CAT 2026 Registration: CAT 2026, ഓഗസ്റ്റ് 3 മുതൽ അപേക്ഷിക്കാം; പരീക്ഷാത്തീയതിയും പൂർണ്ണ വിവരങ്ങളും
CAT 2026 Registration Details: പരീക്ഷയെഴുതാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് മൂന്ന് രാവിലെ 10:00 മണി മുതൽ അപേക്ഷിച്ചു തുടങ്ങാം. സെപ്റ്റംബർ 15 വൈകുന്നേരം 5:00 മണി വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നവംബർ നാലിന് ശേഷമാകും അഡ്മിറ്റ് കാർഡുകൾ പുറത്തുവിടുക. അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിർദിഷ്ട സമയപരിധിക്കുള്ളിൽ ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) സംഘടിപ്പിക്കുന്ന 2026-ലെ കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ (CAT 2026) പരീക്ഷാ സമയക്രമം പ്രഖ്യാപിച്ചു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎമ്മുകളിലെയും മറ്റ് മുൻനിര ബിസിനസ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും വിവിധി മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ CAT 2026 നവംബർ 29 ഞായറാഴ്ച നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് സെഷനുകളിലായി കമ്പ്യൂട്ടർ അധിഷ്ഠിത മോഡിലിലാകും പരീക്ഷ നടത്തുക.
പരീക്ഷയെഴുതാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് മൂന്ന് രാവിലെ 10:00 മണി മുതൽ അപേക്ഷിച്ചു തുടങ്ങാം. സെപ്റ്റംബർ 15 വൈകുന്നേരം 5:00 മണി വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നവംബർ നാലിന് ശേഷമാകും അഡ്മിറ്റ് കാർഡുകൾ പുറത്തുവിടുക. അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിർദിഷ്ട സമയപരിധിക്കുള്ളിൽ ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
ALSO READ: കേന്ദ്ര സർവീസിൽ അധ്യാപകനാകാം! യുപിഎസ്സി അപേക്ഷ ക്ഷണിച്ചു; കൂടുതലറിയാം
യോഗ്യതാ മാനദണ്ഡം
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദമാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ബാച്ചിലേഴ്സ് ബിരുദത്തിന് കുറഞ്ഞത് 50 ശതമാനം മാർക്കോ അല്ലെങ്കിൽ തത്തുല്യമായ CGPA-യോ ഉണ്ടായിരിക്കണം. പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബിരുദത്തിന് കുറഞ്ഞത് 45 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യ CGPA മതിയാകും. ബിരുദ പഠനത്തിന്റെ അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും, ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ നൽകാൻ അർഹതയുണ്ട്.
ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന അവസാന വർഷ വിദ്യാർത്ഥികൾ, പ്രവേശന സമയത്ത് സർവകലാശാല/സ്ഥാപനം നിർദേശിക്കുന്ന തീയതിക്കുള്ളിൽ ബിരുദ കോഴ്‌സിലെ മുഴുവൻ പരീക്ഷകളും പൂർത്തിയാക്കിയതായി വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. യോഗ്യതയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിശദമായി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടൻസി, സിഎസ്, സിഎംഎ (ഐസിഡബ്ല്യുഎ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യയുടെ ഫെലോ എന്നിവർക്കും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷൻ ഫീസ്
CAT 2026-ന്റെ രജിസ്ട്രേഷൻ ഫീസ്
- SC, ST, PwBD ഉദ്യോഗാർത്ഥികൾക്ക്- 1,350 രൂപയാണ് രജിസ്ട്രേഷൻ ഫീസ്
- മറ്റെല്ലാ ഉദ്യോഗാർത്ഥികൾക്കും- 2,700 രൂപയാണ് രജിസ്ട്രേഷൻ ഫീസ്
ഉദ്യോഗാർത്ഥി അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന ഐഐഎമ്മുകളുടെയോ (IIMs) പങ്കാളികളായ മറ്റ് മുൻനിര മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയോ എണ്ണം എത്രയായാലും അപേക്ഷാ ഫീസ് ഒരിക്കൽ മാത്രം അടച്ചാൽ മതിയാകും. പട്ടികജാതി (SC), പട്ടികവർഗം (ST), ഭിന്നശേഷി (PwBD) എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ സമയത്ത് അതത് വിഭാഗം വ്യക്തമാക്കുന്ന സാധുവായ (Valid) സർട്ടിഫിക്കറ്റുകൾ നിർബന്ധമായും നൽകേണ്ടതാണ്. അപേക്ഷ സമർപ്പിച്ച ശേഷം അടച്ച അപേക്ഷാ ഫീസ് യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
CAT 2026 പരീക്ഷാ ഫലം 2027 ജനുവരി ആദ്യവാരത്തിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാറ്റ് സ്കോർ 2027 ഡിസംബർ 31 വരെ സാധുവായിരിക്കും . ഈ കാലയളവിലുടനീളം ഐഐഎമ്മുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും പ്രവേശന നടപടികൾക്കായി ഈ സ്കോർ ഉപയോഗിക്കാം.
English Summary:
Indian Institutes of Management (IIMs) have announced the schedule for the Common Admission Test (CAT) 2026. The computer-based entrance exam will be conducted on Sunday, November 29.