New Kendriya Vidyalayas: നാലായിരത്തിലേറെ തൊഴിലവസരങ്ങൾ; 57 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് കേന്ദ്രാനുമതി
New Kendriya Vidyalayas Opening: 2019 മാർച്ച് മുതൽ കേന്ദ്രീയ വിദ്യാലയങ്ങൾ ലഭിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകിയാണ് പുതിയ 57 വിദ്യാലയങ്ങൾക്ക് കൂടി അംഗീകാരം നൽകിയത്. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് പുതിയ സ്കൂളുകൾ സ്ഥാപിക്കുക.

Kendriya Vidyalaya
രാജ്യമെമ്പാടും 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ (New Kendriya Vidyalayas) സ്ഥാപിക്കാൻ അനുതി നൽകി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിദ്യാലയങ്ങൾ നിർമ്മിക്കാൻ അനുമതി നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം നൽകിയത്.
വരുന്ന ഒമ്പത് വർഷത്തിൽ 57 വിദ്യാലയങ്ങളുടെയും നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 5862.55 കോടി രൂപയാണ് ഇതിൻ്റെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഒരു കേന്ദ്രീയ വിദ്യാലയങ്ങൾ പോലും ഇല്ലാത്ത ജില്ലകളിലാണ് പുതിയവ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.
Also Read: ഒന്നല്ല, മൂന്ന് തസ്തികകളില്‍ അവസരം, കുടുംബശ്രീയില്‍ ജോലി നേടാം
2024 ഡിസംബറിൽ അനുവദിച്ച 85 കെവികളുടെ തുടർച്ചയായിട്ടാണ് പുതിയ പ്രഖ്യാപനം. 2019 മാർച്ച് മുതൽ കേന്ദ്രീയ വിദ്യാലയങ്ങൾ ലഭിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകിയാണ് പുതിയ 57 വിദ്യാലയങ്ങൾക്ക് കൂടി അംഗീകാരം നൽകിയത്. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് പുതിയ സ്കൂളുകൾ സ്ഥാപിക്കുക.
തൊഴിലവസരങ്ങളും വിദ്യാർത്ഥികളുടെ പ്രവേശനവും
ഓരോ കേന്ദ്രീയ വിദ്യാലയങ്ങളിലും ഏകദേശം 1,520 വിദ്യാർത്ഥികൾക്കാണ് പ്രവേശനം ലഭിക്കുക. 57 പുതിയ സ്കൂളുകൾ കൂടി വരുന്നതോടെ, 86,000-ത്തിലധികം വിദ്യാർത്ഥികൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. കൂടാതെ, 4,617 സ്ഥിരം അധ്യാപക, അനധ്യാപക തസ്തികകളിലേക്കും നിയമനം നടക്കും.
നിലവിൽ രാജ്യത്തുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലായി 13.62 ലക്ഷം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഗുണനിലവാരമുള്ള അധ്യാപനം, നൂതനമായ അധ്യാപനരീതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭിക്കുക എന്നതാണ് കേന്ദ്രീയ വിദ്യാലയങ്ങളിലൂടെ ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.