AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UPSC Assistant Professor Posts: കേന്ദ്ര സർവീസിൽ അധ്യാപകനാകാം! യുപിഎസ്സി അപേക്ഷ ക്ഷണിച്ചു; കൂടുതലറിയാം

UPSC Assistant Professor Recruitment 2026: താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ജൂലൈ 31 വൈകുന്നേരം അറ് മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസർ, അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ്, പ്രോസിക്യൂട്ടർ, ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ - എന്റമോളജി, എന്റമോളജിസ്റ്റ്, ജൂനിയർ സയന്റിഫിക് ഓഫീസർ - ടോക്സിക്കോളജി എന്നിവ ഉൾപ്പെടെ ആകെ 47 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

UPSC Assistant Professor Posts: കേന്ദ്ര സർവീസിൽ അധ്യാപകനാകാം! യുപിഎസ്സി അപേക്ഷ ക്ഷണിച്ചു; കൂടുതലറിയാം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 25 Jul 2026 | 03:01 PM

കേന്ദ്ര സർവീസിൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ മികച്ച അവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെ 47 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ജൂലൈ 31 വൈകുന്നേരം അറ് മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസർ, അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ്, പ്രോസിക്യൂട്ടർ, ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ – എന്റമോളജി, എന്റമോളജിസ്റ്റ്, ജൂനിയർ സയന്റിഫിക് ഓഫീസർ – ടോക്സിക്കോളജി എന്നിവ ഉൾപ്പെടെ ആകെ 47 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

ALSO READ: 12 ലക്ഷം രൂപ വരെ ശമ്പളം! ഇഗ്നോ പ്ലേസ്‌മെന്റ് ഡ്രൈവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്രധാന തസ്തികകളും ഒഴിവുകളും

അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് – 2 തസ്തികകൾ
പ്രോസിക്യൂട്ടർ – 1 തസ്തിക
സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ ഹെമറ്റോളജി) – 9 തസ്തികകൾ
സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസർ (എൻഡോക്രൈനോളജി) – 10 തസ്തികകൾ
സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസർ (നിയോനാറ്റോളജി) – 13 തസ്തികകൾ
സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസർ (ന്യൂക്ലിയർ മെഡിസിൻ) – 3 തസ്തികകൾ
സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസർ (പൾമണറി മെഡിസിൻ) – 3 തസ്തികകൾ
സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസർ (പൾമണറി മെഡിസിൻ) – 3 തസ്തികകൾ
സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് കാർഡിയോളജി) – 1 തസ്തിക
സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസർ (സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി) – 1 തസ്തിക
ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ (എന്റമോളജി) – 2 തസ്തിക
എന്റമോളജിസ്റ്റ് (സിസിസിഒ) – 1 തസ്തിക
ജൂനിയർ സയന്റിഫിക് ഓഫീസർ (ടോക്സിക്കോളജി) – 1 തസ്തിക

യോഗ്യതാ മാനദണ്ഡങ്ങൾ

തസ്തികയെ ആശ്രയിച്ച് വിദ്യാഭ്യാസ യോഗ്യതകളും പ്രവർത്തി പരിചയവും വ്യത്യാസപ്പെട്ടിരിക്കും. മെഡിക്കൽ ഫാക്കൽറ്റി തസ്തികകൾക്ക് എംബിബിഎസ് ബിരുദവും പ്രസക്തമായ ബിരുദാനന്തര സൂപ്പർ-സ്പെഷ്യാലിറ്റി യോഗ്യതകളും അധ്യാപന പരിചയവും ആവശ്യമാണ്. എന്നാൽ മറ്റ് തസ്തികകൾക്ക് കൃഷി, സുവോളജി, പബ്ലിക് ഹെൽത്ത് എന്റമോളജി, ടോക്സിക്കോളജി അല്ലെങ്കിൽ നിയമം എന്നിവയിൽ ബിരുദാനന്തര ബിരുദവും നിർദ്ദിഷ്ട പ്രൊഫഷണൽ പരിചയവും ആവശ്യമാണ്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ ഔദ്യോഗിക യുപിഎസ്സി റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിൽ ലഭ്യമാണ്.

പ്രായപരിധിയും ശമ്പളവും

ഉയർന്ന പ്രായപരിധി തസ്തികയും വിഭാഗവും അനുസരിച്ച് വ്യത്യാസപ്പെടുന്നു. തസ്തികയെ ആശ്രയിച്ച്, ഉയർന്ന പ്രായപരിധി 33 മുതൽ 45 വയസ്സ് വരെയാണ്, സംവരണ വിഭാഗങ്ങൾക്കും വൈകല്യമുള്ളവർക്കും ഇന്ത്യാ ഗവൺമെന്റ് മാനദണ്ഡങ്ങൾ അനുസരിച്ച് ബാധകമായ ഇളവുകൾ ഉണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് തസ്തികയെ ആശ്രയിച്ച് ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ (സിപിസി) പേ മാട്രിക്സിലെ 8, 10, 11 പേ ലെവലുകളിൽ നിയമിക്കപ്പെടും. സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ അടിസ്ഥാന ശമ്പളത്തിന് പുറമേ നോൺ-പ്രാക്ടീസിംഗ് അലവൻസാണ് (എൻപിഎ) ഉള്ളത്.

English Summary:

Union Public Service Commission (UPSC) has invited online applications for 47 vacancies. Candidates can submit their applications through the UPSC Online Recruitment Application (ORA) portal until 6 pm on July 31, 2026.

Follow Us