Federal Bank Recruitment: പത്താം ക്ലാസ് മതി ഫെഡറൽ ബാങ്കിൽ ജോലി നേടാം; അവസരം വിട്ടു കളയരുതേ
Federal Bank Job Vacancy: കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ആണ് ഒഴിവുകൾ ഉള്ളത്. ഉദ്യോഗാർത്ഥികൾക്ക് പത്താം ക്ലാസ് യോഗ്യത മതി. ബിരുദം പൂർത്തിയാക്കിയവരെ ഈ അവസരത്തിലേക്ക് പരിഗണിക്കില്ല.

Federal Bank
ബാങ്ക് ജോലി ഇഷ്ടപ്പെടുന്നവർക്ക് ഇതാ ഫെഡറൽ ബാങ്കിൽ തൊഴിലവസരം. പത്താം ക്ലാസുകാർക്കാണ് ബാങ്കിൽ ജോലി നേടാൻ മികച്ച അവസരം ലഭിക്കുക. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഫെഡറൽ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.federalbank.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനമാണ് ഫെഡറൽ ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി എട്ട് വരെയാണ്. 18 മുതൽ 20 വയസ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യത. 19,500 മുതൽ 37,815 രൂപയും മറ്റ് ആനുകൂല്യങ്ങളും തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കുന്നതാണ്. അസം, ഡൽഹി, ഗോവ, ഗുജറാത്ത്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെല്ലാം നിയമനം നടക്കുന്നുണ്ട്.
ALSO READ: എയറോനോട്ടിക്കൽ ഡെവലപ്‌മെൻ്റ് ഏജൻസിയിൽ അവസരം; 50000ത്തിന് മുകളിൽ ശമ്പളം
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ആണ് ഒഴിവുകൾ ഉള്ളത്. ഉദ്യോഗാർത്ഥികൾക്ക് പത്താം ക്ലാസ് യോഗ്യത മതി. ബിരുദം പൂർത്തിയാക്കിയവരെ ഈ അവസരത്തിലേക്ക് പരിഗണിക്കില്ല. ഇന്ത്യൻ പൗരത്വമുള്ള ഏതൊരാൾക്കും അപേക്ഷിക്കാം. കൂടാതെ അപേക്ഷിക്കുന്ന വ്യക്തിക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (IBPS) നടത്തുന്ന പരീക്ഷയിലൂടെയാണ് നിയമനം നടക്കുന്നത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള 60 മാർക്കിൻ്റെ പരീക്ഷ പാസാകണം. നിങ്ങളുടെ തൊട്ടടുത്തുള്ള ശാഖയിൽ ഒഴിവുകൾ ഉണ്ടോയെന്ന് അറിയുന്നതിനായി ബാങ്ക് പുറപ്പെടുവിച്ച വിജ്ഞാപനം സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://federalbankcareers.zappyhire.com/job-description?id=3000 എന്ന ലിങ്ക് സന്ദർശിക്കുക.