CMAT 2026: സിമാറ്റ് രജിസ്ട്രേഷൻ തീയതി നീട്ടി; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ, വിശദവിവരങ്ങൾ അറിയാം
CMAT 2026 Registration : നവംബർ 26 നും 28 നും ഇടയ്ക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താവുന്നതാണ്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് ദേശീയതലത്തിൽ സിമാറ്റ് പരീക്ഷ നടത്തുന്നത്.

CMAT 2026 Registration
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന കോമൺ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റ് (CMAT-സിമാറ്റ്) 2026- ലേക്കുള്ള രജിസ്‌ട്രേഷൻ്റെ സമയപരിധി നീട്ടി. മുൻ നിശ്ചയിച്ച പ്രകാരം നവംബർ 17-നാണ് രജിസ്ട്രേഷണ അവസാനിക്കേണ്ടത്. എന്നാൽ രജിസ്‌ട്രേഷൻ നടപടികൾ നവംബർ 24 (രാത്രി 11: 50) വരെയാക്കി നീട്ടിയതായി അധികൃതർ അറിയിച്ചു. താത്പര്യമുള്ളതും യോഗ്യരുമായ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cmat.nta.nic.in വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
ഇതുവരെ അപേക്ഷിക്കാത്ത വിദ്യാർത്ഥികൾക്ക് ഇനി 24 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള സൗകര്യം നവംബർ 24 വരെയുണ്ട്. നവംബർ 26 നും 28 നും ഇടയ്ക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താവുന്നതാണ്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് ദേശീയതലത്തിൽ സിമാറ്റ് പരീക്ഷ നടത്തുന്നത്.
ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്ന പുരുഷന്മാർക്ക് 2,500 രൂപയാണ് അപേക്ഷാ ഫീസായി ഈടാക്കുന്നത്. സ്ത്രീകൾക്കും സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും (ഇഡബ്ല്യുഎസ്, എസ്‌സി, എസ്ടി, ഒബിസി- എൻസിഎൽ, പിഡബ്ല്യുഡി/ പിഡബ്ല്യുബിഡി, ട്രാൻസ്‌ജെൻഡർ) ഫീസായി 1250 രൂപ അടച്ചാൽ മതിയാകും.
ALSO READ: ബാങ്ക് ഓഫ് ബറോഡയിൽ വിളിക്കുന്നു നിങ്ങളെ; കേരളത്തിൽ 52 ഒഴിവുകൾ
കമ്പ്യൂട്ടർ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ. ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ്, ഡാറ്റാ ഇന്റർപ്രെട്ടേഷൻ, ലോജിക്കൽ റീസണിംഗ്, ലാംഗ്വേജ് കോംപ്രിഹെൻഷൻ, ജനറൽ അവെയർനസ്, ഇന്നൊവേഷൻ & ഓന്റ്രപ്രണർഷിപ്പ് എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ കഴിവുകൾ വിലയിരുത്തുന്നതിനായാണ് സിമാറ്റ് പരീക്ഷ എൻടിഎ സംഘടിപ്പിക്കുന്നത്.
അപേക്ഷ സമർപ്പിക്കേണ്ട രീതി
ഔദ്യോഗിക വെബ്‌സൈറ്റായ cmat.nta.nic.in സന്ദർശിക്കുക.
ഹോം പേജിൽ ലഭ്യമായ CMAT 2026 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
New Registation എന്നതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി പൂരിപ്പിക്കുക.
നിങ്ങൾക്ക നൽകേണ്ട അപേക്ഷാ ഫീസ് അടയ്ക്കുക.
സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് ഡൗൺലോഡ് ചെയ്യുക.
കൂടുതൽ ആവശ്യങ്ങൾക്കായി ഇതിന്റെ ഒരു പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.