5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian Airforce: വ്യോമസേനയിൽ ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ? കമ്മീഷൻഡ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

Airforce AFCAT Recruitment: ഫെബ്രുവരി 22, 23 തീയതികളിൽ ഓൺലെെനായാണ് പരീക്ഷ. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളാണ് കേരളത്തിലെ പരീക്ഷകേന്ദ്രങ്ങൾ.

Indian Airforce: വ്യോമസേനയിൽ ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ? കമ്മീഷൻഡ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
Indian Airforce Officers (Image Credits: Social Media)
athira-ajithkumar
Athira CA | Published: 03 Dec 2024 08:32 AM

ന്യൂഡൽഹി: വ്യോമസേനയിൽ കമ്മീഷൻഡ് ഓഫീസർ തസ്തികയിൽ വീണ്ടും നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. 336 ഒഴിവുകളാണ് കമ്മീഷൻഡ് ഓഫീസർ തസ്തികയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്,. 263 പുരുഷൻമാർക്കും 73 വനിതകൾക്കുമാണ് തെരഞ്ഞെടുത്താൽ ജോലി ലഭിക്കുക. ഫെബ്രുവരി 22, 23 തീയതികളിൽ ഓൺലെെനായി നടത്തുന്ന എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിലേക്ക് ഈ മാസം 31-ന് വരെ ഓൺലെെനായി അപേക്ഷ സമർപ്പിക്കാം. 31-ന് രാത്രി 11.30 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി. 2 ഷിഫ്റ്റുകളായാണ് പരീക്ഷ നടക്കുക. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളാണ് കേരളത്തിലെ പരീക്ഷകേന്ദ്രങ്ങൾ.

ബ്രാഞ്ചുകൾ

1. ഫ്ലയിം​ഗ് ബ്രാഞ്ചുകൾ
2. ടെക്നിക്കൽ ബ്രാഞ്ച് (എയ്റോനോട്ടിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് എൻജിനീയർ)
3. നോൺ ടെക്നിക്കൽ ബ്രാഞ്ച് ( വെപ്പൺ സിസ്റ്റംസ്, അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, മെറ്റീരിയോളജി
4.എൻസിസി സ്പെഷ്യൽ എൻട്രി

യോ​ഗ്യത

ബിടെക്കുകാർക്ക് മാത്രമല്ല മറ്റ് ബിരുദമുള്ളവർക്കും കമ്മീഷൻഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. അഡ്മിനിസ്ട്രേഷൻസ്, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജ്യുക്കേഷൻ തസ്തികൾ ഒഴികെയുള്ള മറ്റ് വിഭാ​ഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ്ടുവിൽ മാത്സും ഫിസിക്സും പഠിച്ചിരിക്കണം. വിഞ്ജാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന മാർക്കും മെഡിക്കൽ മാനദണ്ഡങ്ങളും പരിശോധിച്ചതിന് ശേഷമായിരിക്കണം അപേക്ഷ സമർപ്പിക്കാൻ. കോഴ്സ് തുടങ്ങുമ്പോഴും പരിശീലന കാലയളവിലും ഉദ്യോ​​ഗാർത്ഥികൾ അവിവാഹിതരായിരിക്കണം.

ALSO READ: ബിരുദത്തിന് ദൈര്‍ഘ്യം കുറയ്ക്കുകയോ, കൂട്ടുകയോ ചെയ്യാം; വമ്പന്‍ നീക്കവുമായി യുജിസി ! എഡിപി, ഇഡിപി പദ്ധതികളെക്കുറിച്ച് അറിയാം

2 മണിക്കൂർ പരീക്ഷയിൽ 10-ാം ക്ലാസ് നിലവാരത്തിൽ ന്യൂമെറിക്കൽ എബിലിറ്റി, ബിരുദതലത്തിൽ ഇം​ഗ്ലീഷ്, മിലിറ്ററി അഭിരുചി, ജി.കെ, യുക്തിചിന്ത എന്നി വിഷയങ്ങളിൽ നിന്നുള്ള 100 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ശരിയുത്തരത്തിന് മൂന്ന് മാർക്ക്. നെ​ഗറ്റീവ് മാർക്കുണ്ട്. തെറ്റുത്തരത്തിന് ഒരു മാർക്ക് വീതം കുറയും. മോക് ടെസ്റ്റ് വെബ്സെെറ്റിൽ ലഭ്യമാണ്. ഓൺലെെൻ ടെസ്റ്റ് പാസാകുന്നവർ എയർഫോഴ്സ് സെലക്ഷൻ ബോർഡിന്റെ 5 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഇന്റർവ്യൂവിലും പങ്കെടുക്കണം.

അപേക്ഷ രീതി

ഫ്ലയിം​ഗ് ബ്രാഞ്ചുകാർ പെെലറ്റ് സെലക്ഷൻ പരീക്ഷയിലും പങ്കെടുക്കണം. എൻസിസി സ്പെഷ്യൽ എൻട്രി വിഭാ​ഗക്കാരെ എയർഫോഴ്സ് സെലക്ഷൻ ബോർഡും നേരിട്ട് ടെസ്റ്റിന് വിളിക്കും. 550 രൂപയും ജിഎസ്ടിയുമാണ് അപേക്ഷാ ഫീസായി നൽകേണ്ടത്. എൻസിസി സ്പെഷ്യൽ എൻട്രിക്ക് അപേക്ഷാ ഫീസില്ല. https://careerindianairforce.cdac.in അല്ലെങ്കിൽ https://afcat.cdac.in വെബ്സെെറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനത്തിൽ അപേക്ഷാ രീതി വ്യക്തമാക്കിയിട്ടുണ്ട്. സംശയങ്ങൾ ഉണ്ടെങ്കിൽ 020- 25503105 എന്ന ഫോൺ നമ്പറിലോ afcatcell@cdac.in എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.