Calicut University UG Admission 2025: കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Calicut University Degree First Allotment Published: അലോട്ട്‌മെന്റ് ലഭിച്ച് നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസ് അടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാവും. മാത്രമല്ല, അലോട്ട്‌മെന്റ് പ്രക്രിയയിൽ നിന്നും പുറത്താവുകയും ചെയ്യും.
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച് ജൂൺ 25ന് മുമ്പ് അലോട്ട്‌മെന്റ് ഉറപ്പാക്കണം. എസ്.സി/ എസ്.ടി/ ഒഇസി തുടങ്ങിയ ആനുകൂല്യം ലഭിക്കുന്ന വിഭാഗക്കാർക്ക് 115 രൂപയും മറ്റുള്ളവർക്ക് 480 രൂപയുമാണ് മാൻഡേറ്ററി ഫീസ്. ആദ്യ അലോട്ട്മെന്റ് ലഭിച്ചവർക്ക് ഹയർ ഓപ്‌ഷൻ റദ്ദാക്കാൻ ജൂൺ 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.
കാലിക്കറ്റ് സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://admission.uoc.ac.in/ എന്നതിലെ സ്റ്റുഡന്റ് ലോഗിൻ വഴി വിദ്യാർത്ഥികൾക്ക് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. ഇതിനായി നിങ്ങളുടെ ക്യാപ് ഐഡിയും, പാസ്‌വേർഡും നൽകണം. അലോട്ട്‌മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസ് അടച്ച ശേഷം ലോഗിനിൽ പേമെന്റ് ഡീറ്റെയിൽസ് ഉണ്ടെന്ന് ഉറപ്പാക്കണം. ജൂൺ 25ന് വൈകുന്നേരം അഞ്ച് മണി വരെ ഫീസടയ്ക്കാനുള്ള ലിങ്ക് ലഭ്യമാവും. അലോട്ട്‌മെന്റ് ലഭിച്ച് നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസ് അടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാവും. മാത്രമല്ല, അലോട്ട്‌മെന്റ് പ്രക്രിയയിൽ നിന്നും പുറത്താവുകയും ചെയ്യും.
ALSO READ: വീണ്ടും സ്കൂളുകളിൽ മാറ്റം; ഇനി 5 മുതൽ 9 വരെ ക്ലാസുകളിൽ 30 ശതമാനം മാർക്ക് നിർബന്ധമാക്കും
അതേസമയം, കാലിക്കറ്റ് സർവകശാലയുടെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ജൂൺ 27ന് പ്രസിദ്ധീകരിക്കും. തുടർന്ന് ജൂലൈ 2 വരെ വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് ഉറപ്പാക്കാൻ സമയം അനുവദിക്കുന്നതാണ്. മൂന്നാം അലോട്ട്മെന്റ് ജൂലൈ 7ന് പ്രസിദ്ധീകരിക്കുന്നതാണ്. പിഡബ്ള്യുഡി ക്വാട്ട, സ്പോർട്സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട എന്നിവയുടെ കോളേജ് തിരിച്ചുള്ള റാങ്ക് ലിസ്റ്റുകൾ ജൂൺ 30ന് പുറത്തുവിടും.a ജൂലൈ ഒന്നാം തീയതിയോടെ ആദ്യ വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കാൻ ആണ് നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 25ഓടെ അഡ്മിഷൻ പ്രക്രിയ പൂർത്തിയാക്കും.