IB Recruitment 2025: പത്താം ക്ലാസ് യോഗ്യത, 69,100 രൂപ വരെ ശമ്പളം; ഇന്റലിജൻസ് ബ്യുറോയിൽ 4987 ഒഴിവുകൾ
IB Security Assistant and Executive Recruitment 2025: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ഇതിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവ ഉൾപ്പെടുന്നു.

പ്രതീകാത്മക ചിത്രം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ ജോലി നേടാൻ അവസരം. സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് തസ്തികളിലായി 4,987 ഒഴിവുകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എംഎച്ച്എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 17.
അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പ്രാദേശിക ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. 18നും 27നും (2025 ഓഗസ്റ്റ് 17ന്) ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷ നൽകാനാകുക. അപേക്ഷ ഫീസായി 100 രൂപയും റിക്രൂട്ട്മെന്റ് പ്രോസസ്സിംഗ് ചാർജായി 550 രൂപയും ഉദ്യോഗാർത്ഥികളിൽ നിന്ന് ഈടാക്കുന്നതാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ഇതിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവ ഉൾപ്പെടുന്നു. ഓൺലൈൻ പരീക്ഷയിൽ ഒബ്ജക്ടീവ് തരം ചോദ്യങ്ങൾ ഉണ്ടായിരിക്കും. 100 മാർക്കിനുള്ള 100 ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. എഴുത്തുപരീക്ഷ വിവരണാത്മക സ്വഭാവമുള്ളതാണ്. ഇതിൽ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 21,700 രൂപ മുതൽ 69,100 രൂപ വരെ ശമ്പളം ലഭിക്കും. മറ്റ് അലവൻസുകൾക്ക് പുറമേ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം നിരക്കിൽ പ്രത്യേക സുരക്ഷാ അലവൻസും ഇവർക്ക് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ mha.gov.in. സന്ദർശിക്കുക.
ALSO READ: കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 1,15,000 രൂപ വരെ ശമ്പളത്തോടെ ജോലി; ആർക്കൊക്കെ അപേക്ഷിക്കാം?
എങ്ങനെ അപേക്ഷിക്കാം?
- എംഎച്ച്എയുടെ ഔദ്യോഗിക വെബ്സൈറ്റായ mha.gov.in. സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ ‘ഐബി സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2025’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
- ഇനി ലോഗിൻ ചെയ്ത ശേഷം അപേക്ഷ ഫോം പൂരിപ്പിക്കാം.
- ആവശ്യമായ രേഖകൾ കൂടി അപ്‌ലോഡ് ചെയ്ത്, ഫീസ് അടയ്ക്കുക.
- ഫോം സമർപ്പിച്ച ശേഷം തുടരാവശ്യങ്ങൾക്കായി ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.