AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Students Concession App: ഇനി വഴക്കു വേണ്ട, കൺസെഷൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു മാസത്തിനുള്ളിൽ പുതിയ ആപ്പ് എത്തുന്നു

Government to Launch App : കൺസെഷൻ കാർഡുകളുടെ ദുരുപയോഗം സംബന്ധിച്ച ബെസ്റ്റ് ഉടമകളുടെ ആശങ്കകൾ പരിഹരിച്ച് യഥാർത്ഥ വിദ്യാർത്ഥികൾക്ക് മാത്രം കൺസെഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആപ്പ് ലക്ഷ്യമിടുന്നത്.

Students Concession App: ഇനി വഴക്കു വേണ്ട, കൺസെഷൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു മാസത്തിനുള്ളിൽ പുതിയ ആപ്പ് എത്തുന്നു
Students ST AppImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 07 Jul 2025 18:33 PM

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളിൽ വിദ്യാർഥികൾക്ക് കൺസെഷൻ ടിക്കറ്റുകൾ നൽകുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി കേരള സർക്കാർ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. അടുത്ത ഒന്നരമാസത്തിനുള്ളിൽ ഈ ആപ്പ് പ്രവർത്തനക്ഷമം ആക്കാൻ ആണ് ലക്ഷ്യമിടുന്നത്.

 

ആപ്പിന്റെ പ്രധാന സവിശേഷതകളും ലക്ഷ്യങ്ങളും

  • കൺസെഷൻ കാർഡുകളുടെ ദുരുപയോഗം സംബന്ധിച്ച ബെസ്റ്റ് ഉടമകളുടെ ആശങ്കകൾ പരിഹരിച്ച് യഥാർത്ഥ വിദ്യാർത്ഥികൾക്ക് മാത്രം കൺസെഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആപ്പ് ലക്ഷ്യമിടുന്നത്.
  • ആപ്പ് നടപ്പാക്കുന്നതോടെ കൺസെഷൻ പ്രയോജനപ്പെടുത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കൃത്യമായി ട്രാക്ക് ചെയ്യാനും സർക്കാരിന് സാധിക്കും. ഇത് വിദ്യാർത്ഥികളുടെ യാത്രാ രീതികളെക്കുറിച്ചും ബസ് ഓപ്പറേറ്റർമാർക്ക് വിദ്യാർത്ഥിക്ക് കൺസെഷൻ വരുത്തുന്ന സാമ്പത്തിക ബാധ്യതകളെ കുറിച്ചും ഉള്ള വിവരങ്ങൾ നൽകും.
  • വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നും കൺസെഷൻ കാർഡുകളുടെ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കൂടുതൽ സുതാര്യതയോടെയും നിയന്ത്രണങ്ങളോടെയും ആപ്പ് കൊണ്ടുവരുന്നതിലൂടെ ആശങ്കകളിൽ ചിലത് പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പൊതുഗതാഗത സേവനങ്ങൾ നവീകരിക്കുന്നതിനും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും പൊതുജനങ്ങളും പ്രത്യേകിച്ച് വിദ്യാർത്ഥികളും തമ്മിലുള്ള ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉള്ള സർക്കാരിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ  നീക്കം.