GATE 2026: ഗേറ്റ് 2026 രജിസ്‌ട്രേഷന്‍ ഉടന്‍ തന്നെ; പുതിയ തീയതി പുറത്ത്, ഇത്തവണ വന്‍ മാറ്റങ്ങള്‍

GATE 2026 Application Process and Important dates: ഗേറ്റ് 2026 രജിസ്‌ട്രേഷന്‍ ഓഗസ്ത് 28ന് ആരംഭിക്കും. ഓഗസ്ത് 25 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഗേറ്റ് 2026 നടത്തുന്ന ഐഐടി ഗുവാഹത്തി രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത് 28-ലേക്ക് നീട്ടുകയായിരുന്നു

GATE 2026: ഗേറ്റ് 2026 രജിസ്‌ട്രേഷന്‍ ഉടന്‍ തന്നെ; പുതിയ തീയതി പുറത്ത്, ഇത്തവണ വന്‍ മാറ്റങ്ങള്‍

GATE 2026

Published: 

25 Aug 2025 19:55 PM

ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് 2026 (ഗേറ്റ് 2026) രജിസ്‌ട്രേഷന്‍ ഓഗസ്ത് 28ന് ആരംഭിക്കും. ഇന്ന് (ഓഗസ്ത് 25) മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഗേറ്റ് 2026 നടത്തുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗുവാഹത്തി രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത് 28-ലേക്ക് നീട്ടുകയായിരുന്നു. gate2026.iitg.ac.in എന്ന വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം. ‘ലേറ്റ് ഫീ’ (late fee) അടച്ച് ഒക്ടോബര്‍ 9 വരെയും അപേക്ഷിക്കാം. അടുത്ത വർഷം ഫെബ്രുവരിയിൽ പരീക്ഷ നടക്കും.

അപേക്ഷകർ നിലവിൽ ഒരു ഡിഗ്രി പ്രോഗ്രാമിന്റെ മൂന്നാം വർഷമോ അതിൽ കൂടുതലോ പഠിക്കുന്നവരായിരിക്കണം. അല്ലെങ്കിൽ എഞ്ചിനീയറിംഗ്/ടെക്നോളജി/ആർക്കിടെക്ചർ/സയൻസ്/കൊമേഴ്‌സ്/ആർട്സ്/ഹ്യൂമാനിറ്റീസ് എന്നിവയിൽ ബിരുദ പ്രോഗ്രാം പൂർത്തിയാക്കിയിരിക്കണം. യോഗ്യതാ പരീക്ഷകൾ ബിഇ/ബിടെക്/ബിആര്‍ക്ക്/ബിപ്ലാനിങ് തുടങ്ങിയവയ്ക്ക് തുല്യമായി അംഗീകരിച്ചവയായിരിക്കണം.

റെഗുലർ കാലയളവിൽ (regular period) ഒരു പരീക്ഷാ പേപ്പറിന് 2,000 രൂപയും നീട്ടിയ കാലയളവിൽ (extended period) ഒരു പരീക്ഷാ പേപ്പറിന് 2,500 രൂപയുമാണ്‌ അപേക്ഷാ ഫീസ്. വനിതകള്‍/എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക്‌ റെഗുലർ കാലയളവിൽ ഒരു പേപ്പറിന് 1,000 രൂപയും നീട്ടിയ കാലയളവിൽ ഒരു പേപ്പറിന് 1,500 രൂപയുമാണ്‌ അപേക്ഷാ ഫീസ്.

പ്രധാന മാറ്റങ്ങൾ

ഗേറ്റ് 2026 പരീക്ഷയിൽ രണ്ട് പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എഞ്ചിനീയറിംഗ് സയൻസസ് (XE) പേപ്പറിൽ എനർജി സയൻസിനെക്കുറിച്ചുള്ള പുതിയ സെക്ഷണല്‍ പേപ്പര്‍ ഉള്‍പ്പെടുത്തിയതാണ് ഒരു മാറ്റം. എസ്‌സി/എസ്ടി വിഭാഗത്തിൽ വരുന്ന അപേക്ഷകർക്കുള്ള ഓൺലൈൻ അപേക്ഷാ ഫീസ് കുറച്ചതാണ് മറ്റൊരു മാറ്റം.

Also Read: UPSC Recruitment 2025: മാസം ലക്ഷങ്ങൾ ശമ്പളം, യുപിഎസ്‌സിയിൽ മികച്ച ഒഴിവുകൾ; യോ​ഗ്യത അറിയാം

പ്രധാന വിവരങ്ങള്‍

  • രജിസ്ട്രേഷൻ ആരംഭിക്കുന്നത്‌: ഓഗസ്റ്റ് 28
  • രജിസ്ട്രേഷൻ അവസാനിക്കുന്നത്‌: സെപ്റ്റംബർ 28
  • എക്സ്റ്റന്‍ഡഡ് രജിസ്‌ട്രേഷന്‍ (ലേറ്റ് ഫീ ഉള്‍പ്പെടെ): ഒക്ടോബര്‍ 9
  • പരീക്ഷാ തീയതികൾ: ഫെബ്രുവരി 7, 8, 14, 15
  • ഫലപ്രഖ്യാപനം: 2026 മാർച്ച് 19
  • യോഗ്യതയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക്‌: gate2026.iitg.ac.in/eligibility-criteria.html
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും