DRDO CEPTAM Recruitment: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; പ്രതിരോധ മന്ത്രാലയത്തിൽ 764 ഒഴിവുകൾ

DRDO CEPTAM 11 Recruitment 2025: താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് DRDO CEPTAMൻ്റെ https://www.drdo.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

DRDO CEPTAM Recruitment: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; പ്രതിരോധ മന്ത്രാലയത്തിൽ 764 ഒഴിവുകൾ

Drdo Recruitment

Published: 

06 Dec 2025 | 09:56 AM

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് & ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലേക്ക് (ഡിആർഡിഒ) അപേക്ഷ ക്ഷണിച്ചി. വിവിധ തസ്തികകളിൽ ഒഴിവുകൾ നികത്തുന്നതിനായാണ് നിയമനം നടത്തുന്നത്. 764 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം (CEPTAM-11 Recruitment 2025) പുറത്തിറക്കിയിട്ടുണ്ട്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് DRDO CEPTAMൻ്റെ https://www.drdo.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് -ബി (STA-B), ടെക്‌നിഷ്യൻ -എ വിഭാഗത്തിലാണ് ഒഴിവുള്ളത്. ഐടിഐ മുതൽ സയൻസ്, എഞ്ചിനീയറിങ് വിഷയങ്ങളിൽ ബിരുദം ഉള്ളവവർക്കും ഇതിലേക്ക് അപേക്ഷിക്കാം. 18 മുതൽ 28 വയസ് വരെയുള്ളവർക്ക് മാത്രമെ അപേക്ഷിക്കാൻ സാധിക്കൂ.

ALSO READ: ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്

ഉദ്യോഗാർത്ഥികളുടെ കൈവശം ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സംവരണവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ ഉണ്ടായിരിക്കണം. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി തസ്തികയിലുള്ളവർക്ക് 35,400 രൂപ മുതൽ 1,12,400 രൂപ വരെയാണ് ശമ്പളം.

ടെക്നീഷ്യൻ-എ (ടെക്-എ) തസ്തികയിലുള്ളവർക്ക് 19,900 രൂപ മുതൽ 63,200 രൂപവരെയാണ് ശമ്പളം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://drdo.gov.in/drdO സന്ദർശിക്കുക. CEPTAM-11 റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്കും കൂടുതൽ അറിയിപ്പുകൾക്കുമായി ഉദ്യോഗാർത്ഥികൾ DRDO-യുടെ വെബ്‌സൈറ്റ് ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്.

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു