CBSE Open book exam: പുസ്തകം തുറന്നിരുന്ന് ഇനി സിബിഎസ്ഇക്കാർ പരീക്ഷ എഴുതും, അംഗീകാരം നൽകിയതായി റിപ്പോർട്ട്

CBSE Approves Open-Book Exams: പല വിദ്യാർത്ഥികൾക്കും റെഫറൻസ് മെറ്റീരിയലുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഈ പുതിയ പരീക്ഷാ സമ്പ്രദായം എല്ലാ സ്‌കൂളുകൾക്കും നിർബന്ധമാക്കില്ല.

CBSE Open book exam: പുസ്തകം തുറന്നിരുന്ന് ഇനി സിബിഎസ്ഇക്കാർ പരീക്ഷ എഴുതും, അംഗീകാരം നൽകിയതായി റിപ്പോർട്ട്

Cbse Open Book Exam

Published: 

10 Aug 2025 15:45 PM

ന്യൂഡൽഹി: കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് (സിബിഎസ്ഇ) ഒൻപതാം ക്ലാസ്സിൽ ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് അംഗീകാരം നൽകി. 2026-27 അധ്യയന വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ദ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മനഃപാഠമാക്കുന്ന രീതി ഒഴിവാക്കി, പഠിച്ച കാര്യങ്ങൾ ജീവിത സാഹചര്യങ്ങളിൽ എങ്ങനെ പ്രയോഗിക്കാം എന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണ് ഈ പുതിയ രീതിയുടെ ലക്ഷ്യം.

 

പുതിയ പരീക്ഷാരീതിയുടെ പ്രത്യേകതകൾ

 

ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങൾക്ക് ഈ പരീക്ഷാരീതി ബാധകമാകും. വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്താശേഷി വളർത്താനും, യഥാർത്ഥ ലോകത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പഠിച്ച കാര്യങ്ങൾ ഉപയോഗിക്കാനും സഹായിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, പരീക്ഷാ സംബന്ധമായ സമ്മർദം കുറയ്ക്കാനും ഇത് ഉപകരിക്കും.

ഈ ആശയം ആദ്യമായി സിബിഎസ്ഇ 2023-ൽ ചർച്ച ചെയ്തിരുന്നു. തുടർന്ന്, തിരഞ്ഞെടുത്ത ചില സ്‌കൂളുകളിൽ ഒരു പൈലറ്റ് പ്രോജക്റ്റ് നടത്തി. 9, 10 ക്ലാസ്സുകളിൽ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലും, 11, 12 ക്ലാസ്സുകളിൽ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നീ വിഷയങ്ങളിലുമായിരുന്നു പരീക്ഷണം.

 

ALSO READ: എയർപോർട്ട് അതോറിറ്റിയിൽ 1.40 ലക്ഷം വരെ ശമ്പളത്തിൽ ജോലി, ജൂനിയർ എക്‌സിക്യൂട്ടീവ് തസ്തികയുടെ വിജ്ഞാപനം പുറത്ത്‌

 

പല വിദ്യാർത്ഥികൾക്കും റെഫറൻസ് മെറ്റീരിയലുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല.
ഈ പുതിയ പരീക്ഷാ സമ്പ്രദായം എല്ലാ സ്‌കൂളുകൾക്കും നിർബന്ധമാക്കില്ല. സ്‌കൂളുകൾക്ക് അവരുടെ താൽപര്യത്തിനനുസരിച്ച് ഇത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകും. കൂടാതെ, സിബിഎസ്ഇ പരീക്ഷയുടെ നടത്തിപ്പിനായി വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും മാതൃകാ ചോദ്യപേപ്പറുകളും പുറത്തിറക്കും.

സിബിഎസ്ഇ ഇത്തരമൊരു പരീക്ഷാ സമ്പ്രദായം കൊണ്ടുവരുന്നത് ഇതാദ്യമായല്ല. 2014 -നും 2017 -നും ഇടയിൽ 9, 11 ക്ലാസ്സുകളിൽ ഓപ്പൺ ടെക്സ്റ്റ് പരീക്ഷകൾ നടത്തിയിരുന്നു. എന്നാൽ, വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചതിനെ തുടർന്ന് ആ പദ്ധതി പിന്നീട് നിർത്തലാക്കിയിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും