ICSE -ISC 2025 Results: ഐസിഎസ്ഇ, ഐഎസ് സി 10, പന്ത്രണ്ട് ഫലം ഇന്ന് പുറത്തുവരും; എവിടെ എപ്പോൾ അറിയാം?
ICSE -ISC 2025 Results 2025: ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്. സിഐഎസ്സിഇയുടെ ഔദ്യോഗിക വെബ്സൈറ്റ്, സ്കൂളുകൾക്കായുള്ള കരിയേഴ്സ് (CAREERS) പോർട്ടൽ, വിദ്യാർത്ഥികൾക്കായുള്ള ഡിജിലോക്കർ (DigiLocker) പോർട്ടൽ എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ വിദ്യാർത്ഥികൾക്ക് അവരവരുടെ ഫലങ്ങൾ പരിശോധിക്കാവുന്നതാണ്.
ഐസിഎസ്ഇ, ഐഎസ്‌സി പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. സിഐഎസ്സിഇ പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, 2025 ഏപ്രിൽ 30 ന് രാവിലെ 11.00 മണിക്ക് ഫലം പ്രഖ്യാപിക്കും.
ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്. സിഐഎസ്സിഇയുടെ ഔദ്യോഗിക വെബ്സൈറ്റ്, സ്കൂളുകൾക്കായുള്ള കരിയേഴ്സ് (CAREERS) പോർട്ടൽ, വിദ്യാർത്ഥികൾക്കായുള്ള ഡിജിലോക്കർ (DigiLocker) പോർട്ടൽ എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ വിദ്യാർത്ഥികൾക്ക് അവരവരുടെ ഫലങ്ങൾ പരിശോധിക്കാവുന്നതാണ്.
CISCE വെബ്‌സൈറ്റിൽ ഫലം പരിശോധിക്കുന്നതി ഇങ്ങനെ
സിഐഎസ്സിഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഉദ്യോഗാർത്ഥികൾക്ക് ഐസിഎസ്ഇ, ഐഎസ്‌സി 2025 ഫലങ്ങൾ പരിശോധിക്കാവുന്നതാണ്. https://cisce.org അല്ലെങ്കിൽ https://results.cisce.org. എന്നീ വെബ്സൈറ്റുകളിലൂടെ ഫലങ്ങൾ പരിശോധിക്കാം.
കോഴ്‌സ് ഓപ്ഷനിൽ നിന്ന് പത്താം ക്ലാസിന് ‘ICSE’ അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസിന് ‘ISC’ തിരഞ്ഞെടുക്കുക.
സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന യുണീക്ക് ഐഡി, സൂചിക നമ്പർ, CAPTCHA കോഡ് എന്നിവ നൽകുക.
ഫലത്തിന്റെ ഹാർഡ് കോപ്പി ആവശ്യമുണ്ടെങ്കിൽ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.
CAREERS പോർട്ടൽ വഴി അതാത് സ്കൂളുകൾക്ക് ആക്‌സസ് ലഭ്യമാകും
CISCE CAREERS പോർട്ടൽ വഴി സ്കൂളുകൾക്ക് ഫലങ്ങളുടെ ടാബുലേഷൻ രജിസ്റ്റർ ലഭ്യമാക്കും. പ്രിൻസിപ്പൽമാർക്ക് അവരുടെ സ്കൂൾ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഡാറ്റ ആക്‌സസ് ചെയ്യാവുന്നതാണ്.
ഘട്ടം 1: ‘പരീക്ഷ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: മെനു ബാറിൽ നിന്ന് ‘ICSE’ അല്ലെങ്കിൽ ‘ISC’ തിരഞ്ഞെടുക്കുക.
ഘട്ടം 3: പട്ടികപ്പെടുത്തിയ ഫലങ്ങൾ കാണുന്നതിനോ പ്രിന്റ് ചെയ്യുന്നതിനോ ആയി ‘റിപ്പോർട്ടുകൾ’ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘റിസൾട്ട് ടാബുലേഷൻ’ ക്ലിക്ക് ചെയ്യുക.
ഡിജിലോക്കർ പോർട്ടലിലും ഫലങ്ങൾ ലഭ്യമാണ്
CISCE വെബ്‌സൈറ്റിന് പുറമേ, https://results.digilocker.gov.in സന്ദർശിച്ച് ഡിജിലോക്കർ പോർട്ടലിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ ഡൗൺലോഡ് ചെയ്യാം.
Updating…