CSIR-CRRI Recruitment: 81,100 രൂപ വരെ ശമ്പളം, സിആര്‍ആര്‍ഐയില്‍ നിരവധി ഒഴിവുകള്‍; പ്ലസ്ടുക്കാര്‍ക്കും അവസരം

CSIR CRRI Recruitment 2025: ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയില്‍ 177 ഒഴിവുകളുണ്ട്. 19,900-63,200 ആണ് പേ സ്‌കെയില്‍. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. ഒപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനവും, ടൈപ്പിങ് സ്പീഡുമുണ്ടായിരിക്കണം. പ്രായപരിധി 28 വയസ്. ജൂനിയര്‍ സ്റ്റെനോഗ്രാഫ് തസ്തികയില്‍ 32 ഒഴിവുകളുണ്ട്. 25,500-81,100 ആണ് പേ സ്‌കെയില്‍. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. ഒപ്പം സ്റ്റെനോഗ്രഫിയിലും പരിജ്ഞാനം വേണം. പ്രായപരിധി 27 വയസ്

CSIR-CRRI Recruitment: 81,100 രൂപ വരെ ശമ്പളം, സിആര്‍ആര്‍ഐയില്‍ നിരവധി ഒഴിവുകള്‍; പ്ലസ്ടുക്കാര്‍ക്കും അവസരം

പ്രതീകാത്മക ചിത്രം

Updated On: 

22 Mar 2025 | 07:06 PM

കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് – സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎസ്‌ഐആര്‍-സിആര്‍ആര്‍ഐ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഏപ്രില്‍ 21 വരെ അപേക്ഷകള്‍ അയക്കാം. മെയ്, ജൂണ്‍ മാസങ്ങളില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്താനാണ് നീക്കം. ജൂണില്‍ കമ്പ്യൂട്ടര്‍/സ്റ്റെനോഗ്രഫി പ്രൊഫിഷ്യന്‍സി ടെസ്റ്റും നടത്തും. പരീക്ഷകളുടെ കൃത്യമായി തീയതി സിഎസ്‌ഐആര്‍-സിആര്‍ആര്‍ഐ വെബ്‌സൈറ്റില്‍ പിന്നീട് പുറത്തുവിടും.

ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയില്‍ 177 ഒഴിവുകളുണ്ട്. 19,900-63,200 ആണ് പേ സ്‌കെയില്‍. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. ഒപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനവും, ടൈപ്പിങ് സ്പീഡുമുണ്ടായിരിക്കണം. പ്രായപരിധി 28 വയസ്. ജൂനിയര്‍ സ്റ്റെനോഗ്രാഫ് തസ്തികയില്‍ 32 ഒഴിവുകളുണ്ട്. 25,500-81,100 ആണ് പേ സ്‌കെയില്‍. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. ഒപ്പം സ്റ്റെനോഗ്രഫിയിലും പരിജ്ഞാനം വേണം. പ്രായപരിധി 27 വയസ്.

Read Also : HPCL Recruitment 2025: ഹിന്ദുസ്ഥാൻ പെട്രോളിയത്തിലെ ജൂനിയർ എക്സിക്യൂട്ടീവ് നിയമനം; അഡ്മിറ്റ് കാർഡ് എത്തി, എങ്ങനെ ഡൗൺലോഡ് ചെയ്യാം ?

യുആര്‍, ഒബിസി (എന്‍സിഎല്‍), ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 500 രൂപയാണ് പരീക്ഷാഫീസ്. സ്ത്രീകള്‍, എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, എക്‌സ് സര്‍വീസ്‌മെന്‍ വിഭാഗങ്ങള്‍ക്ക് ഫീസില്ല.

എങ്ങനെ അയക്കാം?

crridom.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അയക്കേണ്ടത്. ഈ വെബ്‌സൈറ്റിലെ റിക്രൂട്ട്‌മെന്റ് സെഷനില്‍ നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. പരീക്ഷാ രീതികളെക്കുറിച്ചുള്ള വിശദാംശങ്ങളടക്കം ഇത് നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ണമായും വായിച്ച് മനസിലാക്കണം. തുടര്‍ന്ന് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ‘അപ്ലെ ഓണ്‍ലൈന്‍’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ