AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus One Admission 2025: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ജൂൺ 28 മുതൽ അപേക്ഷിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Kerala Plus One Supplementary Allotment: ജൂൺ 28ന് രാവിലെ പത്ത് മണി മുതൽ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചു തുടങ്ങാം. സ്‌കൂളുകളിലെ സീറ്റ് ഒഴിവുകൾ മനസിലാക്കി വേണം അപേക്ഷ നൽകാൻ.

Kerala Plus One Admission 2025: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ജൂൺ 28 മുതൽ അപേക്ഷിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
nandha-das
Nandha Das | Updated On: 22 Jun 2025 09:35 AM

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂൺ 28 മുതൽ അപേക്ഷിക്കാം. വേക്കൻസി ലിസ്റ്റും അന്നുതന്നെ പ്രസിദ്ധീകരിക്കുന്നതാണ്. മുഖ്യഘട്ട അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാവുന്നതാണ്.

ജൂൺ 28ന് രാവിലെ പത്ത് മണി മുതൽ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചു തുടങ്ങാം. സ്‌കൂളുകളിലെ സീറ്റ് ഒഴിവുകൾ മനസിലാക്കി വേണം അപേക്ഷ നൽകാൻ. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും 28ന് രാവിലെ അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in/-ൽ പ്രസിദ്ധീകരിക്കും.

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും, മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർ (നോൺ-ജോയിനിങ്ങ് ആയവർ), പ്രവേശനം ക്യാൻസൽ ചെയ്തവർ, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർ എന്നിവർക്ക് പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ സാധിക്കില്ല.

സപ്ലിമെന്ററി അലോട്ട്മെന്റിന് ആർക്കൊക്കെ അപേക്ഷിക്കാം?

  • ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർ.
  • മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ടമെൻറിന്‌ പരിഗണിക്കാത്ത അപേക്ഷകർ.
  • മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ടമെൻറ്‌ ലഭിക്കാത്തവർ.
  • മുഖ്യഘട്ടത്തിൽ അലോട്ടമെൻറ്‌ ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരസിക്കപ്പെട്ടവർ.

ALSO READ: കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് ജൂൺ 18നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. 3,12,908 വിദ്യാർത്ഥികൾക്കാണ് മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചത്. സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെൻ്റ് ക്വാട്ട എന്നിവയിലെ പ്രവേശനങ്ങൾ ജൂൺ 27ന് പൂർത്തീകരിക്കുന്നതാണ്. തുടർന്ന് സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് അപേക്ഷകൾ ക്ഷണിക്കും.