Gulf Job Crisis: യുദ്ധം തകർത്തത് പ്രവാസികളുടെ സ്വപ്നങ്ങൾ; അറബ് രാജ്യങ്ങളിൽ കടുത്ത തൊഴിൽ പ്രതിസന്ധി
Gulf Job Crisis: How the War is Shattering Expat Dreams in Arab Countries: നിലവിലെ പ്രതിസന്ധി മറികറ്റക്കുന്നതിനും ബിസിനസ്സ് ഉടമകളെ സഹായിക്കുന്നതിതിനുമായി യു.എ.ഇ സർക്കാർ 680 ദശലക്ഷം ഡോളറിൻ്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധം സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കുന ബുദ്ധിമുട്ടുകൾ താൽക്കാലികം മാത്രമാണെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ.
ദുബായ്: ഗൾഫ് രജ്യങ്ങളും മലയാളികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രത്യേകമായ ഒരു വിവരണത്തിൻ്റെ ആവശ്യമില്ല. മലയാളിക്ക് ജോലി എന്നാൽ ഒരു കാലത്ത് ഗൾഫ് രാജ്യങ്ങളാായിരുന്നു. ഒരു സാമ്പത്തിക പ്രതിസന്ധി വന്നാൽ ആദ്യം ചിന്തിക്കുക ഗൾഫിൽ പോകാം എന്നാണ്. മലയളികൾ മാത്രമല്ല ലോകത്തിലെ നിരവധി രജുങ്ങളിലെ സാധരണക്കാരായ മനുഷ്യരാണ് ജീവിത മാർഗം തേടി വിവിധ ഗൾഫ് രജ്യങ്ങളിൽ ജോലി ചെയ്യുന്നത്. അവരുടെയെല്ലാം സ്വപ്നങ്ങൾക്ക് മുകളിൽ കരിനിഴൽ വീഴ്ത്തുകയാണ് അമേരിക്കയും ഇറാനും തമ്മിലൂള്ള സംഘർഷം.
യുദ്ധം ഗൾഫ് വീണ്ടും ഗൾഫ് മേഖലയിലേക്ക് വ്യാപിച്ചുകഴിഞ്ഞു. യു.എ.ഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നിരന്തരം ആക്രംണങ്ങൾ നടത്തുകയാണ്. ഈ രാജ്യങ്ങളിലെ ടൂറിസത്തെയും, ബിസിനസ്സുകളെയും കാര്യമായി തന്നെ യുദ്ധം ബാധിച്ചു. ഇതോടെ ഈ മേഖലകളുമായി ചേർന്ന് വിവിധ ജോലികളിൽ ഏർപ്പെട്ടിരുന്ന പ്രവാസികളു തൊഴിലുകൾ പലതും നഷ്ടമാായി. ജോലി നഷ്ടമാവത്തവർക്കാവട്ടെ വേതനം വെട്ടിക്കുറക്കുകയും ചെയ്തു. ഇത് പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം പ്രതിസന്ധിയിലാക്കുകയാണ്.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളികളാണ് ദുബായുടെ വിവിധ മേഖകളിൽ ജോലി ചെയുന്നത്. ടൂറിസമാണ് ദുബായിലെ പ്രധാന തൊഴിൽ മേഖകളിൽ ഒന്ന്. ആക്രമണ ഭീഷണിയെ തുടർന്ന് ദുബായിൽ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പലരും മാസങ്ങളാണ് ദുബായിൽ ചിലവഴിക്കുക. ടൂറിസ്റ്റുകൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വിവിധ സ്ഥാപനങ്ങളിലായി നിരവധി പേരാണ് ജോലി ചെയ്യുന്നത്. ഡ്രൈവർമാർ മുതൽ ഹൗസ് കീപ്പിംഗ് ജോലിക്കാർ വരെ ഇതിൽ പെടും. ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതൊടെ ഇവരിൽ പലർക്കും ജോലിതന്നെ നഷ്ടമായി ചിലരുടെ ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തു
Also Read: Iran-US Conflict: ഒരു അതിര്‍ത്തിയും സുരക്ഷിതമല്ല; യുഎസ് ആക്രമണങ്ങളില്‍ മുന്നറിയിപ്പുമായി ഇറാന്‍
ജോലി നഷ്ടമായവർക്ക് നിവലെ സാഹചര്യത്തിൽ മറ്റൊരു ജോലി കണ്ടെത്തുക ഏറെക്കുറെ അസാധ്യമാണ് പല സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലൂടെ കറ്റന്നുപോകുന്നതിനാൽ പുതുതായി ആരെയും ജോലിക്കായി എടുക്കുന്നില്ല എന്നതാണ് ഇതിന് കാരണം. യു.എ.ഇയിലെ 546 തൊഴിലുടമകൾക്കിടയിൽ അടുത്തിടെ നടത്തിയ സർവേയിൽ നാലിനൊന്ന് കമ്പനികളും 2026-ൻ്റെ മൂന്നാം പാദത്തോടെ ജീവനക്കാരെ വെട്ടിക്കുറക്കാൻ പദ്ധതിയിടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നിലൊന്ന് കമ്പനികൾക്കും പുതുതായി നിയമനങ്ങൾ നടത്താൻ പദ്ധതിയുമില്ല. ഈ രീതിയിലാണ് തൊഴിൽ മാർക്കറ്റിൻ്റെ പോക്ക്.
നിലവിലെ പ്രതിസന്ധി മറികറ്റക്കുന്നതിനും ബിസിനസ്സ് ഉടമകളെ സഹായിക്കുന്നതിതിനുമായി യു.എ.ഇ സർക്കാർ 680 ദശലക്ഷം ഡോളറിൻ്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധം സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കുന ബുദ്ധിമുട്ടുകൾ താൽക്കാലികം മാത്രമാണെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. സമാധാന കരാറിനെ തുടർന്ന് ഇടക്കാലത്ത് സംഘർഷത്തിൽ അയവ് വന്നത് പ്രവാസികളിൽ നേരിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ പിന്നീട് സംഘർഷം കൂടുതൽ രൂക്ഷമാവുകയാണ് ഉണ്ടായത്. യുദ്ധം അവനിച്ച് വിപണി പഴയ പടിയിലേക്ക് മടങ്ങുന്നതോടെ സ്വപ്നങ്ങൾകായി വീണ്ടും പരിശ്രമിക്കാം എന്ന പ്രതീക്ഷയിലാണ് ഗൽഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ജീവിതം മുന്നോട്ടുപോകുന്നത്.
English Summary
The U.S-Iran war has spread to the Gulf region again. Iran is constantly carrying out attacks on Gulf countries, including the UAE. The war has significantly affected tourism and businesses in these countries. With this, many expatriates who were involved in various jobs associated with these sectors have lost their jobs.