CBSE 12th Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഏപ്രിൽ 30നുള്ളിലോ?; എവിടെ എങ്ങനെ അറിയാം

CBSE Class 12th Results 2026: വിദ്യാർത്ഥികൾക്ക് ഡിജിലോക്കർ, എസ്എംഎസ്, ഉമാങ് ആപ്പ് എന്നിവയിലൂടെയും ഫലങ്ങൾ പരിശോധിക്കാം. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നത്. ഏകദേശം 18 മുതൽ 19 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇക്കൊല്ലത്തെ സിബിഎസ്ഇ പരീക്ഷ എഴുതിയത്. ഇപ്പോൾ വരുന്ന ഫലങ്ങളിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് വരാനിരിക്കുന്ന കമ്പാർട്ട്മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം.

CBSE 12th Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഏപ്രിൽ 30നുള്ളിലോ?; എവിടെ എങ്ങനെ അറിയാം

പ്രതീകാത്മക ചിത്രം

Published: 

24 Apr 2026 | 10:22 AM

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) (CBSE Class 12th Results 2026) ഏപ്രിൽ അവസാനത്തോടെ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചേക്കും. എന്നാൽ ഇതു സംബന്ധിച്ച് ബോർഡ് ഇതുവരെ ഔദ്യോ​ഗിക പ്രതകരണം നടത്തിയിട്ടില്ല. ചില അനൗദ്യോ​ഗിക റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ 30നകം ഫലം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം പുറത്തുവന്നാലുടൻ, cbse.gov.in , results.cbse.nic.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് അവരവരുടെ മാർക്ക് അറിയാൻ സാധിക്കും.

ഇതൂകൂടാതെ വിദ്യാർത്ഥികൾക്ക് ഡിജിലോക്കർ, എസ്എംഎസ്, ഉമാങ് ആപ്പ് എന്നിവയിലൂടെയും ഫലങ്ങൾ പരിശോധിക്കാം. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നത്. ഏകദേശം 18 മുതൽ 19 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇക്കൊല്ലത്തെ സിബിഎസ്ഇ പരീക്ഷ എഴുതിയത്. ഇപ്പോൾ വരുന്ന ഫലങ്ങളിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് വരാനിരിക്കുന്ന കമ്പാർട്ട്മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം.

ALSO READ: എസ്എസ്എൽസി തോറ്റവർക്ക് ഇംപ്രൂവ്‌മെൻ്റ് എഴുതാമോ? കൺഫ്യൂഷൻ വേണ്ട കൂടുതലറിയാം

കഴിഞ്ഞ വർഷങ്ങളിലെ ട്രെൻഡ് അനുസരിച്ച്, മെയ് മാസത്തിലാണ് ഫലം പ്രഖ്യാപിച്ചത്. എന്നിരുന്നാലും, ഈ വർഷം മൂല്യനിർണയം ഓൺലൈനായി വിലയിരുത്തിയതിനാൽ, ഫലം നേരത്തെ പ്രഖ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒന്നോ അതിലധികമോ വിഷയങ്ങളിൽ വിജയിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി സിബിഎസ്ഇ കമ്പാർട്ട്മെന്റ് പരീക്ഷകൾ നടത്തുന്നതാണ്. 2026 ജൂലൈയിൽ ഈ പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ മൂല്യനിർണ്ണയ പ്രക്രിയകൾ അവസാന ഘട്ടത്തിലാണെന്നാണ് അറിയാൻ സാധിക്കുന്നത്.

ഫലം എങ്ങനെ പരിശോധിക്കാം?

ആദ്യം തന്നെ സിബിഎസ്ഇയുടെ ഏതെങ്കിലും ഒരു ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഹോം പേജിലെ ‘CBSE Class 12 Result 2026’ എന്ന ലിങ്ക് നൽകിയിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകുക.

ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ മാർക്ക് ലിസ്റ്റ് സ്ക്രീനിൽ കാണാനാകും.

പിന്നീടുള്ള ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

ഡിജിലോക്കർ വഴി ഫലം അറിയാം

ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ സാധാരണയായി വെബ്സൈറ്റുകളിൽ തിരക്ക് അനുഭവപ്പെടാറുണ്ട്. ഈ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾക്ക് DigiLocker ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഡിജിറ്റൽ മാർക്ക് ഷീറ്റുകൾ സ്വന്തമാക്കാവുന്നതാണ്. ഇതിനായി ആധാർ നമ്പറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. അതല്ലെങ്കിൽ UMANG ആപ്പ് വഴിയും മാർക്ക് പരിശോധിക്കാവുന്നതാണ്.

ഫലം പരിശോധിക്കാൻ ഔദ്യോ​ഗിക വെബ്സൈറ്റുകളും ആപ്പുകളും മാത്രം ഉപയോ​ഗിക്കുക. സ്കൂൾ തിരിച്ചുള്ള ഫലങ്ങൾ സ്ഥാപനങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡികൾ വഴി മാത്രമെ അറിയാൻ സാധിക്കുകയുള്ളൂ. ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഔദ്യോഗികമായ തീയതി സിബിഎസ്ഇ തന്നെ ഉടൻ പ്രഖ്യാപിക്കുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ