CBSE Exam: സിബിഎസ്ഇ രണ്ടാം ബോര്‍ഡ് പരീക്ഷ; രജിസ്റ്റര്‍ ചെയ്തത് 6.68 ലക്ഷം വിദ്യാര്‍ത്ഥികള്‍

CBSE class 10 second board exams: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോര്‍ഡ് പരീക്ഷ മെയ് 15-ന് ആരംഭിക്കും. രജിസ്റ്റര്‍ ചെയ്തത് 6.69 ലക്ഷം വിദ്യാര്‍ത്ഥികള്‍. ഏകദേശം 4,02,643 ആണ്‍കുട്ടികളും, 2,66,209 പെണ്‍കുട്ടികളുമാണ് രജിസ്റ്റര്‍ ചെയ്തത്. മെയ് 21 ന് പരീക്ഷ അവസാനിക്കും.

CBSE Exam: സിബിഎസ്ഇ രണ്ടാം ബോര്‍ഡ് പരീക്ഷ; രജിസ്റ്റര്‍ ചെയ്തത് 6.68 ലക്ഷം വിദ്യാര്‍ത്ഥികള്‍

പ്രതീകാത്മക ചിത്രം

Published: 

25 Apr 2026 | 12:51 PM

ന്യൂഡല്‍ഹി, 25-04-2026: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോര്‍ഡ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത് 6.69 ലക്ഷം വിദ്യാര്‍ത്ഥികള്‍. ഏകദേശം 4,02,643 ആണ്‍കുട്ടികളും, 2,66,209 പെണ്‍കുട്ടികളുമാണ് രജിസ്റ്റര്‍ ചെയ്തത്. വിദ്യാർത്ഥികൾക്ക് മാർക്ക് മെച്ചപ്പെടുത്താൻ ഈ പരീക്ഷ സഹായിക്കും. മിക്ക വിദ്യാർത്ഥികളും ഒന്നിലധികം വിഷയങ്ങളില്‍ പരീക്ഷ എഴുതും. ഏകദേശം 2.79 ലക്ഷം വിദ്യാർത്ഥികൾ രണ്ട് വിഷയങ്ങൾ തിരഞ്ഞെടുത്തു. ഏകദേശം 1.97 ലക്ഷം വിദ്യാർത്ഥികൾ മൂന്ന് വിഷയങ്ങൾ തിരഞ്ഞെടുത്തു. ഏകദേശം 1.92 ലക്ഷം വിദ്യാർത്ഥികൾ ഒരു വിഷയത്തില്‍ മാത്രമാണ് പരീക്ഷ എഴുതുന്നത്. 5.25 ലക്ഷം വിദ്യാർത്ഥികൾ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തു. 85,285 വിദ്യാർത്ഥികൾ കമ്പാർട്ട്‌മെന്റ് പരീക്ഷ എഴുതും. 57,914 വിദ്യാർത്ഥികൾ രണ്ട് വിഭാഗങ്ങളിലും ഉൾപ്പെടുന്നു.

സയന്‍സ് ആണ് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുത്തത്. 4.74 ലക്ഷത്തിലധികം വിദ്യാർത്ഥികൾ സയന്‍സ് പരീക്ഷ എഴുതും. മാത്തമാറ്റിക്സ് (സ്റ്റാൻഡേർഡ്, ബേസിക്), സോഷ്യൽ സയൻസ്, ഇംഗ്ലീഷ് ലാംഗ്വേജ്, ലിറ്ററേച്ചർ എന്നീ വിഷയങ്ങളും നിരവധി വിദ്യാര്‍ത്ഥികള്‍ എഴുതുന്നുണ്ട്. മാത്തമാറ്റിക്സ് സ്റ്റാൻഡേർഡിന് 3,68,843 പേരും സോഷ്യൽ സയൻസിന് 1,54,619 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മറ്റ് രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍

മാത്തമാറ്റിക്സ് ബേസിക്കിന് 1,78,878 പേരും ഇംഗ്ലീഷിന്‌ 98,536 പേരും, ലിറ്ററേച്ചറിന്‌ 98,536 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹിന്ദി, സംസ്‌കൃതം, പ്രാദേശിക ഭാഷകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐടി, ഹോം സയൻസ് തുടങ്ങിയ തുടങ്ങിയവയ്ക്ക് താരതമ്യേന രജിസ്‌ട്രേഷന്‍ കുറവാണ്.

Also Read: Kerala Plus Two Result 2026: ആകാംക്ഷയോടെ വിദ്യാർത്ഥികൾ! പ്ലസ് ടു ഫലം മെയ് അവസാനമോ?; പുതിയ അപ്‌ഡേറ്റുകൾ

ഹിന്ദി കോഴ്‌സ്-എ പോലുള്ള ഭാഷാ വിഷയങ്ങളില്‍ 29,860 രജിസ്ട്രേഷനുകളുണ്ട്‌. മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി എന്നിവയുൾപ്പെടെ നിരവധി പ്രാദേശിക ഭാഷകളിലും രജിസ്‌ട്രേഷനുകളുണ്ട്.ഫ്രഞ്ച്, ജർമ്മൻ, ജാപ്പനീസ് തുടങ്ങിയ പ്രത്യേക വിദേശ വിഷയങ്ങളില്‍ പരീക്ഷ എഴുതുന്നത് കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. സംഗീതം, പെയിന്റിംഗ്, ഹോം സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുതിയ കോഴ്‌സുകകളിലും രജിസ്‌ട്രേഷന്‍ കുറവാണ്.

പരീക്ഷകൾ മെയ് 15 മുതൽ

ഷെഡ്യൂള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. പരീക്ഷകൾ മെയ് 15 മുതൽ മെയ് 21 വരെ നടക്കും. ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ പ്രധാന വിഷയങ്ങൾ ആദ്യ ദിവസം നടക്കും. സോഷ്യൽ സയൻസ് അവസാന ദിവസം നടക്കും. മിക്ക പരീക്ഷകളും രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ നടക്കും. ചില പേപ്പറുകൾ ഉച്ചയ്ക്ക് 12:30 ന് അവസാനിക്കും.

കൂടാതെ, 9,765 സ്വകാര്യ വിദ്യാര്‍ത്ഥികളും അപേക്ഷിച്ചിട്ടുണ്ട്‌. അതിൽ 8,323 പേർ തേർഡ് ചാൻസ് വിഭാഗത്തിലും 1,442 പേർ ഫസ്റ്റ് ചാൻസ് വിഭാഗത്തിലും ഉൾപ്പെടുന്നു. ഫെബ്രുവരി 17 മുതൽ മാർച്ച് 10 വരെ ആദ്യ ഘട്ട പരീക്ഷകൾ നടന്നു. ഏപ്രിൽ 15 ന് ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 24,71,777 പേരിൽ 23,16,008 പേർ (93.70 ശതമാനം) വിജയിച്ചു.

രണ്ടാം പരീക്ഷയുടെ ഫലങ്ങൾ ജൂൺ അവസാനത്തോടെ പ്രഖ്യാപിക്കും. ഈ ഫലപ്രഖ്യാപനത്തിനുശേഷം, രണ്ട് പരീക്ഷകളിലെയും മികച്ച പ്രകടനം ഉൾപ്പെടുത്തി അന്തിമ പാസിംഗ് സർട്ടിഫിക്കറ്റുകളും മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. പ്രധാന പരീക്ഷയെ അപേക്ഷിച്ച് രണ്ടാമത്തെ പരീക്ഷകൾ കുറച്ച് കേന്ദ്രങ്ങളിലായിരിക്കും നടത്തുകയെന്നും വിശദാംശങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും സിബിഎസ്ഇ വൃത്തങ്ങള്‍ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ