AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

HAL Recruitment 2026: പത്താം ക്ലാസ്, ഐടിഐ കഴിഞ്ഞവരാണോ…; ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സിലുണ്ട് ജോലി

Hindustan Aeronautics Recruitment 2026: അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 2023, 2024 അല്ലെങ്കിൽ 2025 വർഷങ്ങളിൽ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരവരാകണം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട കോഴ്സിന്റെ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. സെന്റർ ഓഫ് എക്സലൻസ് (COE) കോഴ്‌സിലെ വിദ്യാർത്ഥികളെ ഈ അവസരത്തിലേക്ക് പരി​ഗണക്കുകയില്ല.

HAL Recruitment 2026: പത്താം ക്ലാസ്, ഐടിഐ കഴിഞ്ഞവരാണോ…; ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സിലുണ്ട് ജോലി
Hindustan Aeronautics RecruitmentImage Credit source: Peter Dazeley/The Image Bank/Getty Images
Neethu Vijayan
Neethu Vijayan | Published: 13 Jan 2026 | 09:44 AM

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സിൽ ജോലി നേടാൻ ഉദ്യോ​ഗാർത്ഥികൾക്ക് സുവർണാവസരം. ഐടിഐ, വൊക്കേഷണൽ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് എച്ച്എഎലിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.hal-india.co.in സന്ദർശിച്ചാൽ വിശദമായ വിവരങ്ങൾ ലഭിക്കുന്നതാണ്. അപേക്ഷകൾ ഓഫ് ലൈനായി മാത്രമെ സ്വീകരിക്കു. ജനുവരെ 30 വരെ നിങ്ങൾ അപേക്ഷിക്കാം.

പതിനെട്ട് മുതൽ 27 വയസ് വരെ പ്രായമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഈ തസ്കകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. സംഭരണ വിഭാ​ഗങ്ങളായ ഒബിസി, എസ് സി, എസ് ടി, പിഡബ്ല്യുഡി വിഭാ​ഗകാർക്ക് സർക്കാർ നിയമപ്രകാരം പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്. ഐടിഐ , പ്ലസ് ടു പാസായവർക്കാണ് അവസരം. തെരഞ്ഞെടുക്കപെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് അപ്രന്റീസ്‌ഷിപ്പ് ആക്ട് 1961 പ്രകാരമുള്ള സ്റ്റൈപൻഡ് ലഭിക്കും.

ALSO READ: ഇന്ത്യൻ നേവി ഓഫീസറാകാൻ നിങ്ങൾക്കും അവസരം; യോ​ഗ്യത, ഒഴിവുകൾ

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 2023, 2024 അല്ലെങ്കിൽ 2025 വർഷങ്ങളിൽ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരവരാകണം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട കോഴ്സിന്റെ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. സെന്റർ ഓഫ് എക്സലൻസ് (COE) കോഴ്‌സിലെ വിദ്യാർത്ഥികളെ ഈ അവസരത്തിലേക്ക് പരി​ഗണക്കുകയില്ല.

മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം. പത്താം ക്ലാസ് മാർക്കിന് 70 ശതമാനവും ഐടിഐ (അല്ലെങ്കിൽ ബന്ധപ്പെട്ട വൊക്കേഷണൽ വിഷയം) മാർക്കിന് 30 ശതമാനവും വെയ്റ്റേജ് നൽകിയാകും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് https://hal-india.co.in/backend//wp-content/uploads/career/HA.pdf എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.