Kerala Plus One Admission 2026: പ്ലസ് വണ്ണിന് പ്രവേശനം കിട്ടിയില്ലേ? ഇതാ വമ്പന്‍ അവസരം! സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം

Kerala Plus One Supplementary Allotment 2026: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍, ഇതുവരെ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. വേക്കന്‍സിയും മറ്റ് വിവരങ്ങളും അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

Kerala Plus One Admission 2026: പ്ലസ് വണ്ണിന് പ്രവേശനം കിട്ടിയില്ലേ? ഇതാ വമ്പന്‍ അവസരം! സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം

Published: 

13 Jul 2026 | 04:10 PM

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍, ഇതുവരെ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. വേക്കന്‍സിയും മറ്റ് വിവരങ്ങളും https://hscap.kerala.gov.in/ എന്ന ഔദ്യോഗിക അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ വിശദാംശങ്ങള്‍ വായിച്ചുവേണം അപേക്ഷിക്കാന്‍. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഘട്ടത്തില്‍ അപേക്ഷിക്കാനാകില്ല. ഏതെങ്കിലും ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയ ശേഷം ടിസി വാങ്ങിയവരും അപേക്ഷിക്കേണ്ടതില്ല.

മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് കിട്ടിയിട്ട് അഡ്മിഷന് ഹാജരാകാത്തവര്‍ക്കും (നോണ്‍ ജോയിനിങ് ആയവര്‍), പ്രവേശനം റദ്ദാക്കിയവര്‍ക്കും അപേക്ഷിക്കാനാകില്ല. ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങള്‍ പരിശോധിക്കണം.

അപേക്ഷയിലെ ലോഗിന്‍ വിവരങ്ങള്‍ ഒഴികെയുള്ള വിവരങ്ങള്‍ തിരുത്തുന്നതിന് സമയം അനുവദിച്ചിരുന്നു. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കാന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. അപേക്ഷയിലെ പിഴവുകള്‍ തിരുത്തിയതിന് ശേഷം അപേക്ഷ പുതുക്കാം.

Also Read: Kerala Plus One Result 2026: കാത്തിരിപ്പ് അവസാനിക്കുന്നു, കൗണ്ട്ഡൗണ്‍ തുടങ്ങി; പ്ലസ് വണ്‍ റിസള്‍ട്ട് ഉടന്‍

മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്‌മെന്റിനൊപ്പം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷയും ക്ഷണിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷകര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂള്‍ ഹെല്‍പ്‌ഡെസ്‌കുകളിലൂടെ നല്‍കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കണമെന്ന് അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

അപേക്ഷാ സമര്‍പ്പണം:

യോഗ്യതാ പരീക്ഷയുടെ സ്‌കീം, രജിസ്റ്റര്‍ നമ്പര്‍, പാസായ വര്‍ഷം എന്നിവ തെറ്റായി നല്‍കിയ അപേക്ഷകര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിന് ശരിയായ വിവരങ്ങള്‍ നല്‍കിയ പുതിയ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ജൂലൈ 15-ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാം.

കാന്‍ഡിഡേറ്റ് ലോഗിനിലെ ‘റിന്യൂ ആപ്ലിക്കേഷന്‍’ എന്ന ലിങ്കിലൂടെ പ്ലസിദ്ധപ്പെടുത്തുന്ന ഒഴിവുകള്‍ക്കനുസൃതമായി പുതിയ ഓപ്ഷനുകളും നല്‍കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണം. തുടര്‍ന്ന് ‘അപ്ലെ ഓണ്‍ലൈന്‍’ എന്ന ലിങ്കിലൂടെ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ അഡ്മിഷന്‍ നിരാകരിക്കപ്പെട്ടവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് പരിഗണിക്കുന്നതിന് കാന്‍ഡിഡേറ്റ് ലോഗിനിലെ ‘റിന്യൂ ആപ്ലിക്കേഷന്‍’ എന്ന ലിങ്കിലൂടെ പിഴവുകള്‍ തിരുത്തി അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്‌കൂള്‍, കോമ്പിനേഷനുകള്‍ മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കാനാകൂ.

ഒഴിവുകള്‍ എങ്ങനെ കണ്ടെത്താം?

https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റിലെ ഹോം പേജില്‍ സ്‌കൂളുകളിലെ ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങളുണ്ട്. ഹോം പേജിലെ ‘സ്‌കൂള്‍വൈസ് വേക്കന്‍സീസ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭ്യമാകുന്ന പേജില്‍ ജില്ലകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്.

English Summary

The online application for the Kerala Plus One Supplementary Allotment starts on July 13, 2026. Students who did not get a seat or missed the main application window can apply. The vacancy list and detailed guidelines are available on the official website, hscap.kerala.gov.in. Students who already secured admission cannot apply again.

Follow Us
ബെംഗളൂരു കീശകാലിയാക്കും; ഇന്ധനച്ചെലവ് കുറയ്ക്കാന്‍ ഇനി ഇതേ വഴിയുള്ളൂ
മല്ലിയിലയുടെ തണ്ട് ഇനി കളയല്ലേ! ഇങ്ങനെ ചെയ്യൂ
വീട്ടിലെന്നും ദുരിതം! ഫ്രിഡ്ജിൽ ഈ സാധനങ്ങൾ സൂക്ഷിക്കാറുണ്ടോ?
മണ്‍സൂണിലൊരു റോഡ് ട്രിപ്പ് ആഹാ! കേരളത്തിലെ മികച്ച റൂട്ടുകള്‍
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ