Career After Plus Two: പ്ലസ് ടുവിന് ബയോളജി സയൻസായിരുന്നോ?; പഠനം കഴിഞ്ഞാലുടൻ ജോലി ഉറപ്പാക്കാൻ ഈ കോഴ്സുകൾ

Career Options After Plus Two Biology: എംബിബിഎസ് എഞ്ചിനീയറിങ് കോഴ്സുകൾ അല്ലാതെ കുറഞ്ഞ കാലയളവിൽ പഠിച്ച് മികച്ച ശമ്പളത്തിൽ ജോലി ഉറപ്പാക്കാൻ സഹായിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളെ കുറിച്ച് പരിശോധിക്കാം. അതുപോലെ വെറുതെ ഒരു ബിരുദം എടുക്കുന്നതിനേക്കാൾ, പഠിച്ചിറങ്ങിയാലുടൻ പ്ലേസ്‌മെന്റ് ലഭിക്കുന്ന കോഴ്സുകൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം.

Career After Plus Two: പ്ലസ് ടുവിന് ബയോളജി സയൻസായിരുന്നോ?; പഠനം കഴിഞ്ഞാലുടൻ ജോലി ഉറപ്പാക്കാൻ ഈ കോഴ്സുകൾ

Maida Side Effects

Published: 

04 Apr 2026 | 08:34 PM

പ്ലസ് ടു ബയോളജി സയൻസ് കഴിഞ്ഞവർക്ക് മുന്നിൽ ആദ്യം ഓടിയെത്തുക എംബിബിഎസ് അല്ലെങ്കിൽ മെഡിക്കല് പരമായ കോഴ്സുകളാണ്. എന്നാൽ ഇന്ന് പലരും ഏറ്റവും കുറഞ്ഞ സമയത്തിനുള്ള നല്ലൊരു ജോലി വാങ്ങാൻ കഴിയുന്ന കോഴ്സുകളാണ് തിരഞ്ഞെടുക്കുന്നത്. എംബിബിഎസ് എഞ്ചിനീയറിങ് കോഴ്സുകൾ അല്ലാതെ കുറഞ്ഞ കാലയളവിൽ പഠിച്ച് മികച്ച ശമ്പളത്തിൽ ജോലി ഉറപ്പാക്കാൻ സഹായിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളെ കുറിച്ച് പരിശോധിക്കാം.

അതുപോലെ വെറുതെ ഒരു ബിരുദം എടുക്കുന്നതിനേക്കാൾ, പഠിച്ചിറങ്ങിയാലുടൻ പ്ലേസ്‌മെന്റ് ലഭിക്കുന്ന കോഴ്സുകൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. ബയോളജി സയൻസ് വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച കോഴ്സുകൾ ഏതെല്ലാമെന്ന് നോക്കാം.

ALSO READ: എസ്എസ്എൽസി കഴിഞ്ഞ് എന്തുകൊണ്ട് വിഎച്ച്എസ്ഇ തിരഞ്ഞെടുക്കണം? പഠന, ജോലി സാധ്യതകൾ

പാരാമെഡിക്കൽ കോഴ്സുകൾ

ബിഎസ് സി എംഎൽറ്റി (B.Sc MLT (Lab Technology) എടുത്താൽ ലാബ് ടെക്നീഷ്യൻ ആയി ജോലി നേടാം. എക്സ്-റേ, എംആർഐ, സിടി സ്കാൻ വിദഗ്ദ്ധർക്ക് വലിയ അവസരങ്ങൾ തുറന്നുകാട്ടുന്ന മേഖലയാണ് ബി.എസ്‌സി റേഡിയോളജി ആൻ്റ് ഇമേജിംഗ് ടെക്നോളജി. കിഡ്നി രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വലിയ സാധ്യതയുള്ള മേഖലയാണ് ഡയാലിസിസ് സാങ്കേതികവിദ്യ. പഠനം കഴിഞ്ഞ് ഉടൻ ജോലി നോക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാവുന്നതാണ്.

അലൈഡ് ഹെൽത്ത് സയൻസസ്

ഫിസിയോതെറാപ്പി, കാർഡിയോ വാസ്കുലർ ടെക്നോളജി, ഒപ്‌റ്റോമെട്രി തുടങ്ങിയവയാണ് അലൈഡ് ഹെൽത്ത് സയൻസസ് എന്ന വിഭാ​ഗത്തിൽ ഉൾപ്പെടുന്നത്. സ്പോർട്സ്, പുനരധിവാസം മേഖലകളിൽ നല്ല ശമ്പളം ലഭിക്കുന്ന ജോലിയാണ് ഫിസിയോതെറാപ്പി. ഹൃദ്രോഗ ചികിത്സാ വിഭാഗത്തിൽ ടെക്നീഷ്യനായി ജോലി ചെയ്യാനാ​ഗ്രഹിക്കുന്നവർക്ക് കാർഡിയോ വാസ്കുലർ ടെക്നോളജി തിരഞ്ഞെടുക്കാവുന്നതാണ്. കാഴ്ച സംബന്ധമായ പരിശോധനകളും കണ്ണട നിർമ്മാണവും കൈകാര്യം ചെയ്യുന്നവർ ഒപ്‌റ്റോമെട്രിയാണ് എടുത്ത് പഠിക്കേണ്ടത്.

ഫാർമസി ആൻ്റ് ലൈഫ് സയൻസസ്

ഫാർമസ്യൂട്ടിക്കൽ കമ്പനികളിലോ സ്വന്തമായി ഫാർമസി തുടങ്ങാനോ സഹായിക്കുന്നു മേഖലയാണ് ബിഫാം. റിസർച്ച് ആൻ്റ് ഡെവലപ്‌മെന്റ് മേഖലയിൽ താൽപ്പര്യമുള്ളവർക്ക് ബയോ ടെക്നോളജി / മൈക്രോബയോളജി തുടങ്ങിയവ എടുക്കാവുന്നതാണ്. ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന മേഖലയാണ് ഫുഡ് ടെക്നോളജി. ​സർക്കാർ ജോലിയടക്കം ലഭിക്കാൻ സാധ്യതയുള്ള മേഖലയാണിത്.

 

 

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ