Zoho Office Suite: ഉയരങ്ങള്‍ കീഴടക്കി സോഹോ; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക കാര്യങ്ങള്‍ ഇനി ‘സോഹോ ഓഫീസ് സ്യൂട്ട്’ വഴി
Education Ministry To Use Zoho Office Suite: ശ്രീധർ വെമ്പുവിന്റെ നേതൃത്വത്തിലുള്ള സോഹോ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത സോഹോ ഓഫീസ് സ്യൂട്ടിലൂടെ ഡോക്യുമെന്റുകൾ, സ്‌പ്രെഡ്‌ഷീറ്റുകൾ, പ്രസന്റേഷനുകൾ തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യാം
ഔദ്യോഗിക രേഖകളുമായി ബന്ധപ്പെട്ട ജോലികൾക്കായി സോഹോ ഓഫീസ് സ്യൂട്ട് ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിദേശ സോഫ്റ്റ്‌വെയര്‍ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം.ഡിജിറ്റൽ പരമാധികാരം ശക്തിപ്പെടുത്താനും, സ്വാശ്രയ ഭാവിക്കായി ഡാറ്റ സുരക്ഷിതമാക്കാനും ഇതുവഴി സാധിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ ജീവനക്കാരും സോഹോ ഓഫീസ് സ്യൂട്ട് ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.
അണ്ടർ സെക്രട്ടറി നിഷാന്ത് ഉപാധ്യായ ഡിജിറ്റലായി ഒപ്പിട്ട ഈ നിർദ്ദേശം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡോക്യുമെന്റുകള്‍, സ്‌പ്രെഡ്ഷീറ്റുകള്‍ തുടങ്ങിയവ ക്രിയേറ്റ് ചെയ്യുന്നതും, എഡിറ്റ് ചെയ്യുന്നതും സോഹോ ഓഫീസ് സ്യൂട്ട് വഴി ചെയ്യണം. സോഹോ പരിചിതമാക്കണം. ഇതിനായി സിഎംഐഎസ്/എന്‍ഐസി ഡിവിഷനില്‍ നിന്ന് സഹായം തേടണമെന്നും നിര്‍ദ്ദേശമുണ്ട്.
Also Read: Kerala PSC Exam: പിഎസ്‌സി പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം? ഇനി ഒട്ടും സംശയം വേണ്ട
ശ്രീധർ വെമ്പുവിന്റെ നേതൃത്വത്തിലുള്ള സോഹോ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത സോഹോ ഓഫീസ് സ്യൂട്ടിലൂടെ ഡോക്യുമെന്റുകൾ, സ്‌പ്രെഡ്‌ഷീറ്റുകൾ, പ്രസന്റേഷനുകൾ തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യാം.
ഡോക്യുമെന്റുകൾക്കായി സോഹോ റൈറ്റർ, സ്പ്രെഡ്ഷീറ്റുകൾക്കായി സോഹോ ഷീറ്റ്, പ്രസന്റേഷനുകൾക്കായി സോഹോ ഷോ എന്നിവ ഉപയോഗിക്കുന്നു. എല്ലാം സോഹോ വർക്ക് ഡ്രൈവിൽ സ്‌റ്റോര്‍ ചെയ്തിരിക്കുന്നു. ക്ലൗഡ് അധിഷ്ഠിത ആക്‌സസ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും എവിടെയും ഉപയോഗിക്കാനാകും.