണ് വിദേശ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയിരുന്നത്. ഇതിന്റെ ഒഴുക്കു കുറയാൻ വിദ്യാർത്ഥികൾ അപേക്ഷിക്കുന്നത് കുറയുന്നത് കാരണമാകും എന്നാണ് വിലയിരുത്തൽ.