CRPF Constable Recruitment: സിആർപിഎഫിൽ ജോലി നേടാം! സ്പോർട്ട്സ് ക്വോട്ട വഴി വൻ നിയമനം; വിവരങ്ങൾ അറിയാം

CRPF Sports Quota Recruitment 2026: പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സിആർപിഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ rect.crpf.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒക്ടോബർ 12 മുതൽ അപേക്ഷ സമർപ്പിക്കാൻ തുടങ്ങാം. താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് നവംബർ 11 വരെ അപേക്ഷിക്കാവുന്നതാണ്. 

CRPF Constable Recruitment: സിആർപിഎഫിൽ ജോലി നേടാം! സ്പോർട്ട്സ് ക്വോട്ട വഴി വൻ നിയമനം; വിവരങ്ങൾ അറിയാം

പ്രതീകാത്മക ചിത്രം

Published: 

08 Oct 2026 | 10:17 AM

കായികരംഗത്ത് മികവ് തെളിയിച്ച ചെറുപ്പക്കാർക്ക് കേന്ദ്ര സായുധ പോലീസിൻ്റെ ഭാഗമാകാൻ മികച്ച അവസരം. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് സ്പോർട്ട്സ് ക്വോട്ട വഴി അപേക്ഷ ക്ഷണിച്ചു. ആകെ 521 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സിആർപിഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ rect.crpf.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ALSO READ: ശബരിമലയിൽ നേഴ്സിങ് ഓഫീസർ അവസരം! അഭിമുഖം നാളെ; സമയവും സ്ഥലവും

ഒഴിവുകളുടെ പൂർണ വിവരങ്ങൾ

ഹെഡ് കോൺസ്റ്റബിൾ: ആകെ 182 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക്- 150, സ്ത്രീകൾ – 32 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

കോൺസ്റ്റബിൾ (General Duty): ആകെ 339 ഒഴിവുകളാണുള്ളത്. പുരുഷന്മാർ – 258, സ്ത്രീകൾ – 81 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

ഒക്ടോബർ 12 മുതൽ അപേക്ഷ സമർപ്പിക്കാൻ തുടങ്ങാം. താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് നവംബർ 11 വരെ അപേക്ഷിക്കാവുന്നതാണ്. ദേശീയ/ അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടിയവർ, സ്ഥാനം കരസ്ഥമാക്കിയവർ, അല്ലെങ്കിൽ പങ്കെടുത്ത മികച്ച കായികതാരങ്ങൾക്ക് എന്നിവർക്ക് മാത്രമാണ് അവസരം. അപേക്ഷിക്കുന്നവരുടെ കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ റിക്രൂട്ട്മെന്റ് പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നേടിയതായിരിക്കണം.

അപേക്ഷകർ കായിക ഇനങ്ങളിലെ സർട്ടിഫിക്കറ്റുകൾക്കും നേട്ടങ്ങൾക്കും ലഭിക്കുന്ന ആകെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. തുല്യ മാർക്ക് വരുന്ന സാഹചര്യത്തിൽ പ്രായത്തിൽ മുതിർന്നവർക്ക് മുൻഗണന നൽകും. കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്നുള്ള 10, +2 അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് ചോദിച്ചിരിക്കുന്നത്. 18 മുതൽ 23 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. എസ്‌സി/എസ്സി, ഒബിസി വിഭാഗക്കാർക്ക് കേന്ദ്ര സർക്കാർ നിബന്ധനകൾ പ്രകാരം പ്രായഇളവ് ലഭിക്കും,

അത്‌ലറ്റിക്‌സ്, നീന്തൽ, ഷൂട്ടിംഗ്, ഫുട്ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, റെസ്ലിംഗ്, ബോക്സിംഗ്, ജുഡോ, വെയ്റ്റ്‌ലിഫ്റ്റിംഗ് തുടങ്ങിയ പ്രധാന കായിക ഇനങ്ങളിലെ പ്രതിഭകൾക്ക് അവസരമുണ്ട്. രേഖകളുടെ പരിശോധന, ശാരീരിക അളവെടുപ്പ്, സ്പോർട്ട്സ് ട്രയൽസ്, മെഡിക്കൽ പരിശോധന തുടങ്ങിയ രീതിയിലാകും തിരെഞ്ഞെടുപ്പ് പ്രക്രിയ.

അപേക്ഷിക്കേണ്ട വിധം

CRPF-ൻ്റെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലായ rect.crpf.gov.in സന്ദർശിക്കുക.

സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ലിങ്ക് തുറന്ന് വിശദാംശങ്ങൾ വായിച്ചു മനസ്സിലാക്കുക.

ഒക്ടോബർ 12 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ആവശ്യമായ കായിക സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവ കൃത്യമായ സൈസിൽ അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് (ബാധകമെങ്കിൽ) അടച്ച് ആപ്ലിക്കേഷൻ ഫോം സമർപ്പിക്കുക.

English Summary:

CRPF announces 521 vacancies for Head Constable and Constable posts under Sports Quota. Check eligibility, sports achievements required, salary, and online application process starting October 12.

Loading...
Unable to load recommendations.
Follow Us
മുടി കഴുകാൻ ഇനി കാപ്പിപ്പൊടി! ഫലം കണ്ടാൽ അത്ഭുതപ്പെടും
വെറൈറ്റി ലുക്കുള്ള ഹോണ്ടയുടെ സിബി 125 ഹോർണറ്റ്
ദിവസവും ജിമ്മിൽ പോയാൽ വേഗത്തിൽ മസിൽ വളരുമോ? സത്യമിതാണ്!
പഞ്ഞിപോലത്തെ സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ ഇതാ 6 വഴികൾ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല