December School Holidays 2026: കേരളത്തിലെ സ്‌കൂളുകള്‍ക്ക് ഡിസംബറില്‍ എത്ര ദിവസം അവധി ലഭിക്കും?
Kerala School Holiday Calendar December 2026: Christmas Vacation and Exam Dates: കേരളത്തിലെ സ്‌കൂളുകളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷകള്‍ ഡിസംബര്‍ 8ന് ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ പരീക്ഷകള്‍ ഡിസംബര്‍ 8 മുതല്‍ 17 വരെയാണ് നടക്കുക. എല്‍പി വിഭാഗത്തില്‍ ഡിസംബര്‍ 11നാണ് പരീക്ഷ ആരംഭിക്കുന്നത്. ഈ വിഭാഗത്തിലെയും പരീക്ഷകള്‍ ഡിസംബര്‍ 17ന് അവസാനിക്കും.

പ്രതീകാത്മക ചിത്രം
ഡിസംബര്‍ മാസമെത്തുന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്നത് ക്രിസ്മസ് അവധിക്കായാണ്. ക്രിസ്മസ് ആഘോഷങ്ങളും പുതുവത്സരവും അടുത്തെത്തുന്ന സാഹചര്യത്തില്‍ ഇത്തവണ സ്‌കൂളുകള്‍ക്ക് എത്ര ദിവസം അവധിയുണ്ടാകും? ക്രിസ്മസ് പരീക്ഷ എപ്പോള്‍ തുടങ്ങും? അവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുന്നത് ഏത് ദിവസമാണ്? കേരളത്തിലെ 2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പ്രകാരമുള്ള പ്രധാന തീയതികള്‍ അറിയാം.
ഡിസംബറില്‍ ക്രിസ്മസ് പരീക്ഷ എപ്പോള്‍?
കേരളത്തിലെ സ്‌കൂളുകളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷകള്‍ ഡിസംബര്‍ 8ന് ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ പരീക്ഷകള്‍ ഡിസംബര്‍ 8 മുതല്‍ 17 വരെയാണ് നടക്കുക. എല്‍പി വിഭാഗത്തില്‍ ഡിസംബര്‍ 11നാണ് പരീക്ഷ ആരംഭിക്കുന്നത്. ഈ വിഭാഗത്തിലെയും പരീക്ഷകള്‍ ഡിസംബര്‍ 17ന് അവസാനിക്കും. പരീക്ഷകള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഡിസംബര്‍ 18ന് സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കും. തുടര്‍ന്ന് സ്‌കൂളുകള്‍ അടയ്ക്കും.
ക്രിസ്മസ് അവധി ഡിസംബര്‍ 19 മുതല്‍
2026ലെ ക്രിസ്മസ് അവധി ഡിസംബര്‍ 19ന് ആരംഭിച്ച് ഡിസംബര്‍ 27 വരെ തുടരും. ഡിസംബര്‍ 25 വെള്ളിയാഴ്ചയാണ് ക്രിസ്മസ്. അവധിക്ക് ശേഷം ഡിസംബര്‍ 28 തിങ്കളാഴ്ച സ്‌കൂളുകള്‍ വീണ്ടും തുറക്കും.
- ക്രിസ്മസ് പരീക്ഷ-ഡിസംബര്‍ 8
- എല്‍പി വിഭാഗത്തിലെ പരീക്ഷ- ഡിസംബര്‍ 11
- പരീക്ഷ അവസാനിക്കുന്നത്- ഡിസംബര്‍ 17
- സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം- ഡിസംബര്‍ 18
- ക്രിസ്മസ് അവധി- ഡിസംബര്‍ 19 മുതല്‍ 27 വരെ
- സ്‌കൂള്‍ തുറക്കുന്നത്- ഡിസംബര്‍ 28
ഡിസംബറില്‍ ആകെ എത്ര അവധി ദിവസങ്ങള്‍?
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പ്രകാരം ഡിസംബറില്‍ 13 അവധി ദിവസങ്ങളും 18 പ്രവര്‍ത്തിദിവസങ്ങളുമാണുള്ളത്. ഞായറാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളാണ് ഇതില്‍ കണക്കാക്കിയിരിക്കുന്നത്.
ക്രിസ്മസ് അവധിക്കാലത്ത് കുടുംബത്തോടൊപ്പം ആഘോഷങ്ങള്‍ക്കും യാത്രകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. ഡിസംബര്‍ 28ന് ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനാല്‍ പുതുവത്സരത്തിന് മുമ്പുതന്നെ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തും.
അതേസമയം, ഈ തീയതികള്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളുടെ അക്കാദമിക് കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ളതാണ്. സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള മറ്റ് വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളില്‍ അവധി തീയതികളില്‍ മാറ്റമുണ്ടാകാം. അതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അതത് സ്‌കൂളുകളുടെ ഔദ്യോഗിക അറിയിപ്പുകള്‍ കൂടി പരിശോധിക്കണം.
English Summary
Kerala schools are preparing for the December 2026 Christmas vacation. Check the expected holiday dates, Christmas exam schedule, vacation duration and school reopening date in January 2027.