CBSE Second Board Exams: സിബിഎസ്ഇ പത്താം ക്ലാസ് സെക്കൻഡ് ബോർഡ് പരീക്ഷ: വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്

CBSE Class 10 Second Board Exams 2026: സ്കൂളുകൾ ഇന്ന് മുതൽ ഔദ്യോഗിക പോർട്ടൽ വഴി വിദ്യാർത്ഥികളുടെ വിവരങ്ങൾ സമർപ്പിച്ചു തുടങ്ങാം. ഒന്നും രണ്ടും ഘട്ടങ്ങൾക്ക് ഏപ്രിൽ 16 മുതൽ 20 വരെയും മൂന്നാം ഘട്ടത്തിനായ 21, 22 തീയതികളിൽ ഫീസ് അടക്കാവുന്നതാണ്. എന്നാൽ സെക്കൻഡ് ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സിബിഎസ്ഇ ചില മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കിടിയിട്ടുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

CBSE Second Board Exams: സിബിഎസ്ഇ പത്താം ക്ലാസ് സെക്കൻഡ് ബോർഡ് പരീക്ഷ: വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്

പ്രതീകാത്മക ചിത്രം

Published: 

16 Apr 2026 | 10:30 AM

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026 ലെ പത്താം ക്ലാസ് പരീക്ഷാഫലം ബുധനാഴ്ച (ഇന്നലെ) പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് ഫലം വന്നതിന് പിന്നാലെ മാർക്ക് കുറഞ്ഞുപോയവർക്കും പരീക്ഷയിൽ പരാജയപ്പെട്ടവർക്കുമായിട്ട് സിബിഎസ്ഇ വീണ്ടും അവസരമൊരുക്കുകയാണ്. ഇതിനായി താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇന്ന് അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാവുന്നതാണ്. ഏപ്രിൽ 16 മുതൽ 20 വരെ അപേക്ഷ സമർപ്പിക്കാനുള്ള അവസരമുണ്ടായിരിക്കുന്നതാണ്.

സ്കൂളുകൾ ഇന്ന് മുതൽ ഔദ്യോഗിക പോർട്ടൽ വഴി വിദ്യാർത്ഥികളുടെ വിവരങ്ങൾ സമർപ്പിച്ചു തുടങ്ങാം. ഒന്നും രണ്ടും ഘട്ടങ്ങൾക്ക് ഏപ്രിൽ 16 മുതൽ 20 വരെയും മൂന്നാം ഘട്ടത്തിനായ 21, 22 തീയതികളിൽ ഫീസ് അടക്കാവുന്നതാണ്. എന്നാൽ സെക്കൻഡ് ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സിബിഎസ്ഇ ചില മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കിടിയിട്ടുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ALSO READ: കാത്തിരിപ്പിന് വിരാമം! സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് പുറത്ത്; ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ

മാർ​ഗനിർദ്ദേശങ്ങളും പ്രധാന വിവരങ്ങളും

രജിസ്റ്റർ ചെയ്തിട്ടും ഒന്നാം ഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് ഈ ഘട്ടത്തിൽ അപേക്ഷിക്കാം.

പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം പിന്നീട് വിദ്യാർത്ഥികൾക്ക് ഹാജരാകാൻ താൽപ്പര്യമില്ലെങ്കിൽ അപേക്ഷ പിൻവലിക്കാം.

ഒന്നാം ഘട്ടത്തിൽ ‘മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ്’ എഴുതിയവർക്ക് രണ്ടാമത്തെ പരീക്ഷയിൽ ‘മാത്തമാറ്റിക്സ് ബേസിക്’ തിരഞ്ഞെടുക്കാം. മറ്റ് വിഷയ മാറ്റങ്ങൾ അനുവദനീയമല്ല.

രണ്ടാം ബോർഡ് പരീക്ഷയിൽ പരമാവധി മൂന്ന് വിഷയങ്ങളിൽ വരെ കുട്ടികൾക്ക് മാർക്ക് മെച്ചപ്പെടുത്താനുള്ള അവസരമുണ്ട്.

രണ്ടാം പരീക്ഷയിൽ ഹാജരാകാത്തവർക്ക്, ആദ്യ പരീക്ഷാ ഫലം അന്തിമമായിരിക്കും.

2026 ലെ മെയിൻ പരീക്ഷയുടെ അതേ സിലബസിൽ തന്നെയാണ് രണ്ടാമത്തെ ബോർഡ് പരീക്ഷയും നടത്തുന്നത്.

എൽഒസി സമർപ്പിച്ചതിന് ശേഷം അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ വിദ്യാർത്ഥികളെ അനുവദിക്കുന്നതല്ല.

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ