CSIR UGC Net Result 2025: സിഎസ്ഐആർ യുജിസി നെറ്റ് ഫലം ഉടൻ പ്രസിദ്ധീകരിക്കും; എങ്ങനെ പരിശോധിക്കാം?

CSIR UGC NET June 2025 Result: 2025 ജൂൺ 28ന് രാജ്യത്തെ വിവിധ നഗരങ്ങളിലായാണ് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ നടന്നത്. 1.95 ലക്ഷം ഉദ്യോഗാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

CSIR UGC Net Result 2025: സിഎസ്ഐആർ യുജിസി നെറ്റ് ഫലം ഉടൻ പ്രസിദ്ധീകരിക്കും; എങ്ങനെ പരിശോധിക്കാം?

പ്രതീകാത്മക ചിത്രം

Published: 

19 Aug 2025 07:32 AM

2025 ജൂണിൽ നടന്ന സി‌എസ്‌ഐ‌ആർ യു‌ജി‌സി നെറ്റ് (ജൂൺ 2025) പരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഉടൻ പുറത്തുവിടും. ശാസ്ത്ര വിഷയങ്ങളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്ക് വേണ്ടി നടത്തുന്ന അർത്ഥത നിർണയ പരീക്ഷയാണ് സിഎസ്ഐആർ യുജിസി നെറ്റ്. ഫലപ്രഖ്യാപനത്തിന് ശേഷം പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അവരുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

2025 ജൂൺ 28ന് രാജ്യത്തെ വിവിധ നഗരങ്ങളിലായാണ് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ നടന്നത്. 1.95 ലക്ഷം ഉദ്യോഗാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രാജ്യാന്തര തലത്തിൽ നടത്തുന്ന ഈ പരീക്ഷ ബിരുദാനന്തര ബിരുദം പൂർത്തിയായവർക്കും, അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുമാണ് എഴുതാൻ അവസരം.

സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തുവിട്ടത് ഓഗസ്റ്റ് 3നാണ്. അതിന് പിന്നാലെ ഉത്തരസൂചികയിൽ എതിർപ്പ് അറിയിക്കാൻ വിദ്യാർത്ഥികൾക്ക് രണ്ട് ദിവസം സമയം അനുവദിച്ചിരുന്നു. ഇത് ശരിയാണോയെന്ന് വിദഗ്ധർ പരിശോധിച്ച ശേഷം ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ഉത്തരസൂചികയും സ്കോർ കാർഡും പ്രസിദ്ധീകരിക്കുക.

ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഉദ്യോഗാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ ugcnet.nta.ac.in, nta.ac.in, ugcnet.ntaonline.in എന്നിവയിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. കൂടാതെ, ഡിജിലോക്കർ (DigiLocker), ഉമാങ് (UMANG) എന്നീ ആപ്പുകളിലും ഫലം ലഭ്യമായിരിക്കും.

ALSO READ: എസ്‌ബി‌ഐ പി‌ഒ പ്രിലിമിനറി ഫലം ഉടൻ? ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്; പരിശോധിക്കേണ്ടത് ഇവിടെ

എങ്ങനെ ഫലം പരിശോധിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റായ csirnet.nta.ac.in/ nta.ac.in സന്ദർശിക്കുക.
  • ഹോംപേജിൽ ലഭ്യമായ ‘സി‌എസ്‌ഐ‌ആർ യു‌ജി‌സി നെറ്റ് 2025 ഫലം/ സ്കോർകാർഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ അപേക്ഷാ നമ്പറും ജനന തീയതിയും നൽകി ലോഗിൻ ചെയ്യുക.
  • ഫലം സ്ക്രീനിൽ ദൃശ്യമാകും.
  • തുടരാവശ്യങ്ങൾക്കായി സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും