RRB NTPC 2025: ആർആർബി എൻടിപിസി ഫലം ഉടൻ പ്രഖ്യാപിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
RRB NTPC Graduate Level Result 2025: ഉദ്യോഗാർത്ഥികൾക്ക് അവരുടെ സ്കോർകാർഡുകളും കട്ട്-ഓഫ് മാർക്കുകളും ഫലം പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ പോർട്ടലുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇതിന് ശേഷം റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ അടുത്ത ഘട്ടത്തിനായി നിങ്ങൾക്ക് തയ്യാറെടുത്ത് തുടങ്ങാം.

RRB NTPC
ആർആർബി എൻടിപിസി ഗ്രാജുവേറ്റ് ലെവൽ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പിനാണ് ഇതോടെ അന്ത്യംകുറിക്കുക. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ (RRBs) അവരുടെ പ്രാദേശിക ബോർഡുകളുടെ ഔദ്യോഗിക പോർട്ടലുകളിലൂടെയാണ് ഫലം പുറത്തിറക്കുക. ഇതുമായി ബന്ധപ്പെട്ട തീയതിയും സമയം പുറത്തുവന്നിട്ടില്ലെങ്കിലും ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഉദ്യോഗാർത്ഥികൾക്ക് അവരുടെ സ്കോർകാർഡുകളും കട്ട്-ഓഫ് മാർക്കുകളും ഫലം പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ പോർട്ടലുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇതിന് ശേഷം റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ അടുത്ത ഘട്ടത്തിനായി നിങ്ങൾക്ക് തയ്യാറെടുത്ത് തുടങ്ങാം. 11,500-ലധികം ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തിയത്. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കും അറിയിപ്പുകൾക്കുമായി ഉദ്യോഗാർത്ഥികൾ അവരുടെ പ്രാദേശിക ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി പരിശോധിക്കേണ്ടതാണ്.
ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?
നിങ്ങളുടെ പ്രദേശത്തിന്റെ ഔദ്യോഗിക RRB വെബ്‌സൈറ്റ് സന്ദർശിക്കുക (ഉദാഹരണം, rrbcdg.gov.in)
“RRB NTPC ഗ്രാജുവേറ്റ് ലെവൽ ഫലം 2025” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകുക
സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിങ്ങളുടെ സ്കോർകാർഡ് ഡൗൺലോഡ് ചെയ്യുക
ഭാവി ആവശ്യങ്ങൾക്കായി ഇതിൻ്റെ പ്രിന്റെടുത്ത് സൂക്ഷിക്കാം.