Gate 2026: ഗേറ്റ് 2026: രജിസ്‌ട്രേഷൻ ഓഗസ്റ്റ് 25 മുതൽ, അപേക്ഷ നടപടികളെന്തൊക്കെ?

GATE 2026 Registration Begins Soon: ബിരുദാനന്തര എൻജിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഗേറ്റ്. രാജ്യവ്യാപകമായി നടത്തുന്ന ഈ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് സാമ്പത്തിക സഹായത്തോടൊപ്പം മാസ്റ്റേഴ്‌സ്, ഡോക്ടറൽ പ്രോഗ്രാമുകളിൽ പ്രവേശനവും നേടാം.

Gate 2026: ഗേറ്റ് 2026: രജിസ്‌ട്രേഷൻ ഓഗസ്റ്റ് 25 മുതൽ, അപേക്ഷ നടപടികളെന്തൊക്കെ?

പ്രതീകാത്മക ചിത്രം

Published: 

07 Aug 2025 11:52 AM

ന്യൂഡൽഹി: ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) 2026 പരീക്ഷയുടെ രജിസ്‌ട്രേഷൻ പ്രക്രിയ ഉടൻ ആരംഭിക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 25 വരെ ഓൺലൈനായി അപേക്ഷ നൽകാം. ലേറ്റ് ഫീയോട് കൂടിയുള്ള രജിസ്‌ട്രേഷൻ നടപടിക്രമം ഒക്ടോബർ 6ന് അവസാനിക്കും.

ബിരുദാനന്തര എൻജിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഗേറ്റ്. രാജ്യവ്യാപകമായി നടത്തുന്ന ഈ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് സാമ്പത്തിക സഹായത്തോടൊപ്പം മാസ്റ്റേഴ്‌സ്, ഡോക്ടറൽ പ്രോഗ്രാമുകളിൽ പ്രവേശനവും നേടാം. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രവേശനത്തിനും നിയമനങ്ങൾക്കും പ്രധാനമായി പരിഗണിക്കുന്നത് ഗേറ്റ് സ്‌കോറാണ്.

ബിരുദാനന്തര എൻജിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഐഐടി ഗുവാഹത്തിയാണ് ഇത്തവണ ഗേറ്റ് പരീക്ഷ നടത്തുന്നത്. 2026 ഫെബ്രുവരി 7, 8, 14, 15 തീയതികളിലായി ഗേറ്റ് പരീക്ഷ നടത്തും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. മാർച്ച് പകുതിയോടെ ഫലം പ്രതീക്ഷിക്കാം. ഗേറ്റ് 2026ൽ 30 പേപ്പറുകളിൽ പരീക്ഷ നടക്കുന്നതാണ്. അനുവദനീയമായ കോമ്പിനേഷനുകളിൽ നിന്ന് ഒന്നോ രണ്ടോ പേപ്പറുകൾ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം. മൂന്ന് മണിക്കൂറായിരിക്കും പരീക്ഷയുടെ ദൈർഘ്യം. ഫലപ്രഖ്യാപന തീയതിക്ക് ശേഷം മൂന്ന് വർഷത്തേക്ക് ഗേറ്റ് സ്‌കോറുകൾ സാധുവായിരിക്കും.

ALSO READ: 6589 ഒഴിവുകൾ, എസ്‌ബി‌ഐയിൽ ക്ലർക്കാവാം; തുടക്ക ശമ്പളം ഇത്ര, യോ​ഗ്യത അറിയാം

സർക്കാർ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ച്ചർ, സയൻസ്, കൊമേഴ്‌സ്, ആർട്‌സ്, ഹ്യുമാനിറ്റിക്‌സ് എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപ്ലിക്കേഷൻ സമർപ്പണത്തിന് മുൻപ് യോഗ്യത പൂർത്തിയാക്കിയാൽ മതിയാകും.

സ്ത്രീകൾ / എസ്‌സി / എസ്ടി / പിഡബ്ല്യുഡി വിദ്യാർത്ഥികൾക്ക് 1000 രൂപയാണ് അപേക്ഷ ഫീസ് (ലേറ്റ് ഫീ – 1500 രൂപ). ബാക്കിയുള്ളവർ 2,000 രൂപയാണ് ഫീസ് (ലേറ്റ് ഫീ – 2500 രൂപ) അടയ്‌ക്കേണ്ടത്. ഗേറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് https://gate2025.jitr.ac.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും