AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ICSE, ISC Results 2025 : ഐസിഎസ്ഇ, ഐ എസ് സി ഫലങ്ങൾ പ്രഖ്യാപിച്ചു; ഇത്തവണ പെൺകുട്ടികൾക്ക് മുന്നേറ്റം

ICSE, ISC 10th 12th Results 2025 : 99.09 ശതമാനമാണ് ഐസിഎസ്ഇ വിജയശതമാനം. ഐ എസ് സി വിജയശതമാനം 99.02 ശതമാനം.

ICSE, ISC Results 2025 : ഐസിഎസ്ഇ, ഐ എസ് സി ഫലങ്ങൾ പ്രഖ്യാപിച്ചു; ഇത്തവണ പെൺകുട്ടികൾക്ക് മുന്നേറ്റം
Icse Isc Result 2025Image Credit source: PTI
jenish-thomas
Jenish Thomas | Published: 30 Apr 2025 14:10 PM

കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കേറ്റ് എക്സാമിനേഷൻ്റെ (സി ഐ എസ് സി ഇ) കീഴിലുള്ള ഐസിഎസ്ഇ (പത്താം ക്ലാസ്) ഐ എസ് സി (12-ാം ക്ലാസ്) പരീക്ഷകളുടെ ഫലം പുറപ്പെടുവിച്ചു. 99 ശതമാനത്തിന് മുകളിൽ പത്ത്, 12 ക്ലാസുകളുടെ വിജയശതമാനം. 2,52,557 പേർ എഴുതിയ ഐസിഎസ്ഇ പരീക്ഷയുടെ വിജയശതമാനം 99.09 ശതമാനമാണ്. 99.02 ശതമാനമാണ് ഐ എസ് സിയുടെ വിജയശതമാനം. പരീക്ഷ എഴുതിയ 99,551 വിദ്യാർഥികളിൽ നിന്ന്98,578 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിരിക്കുന്നത്. സി ഐ എസ് സി ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം അറിയാൻ സാധിക്കും.

പത്തിലും പ്ലസ് ടുവിലും ആൺകുട്ടികളെക്കാളും പെൺകുട്ടികളാണ് മികവ് പുലർത്തിയിരിക്കുന്നത്. ഐസിഎസ്ഇയിൽ പെൺകുട്ടികളുടെ വിജയശതമാനം 99.37% ആണെങ്കിൽ 98.84% ആൺകുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിട്ടുള്ളത്. ഐ എസ് സി പരീക്ഷയിൽ 99.45 ശതമാനം പെൺകുട്ടികൾ വിജയം കരസ്ഥമാക്കിയപ്പോൾ 98.64 ശതമാനമായിരുന്നു ആൺകുട്ടികളുടെ വിജയശതമാനം.

ALSO READ : Kerala SSLC Result 2025: എസ്എസ്എൽസി പരീക്ഷാഫലം പറഞ്ഞ തീയ്യതിയിൽ തന്നെ, മാർക്ക് എൻട്രി നടപടികൾ പൂർത്തിയായി

ഐസിഎസ്ഇ പരീക്ഷയിൽ 99.83% വിജയശതമാനം നേടിയ പശ്ചിമ മേഖല മുന്നിട്ട് നിൽക്കുമ്പോൾ, രണ്ടാം സ്ഥാനത്തുള്ളത് കേരളം ഉൾപ്പെടുന്ന ദക്ഷിണ മേഖലയാണ് (99.73%). ഐ എസ് സി പരീക്ഷയ്ക്ക് ദക്ഷിണ മേഖലയാണ് മുന്നിട്ട് നിൽക്കുന്നത്, പശ്ചിമ മേഖല രണ്ടാം സ്ഥാനത്തും. അതേസമയം ഐ എസ് സിയിൽ വിദേശ വിദ്യാർഥികൾ സമ്പൂർ വിജയം കൈവരിക്കുകയും ചെയ്തു.

അതേസമയം 2024 മുതൽ സി ഐ എസ് സി ഇ ഐസിഎസ്ഇ, ഐ എസ് സി പരീക്ഷകൾക്ക് കംപാർട്ട്മെൻ്റ് പരീക്ഷ സംഘടിപ്പിക്കുന്നില്ല. പകരം വിദ്യാർഥികൾക്ക് റീ-വാല്യൂയേഷനോ ഇംപ്രൂവ്മെൻ്റ് പരീക്ഷയ്ക്കോ അപേക്ഷിക്കാവുന്നതാണ്. പരമാവധി രണ്ട് വിഷയങ്ങൾക്ക് മാത്രമാണ് സി ഐ എസ് സി ഇ ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതാൻ അനുവദിക്കൂ.