CSIR UGC NET December 2025: സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം? അയയ്‌ക്കേണ്ടത് ഇങ്ങനെ

CSIR UGC NET December 2025 registration details in Malayalam: ഡിസംബര്‍ 18നാണ് പരീക്ഷ. ഒന്നര മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. ആദ്യ ഷിഫ്റ്റ് രാവിലെ ഒമ്പത് മുതല്‍ 12 വരെയും, രണ്ടാമത്തേത് ഉച്ചയ്ക്ക് മൂന്ന് മുതല്‍ വൈകിട്ട് ആറു വരെയും നടക്കും. ഇംഗ്ലീഷിലും, ഹിന്ദിയിലും ചോദ്യങ്ങളുണ്ടാകും

CSIR UGC NET December 2025: സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം? അയയ്‌ക്കേണ്ടത് ഇങ്ങനെ

Image for representation purpose only

Published: 

26 Sep 2025 | 09:27 PM

സിഎസ്‌ഐആര്‍ യുജിസി നെറ്റ് (ഡിസംബര്‍ 2025) പരീക്ഷയ്ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 24ന് രാത്രി 11.50 വരെ അപേക്ഷിക്കാം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക്‌ csirnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കാം. ഫീസ് അടയ്ക്കാന്‍ ഒക്ടോബര്‍ 25ന് രാത്രി 11.50 വരെ അവസരമുണ്ടാകും. ഒക്ടോബര്‍ 27 മുതല്‍ 29 വരെ തിരുത്താന്‍ അവസരം നല്‍കും. പരീക്ഷാ സിറ്റിയെക്കുറിച്ചുള്ള അറിയിപ്പും, അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുള്ള തീയതികള്‍ പിന്നീട് അറിയിക്കും. ഇതിന് ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി പിന്തുടരണം.

ഡിസംബര്‍ 18നാണ് പരീക്ഷ. ഒന്നര മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. ആദ്യ ഷിഫ്റ്റ് രാവിലെ ഒമ്പത് മുതല്‍ 12 വരെയും, രണ്ടാമത്തേത് ഉച്ചയ്ക്ക് മൂന്ന് മുതല്‍ വൈകിട്ട് ആറു വരെയും നടക്കും. ഇംഗ്ലീഷിലും, ഹിന്ദിയിലും ചോദ്യങ്ങളുണ്ടാകും.

കെമിക്കല്‍ സയന്‍സസ്, എര്‍ത്ത്, അറ്റ്‌മോസ്‌ഫെറിക്, ഓഷ്യന്‍, പ്ലാനേറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നീ പേപ്പറുകളുണ്ടാകും. csirnet.nta.nic.in, nta.ac.in എന്നിവയാണ് പരീക്ഷയുമായി ബന്ധപ്പെട്ടുള്ള വെബ്‌സൈറ്റുകള്‍.

എങ്ങനെ അപേക്ഷിക്കാം?

യോഗ്യതാ മാനദണ്ഡം, ചോദ്യപേപ്പറിന്റെ പാറ്റേൺ, കോഴ്‌സ് കോഡ്, പരീക്ഷാ ഫീസ്, അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം തുടങ്ങിയ വിവരങ്ങൾ csirnet.nta.nic.in എന്ന എന്‍ടിഎയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പരിശോധിക്കണം. തുടര്‍ന്ന് എന്‍ടിഎയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

Also Read: PSC Secretariat Assistant Exam 2025: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ നാളെ; സെന്ററുകളില്‍ മാറ്റമുണ്ടോ? ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ്. യുപിഐ എന്നിവ ഉപയോഗിച്ച് പേയ്‌മെന്റ് ഗേറ്റ്‌വേ വഴി ‘ഓൺലൈൻ’ ഫീസ് അടയ്ക്കണം. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി അപേക്ഷകര്‍ എന്‍ടിഎ വെബ്‌സൈറ്റ് പതിവായി സന്ദര്‍ശിക്കണം. സംശയങ്ങളുണ്ടെങ്കില്‍ അപേക്ഷകര്‍ക്ക്‌ എന്‍ടിഎ ഹെൽപ്പ് ഡെസ്‌കിലേക്ക് 011 40759000 എന്ന നമ്പറിൽ വിളിക്കാം അല്ലെങ്കിൽ csirnet@nta.ac.in എന്ന വിലാസത്തിൽ എന്‍ടിഎയിലേക്ക് എഴുതാം.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ