Norka Roots: വീഡിയോ എഡിറ്റിങ് അറിയാമോ? നോര്‍ക്കയിലുണ്ട് അവസരം; അപേക്ഷിക്കാന്‍ ഒരാഴ്ച മാത്രം
Norka Roots Recruitment 2025: അപേക്ഷകർ അപേക്ഷിച്ച പോസ്റ്റ്, പോസ്റ്റ് കോഡ് എന്നിവ ഇമെയിലിന്റെ സബ്ജക്ട് ലൈനില്‍ വ്യക്തമായി പരാമർശിക്കണം. അപേക്ഷിക്കാന്‍ ഇനി ഒരാഴ്ച കൂടിയേ ബാക്കിയുള്ളൂ. ഒക്ടോബര്‍ 17നുള്ളില്‍ അപേക്ഷിക്കണം

നോർക്ക റൂട്ട്സ്
നോർക്ക റൂട്ട്‌സിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിലേക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിശദമായ ഒരു കരിക്കുലം വീറ്റ (സിവി) അനുബന്ധ ജോലികളുടെ ഒരു പോർട്ട്‌ഫോളിയോ സഹിതം cmdtvpm.rec@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കാം. അപേക്ഷകർ അപേക്ഷിച്ച പോസ്റ്റ്, പോസ്റ്റ് കോഡ് എന്നിവ ഇമെയിലിന്റെ സബ്ജക്ട് ലൈനില്‍ വ്യക്തമായി പരാമർശിക്കണം. അപേക്ഷിക്കാന്‍ ഇനി ഒരാഴ്ച കൂടിയേ ബാക്കിയുള്ളൂ. ഒക്ടോബര്‍ 17നുള്ളില്‍ അപേക്ഷിക്കണം.
വിഷ്വൽ കമ്മ്യൂണിക്കേഷനിൽ പ്രൊഫഷണൽ ബിരുദം അല്ലെങ്കിൽ തത്തുല്യം, വീഡിയോ എഡിറ്റിംഗ് കം ഗ്രാഫിക് ഡിസൈനിംഗിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം അല്ലെങ്കില്‍ അല്ലെങ്കില്‍ 12-ാം ക്ലാസ് യോഗ്യതയും (വീഡിയോ എഡിറ്റിംഗ്/ഗ്രാഫിക്സിൽ അംഗീകൃത കോഴ്സുകൾ പൂർത്തിയാക്കിയിരിക്കണം), കുറഞ്ഞത് 4 വർഷത്തെ പരിചയവും വേണം. പ്രായപരിധി 30 വയസ്. പ്രതിമാസ വേതനം 30,000 രൂപ. ഒരു ഒഴിവാണുള്ളത്.
ഫൈനൽ കട്ട് പ്രോ, അഡോബ് പ്രീമിയർ പ്രോ, ഫോട്ടോഷോപ്പ്, ഇൻഡിസൈൻ എന്നിവയിൽ പ്രാവീണ്യം വേണം. വീഡിയോകൾ, റീലുകൾ, ഷോർട്ട്സ്, ഡിജിറ്റൽ പോസ്റ്ററുകൾ, മൂവിംഗ് പോസ്റ്ററുകൾ മുതലായവ തയ്യാറാക്കാനറിയണം.
Also Read: SEBI Grade A Recruitment: മോഹിപ്പിക്കുന്ന ശമ്പളവുമായി സെബി വിളിക്കുന്നു; ഇപ്പോൾ തന്നെ അപേക്ഷിക്കാം
അപേക്ഷകർ വിശദമായ വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കണം. സിഎംഡിയുടെ വെബ്‌സൈറ്റില്‍ (cmd.kerala.gov.in) ഇത് നല്‍കിയിട്ടുണ്ട്. വിജ്ഞാപനം വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക. അപൂർണ്ണമായ അപേക്ഷയും വിശദമായ സിവി ഇല്ലാത്ത അപേക്ഷകളും നിരസിക്കും.
രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡി വഴിയായിരിക്കാം പ്രൊഫിഷ്യൻസി ടെസ്റ്റ്/ഇന്റർവ്യൂവിനുള്ള കോൾ ലെറ്ററുകൾ ഡൗൺലോഡ് ചെയ്യുന്നതിന് സിഎംഡിക്ക് അറിയിപ്പ് അയയ്ക്കുന്നത്. പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന് പകരമായി അപ്പോയിന്റ്മെന്റ് ലെറ്ററുകൾ, ശമ്പള സർട്ടിഫിക്കറ്റുകൾ, പേ സ്ലിപ്പ് മുതലായവയുടെ പകർപ്പുകൾ സ്വീകരിക്കില്ല.