കോവളം ഐഎച്ച്എംസിടിയിൽ എൽ.ഡി. ക്ലർക്ക് ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കാം; ശമ്പളം 63,200 വരെ!

IHMCT LDC Recruitment 2026: കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബർ 30 വൈകുന്നേരം 5:00 മണിവരെ ഓൺലൈനായി അപേക്ഷിക്കാം. 18 മുതൽ 28 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

കോവളം ഐഎച്ച്എംസിടിയിൽ എൽ.ഡി. ക്ലർക്ക് ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കാം; ശമ്പളം 63,200 വരെ!

പ്രതീകാത്മക ചിത്രം

Published: 

01 Nov 2026 | 10:16 AM

കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിൽ (ഐഎച്ച്എംസിടി) ലോവർ ഡിവിഷൻ ക്ലർക്ക് (എല്‍ഡിസി) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.cmd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള ഫോം വഴി ഓൺലൈനായി അപേക്ഷിക്കാം. നവംബർ 30 വൈകുന്നേരം 5:00 മണിവരെ ഓൺലൈനായി അപേക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ മിനിറ്റിൽ 40 വാക്കുകൾ ടൈപ്പിംഗ് വേഗതയും കമ്പ്യൂട്ടർ പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം.

കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 19,900-63,200 ആണ് ശമ്പളസ്‌കെയില്‍. 18 മുതൽ 28 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 1997 ഒക്ടോബര്‍ രണ്ടിനും, 2008 ഒക്ടോബര്‍ ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ക്കാണ് അര്‍ഹത.

എസ്‌സി, എസ്ടി, ഒബിസി, പിഡബ്ല്യുബിഡി മറ്റ് അർഹരായ വിഭാഗങ്ങൾ എന്നിവർക്ക് കേന്ദ്ര ഗവൺമെന്റ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. ഒഴിവുകളുടെ എണ്ണം: 2 എണ്ണം (ജനറൽ-1, ഇഡബ്ല്യുഎസ്-1). അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിന് 500, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 300. സംവരണത്തിന് അർഹതയുള്ള വിമുക്തഭടന്മാരെ ഫീസ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ:

ഏറ്റവും പുതിയ ഫോട്ടോ സ്കാൻ ചെയ്ത് ഓൺലൈൻ അപേക്ഷയിൽ നൽകിയിട്ടുള്ള സ്ഥലത്ത് അപേക്ഷകർ അപ്‌ലോഡ് ചെയ്യണം. വെളുത്ത പേപ്പറിൽ ഒപ്പിട്ട് അത് സ്കാൻ ചെയ്ത് ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥി നോട്ടിഫിക്കേഷന്‍ മുഴുവന്‍ വായിച്ച് തങ്ങളുടെ യോഗ്യത ഉറപ്പുവരുത്തേണ്ടതാണ്.

Also Read: Kerala PSC: മാറ്റിവെച്ച പരീക്ഷകള്‍ക്കും, ഡിഗ്രി മെയിന്‍സിനും തയ്യാറെടുക്കാം; നവംബറില്‍ ‘എക്‌സാം മേള’

ഉദ്യോഗാര്‍ത്ഥി ഓൺലൈൻ അപേക്ഷയിലെ എല്ലാ വിവരങ്ങളും പൂരിപ്പിക്കേണ്ടതാണ്. തെറ്റായ വിവരങ്ങളടങ്ങിയതോ, അപൂര്‍ണമായതോ ആയ അപേക്ഷകള്‍ നിരസിക്കപ്പെടും. അപേക്ഷ ഫോം പൂരിപ്പിക്കുമ്പോൾ അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കണം.

അപേക്ഷയിൽ നൽകിയ വിവരങ്ങളും അസൽ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ അപേക്ഷ തള്ളിക്കളയും. യോഗ്യതകൾ അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ളതായിരിക്കണം. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയ്ക്ക് തുല്യമായ യോഗ്യതയുള്ളവർ, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലഭിച്ച ‘തുല്യത സർട്ടിഫിക്കറ്റ്’ ഹാജരാക്കേണ്ടതാണ്. പരിശോധനാ വേളയിൽ എന്തെങ്കിലും പിഴവുകൾ കണ്ടെത്തിയാൽ, റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ അന്തിമ ഘട്ടത്തിലോ അതിനു ശേഷമോ ആണെങ്കിൽ പോലും, ഉദ്യോഗാർത്ഥിയുടെ അപേക്ഷ നിരസിക്കപ്പെടും.

English Summary

IHMCT Kovalam is recruiting Lower Division Clerks. Candidates with a 10+2 qualification and typing skills can apply. Applications must be submitted online at www.cmd.kerala.gov.in. The last date to apply is November 30, 2026.

Loading...
Unable to load recommendations.
Follow Us
ഉച്ചയ്ക്ക് തൈര് കഴിച്ചാൽ കിട്ടുന്ന ​ഗുണങ്ങൾ അറിയാമോ?
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം