Gandhi Jayanti 2025: ഗാന്ധി ജയന്തി പ്രസംഗം എങ്ങനെ തയ്യാറാക്കാം? ഉൾപ്പെടുത്തേണ്ടത് ഇവയെല്ലാം…

Gandhi Jayanti 2025, Speech Ideas: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സ്കൂളുകളിലും സാമൂഹിക കേന്ദ്രങ്ങൾ, ക്ലബുകൾ എന്നിവിടങ്ങളിലും പ്രസംഗം, ഉപന്യാസം, സെമിനാറുകൾ, ക്വിസ് തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്.

Gandhi Jayanti 2025: ഗാന്ധി ജയന്തി പ്രസംഗം എങ്ങനെ തയ്യാറാക്കാം? ഉൾപ്പെടുത്തേണ്ടത് ഇവയെല്ലാം...

Gandhi Jayanti

Updated On: 

01 Oct 2025 18:49 PM

ഒക്ടോബർ 2, ​ഗാന്ധി ജയന്തി. ജീവിതമാണ് ശരിയായ സന്ദേശമെന്ന് ജനങ്ങളെ പഠിപ്പിച്ച മഹാത്മാവിന്റെ ജന്മദിനം. ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിജിയുടെ 156ാം ജന്മദിനമാണ് നാളെ രാജ്യം ആഘോഷിക്കുന്നത്.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സ്കൂളുകളിലും സാമൂഹിക കേന്ദ്രങ്ങൾ, ക്ലബുകൾ എന്നിവിടങ്ങളിലും പ്രസംഗം, ഉപന്യാസം, സെമിനാറുകൾ, ക്വിസ് തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. ഒരു മികച്ച ഒരു പ്രസം​ഗം തയ്യാറാക്കാനാണ് നിങ്ങൾ  ആഗ്രഹിക്കുന്നതെങ്കിൽ താഴെപ്പറയുന്ന ചില കാര്യങ്ങള്‍ മനസില്‍ വയ്ക്കേണ്ടതുണ്ട്.

​ഗാന്ധി ജയന്തി പ്രസം​ഗം എങ്ങനെ തയ്യാറാക്കാം?

ആരുടെ മുന്നിലാണ് സംസാരിക്കുന്നത്

പ്രസം​ഗിക്കുമ്പോൾ ആരാണ് നിങ്ങളുടെ മുന്നിൽ ഇരിക്കുന്നത് എന്ന ഒരു ബോധ്യം നിങ്ങൾക്ക് ഉണ്ടായിരിക്കണം. ഉദാഹരണത്തിന് കുട്ടികളോടാണ് സംസാരിക്കുന്നതെങ്കിൽ അവർക്ക് മനസിലാകുന്ന തരത്തിൽ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കണം. മുതിർന്നവരോടാണെങ്കിൽ നിങ്ങൾക്ക് കുറച്ചുകൂടി കട്ടിയുള്ള വാചകങ്ങളോ പ്രയോഗങ്ങളോ ഉപയോഗിക്കാം.

വിഷയം തീരുമാനിക്കുക

പ്രസംഗത്തിൽ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്നതിനെ കുറിച്ച് കൃത്യമായൊരു രൂപരേഖ തയ്യാറാക്കുക. ഗാന്ധിയുടെ ജനനം വിദ്യാഭ്യാസം, ഗാന്ധിയുടെ വിദേശ വിദ്യാഭ്യാസ കാലം, സ്വാതന്ത്ര്യ സമര കാലഘട്ടം, സത്യാഗ്രഹങ്ങൾ, ഗാന്ധിയൻ മൂല്യങ്ങൾ, അഹിംസാപ്രസ്ഥാനം ഇങ്ങനെ എന്തും വിഷയമാക്കാം.

സമയം, വിവരങ്ങള്‍

പ്രസം​ഗിക്കുമ്പോൾ സമയം വളരെ പ്രധാനമാണ്. 8 -10 മിനിറ്റിനുള്ളിൽ പ്രസം​ഗം നിർത്തണം. ഈ സമയ പരിധിക്കുള്ളിൽ വ്യക്തമായി കാര്യങ്ങൾ പറയുക. കണ്ടെത്തിയ വിവരങ്ങള്‍ കൃത്യമായി പല ഭാഗങ്ങളാക്കി തിരിക്കുക. ആമുഖവും കാര്യങ്ങള്‍ വിശദീകരിക്കുന്ന മധ്യഭാഗവും ഉപസംഹാരവും വേണം. ആമുഖമാണ് ആളുകളെ നിങ്ങളുടെ പ്രസംഗത്തിലേക്ക് പിടിച്ചിരുത്തുന്നത്. ആമുഖത്തില്‍ പ്രസംഗത്തിന്‍റെ വിഷയത്തെക്കുറിച്ചും പറയാം. ​ഗാന്ധി വചനത്തിലൂടെയോ ചെറിയ കഥയിലൂടെയോ പ്രസം​ഗം ആരംഭിക്കാം.

പ്രയോഗിക്കുന്ന ഭാഷ, സമാപനം

കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന രീതിയിലാകണം ഭാഷയുടെ പ്രയോഗം. ഗാന്ധിജിയുടെ മഹത് വചനങ്ങളോ, ഗാന്ധിജിയെ കുറിച്ച് മറ്റുള്ളവരുടെ നിരീക്ഷണങ്ങളോ ചേര്‍ത്ത് പ്രസംഗം കൂടുതല്‍ ആകര്‍ഷകമാക്കാം. സമാപനത്തിൽ മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ഗാന്ധിയുടെ വചനകൾ പറയാം. അവസാനമായി നന്ദിയും ഗാന്ധി ജയന്തി ആശംസകളും പറഞ്ഞു പ്രസംഗം സമാപിക്കാം.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്